Anna Rajan: ‘എക്സ്ട്രാ ഫിറ്റിങ് വയ്ക്കാൻ മറന്നതല്ല’; ഒടുവിൽ രഹസ്യം വെളിപ്പെടുത്തി അന്ന രാജൻ
Anna Reshma Rajan Opens Up About Weight Loss: എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ലെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും പറഞ്ഞുകൊണ്ട് താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ സുപരിചിതയാണ് നടി അന്ന രാജൻ. ‘ലിച്ചി’ എന്ന വിളിപ്പേരിൽ ശ്രദ്ധേയമായ താരം സിനിമയേക്കാൾ ഉദ്ഘാടന വേദികളിലാണ് നിറസാനിധ്യമായി കാണാറുള്ളത്. എന്നാൽ പൊതുവേദിയിൽ എത്തുന്ന താരത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടാകാറുള്ളത്. താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളാണ് ഇതിൽ മിക്കതും. വസ്ത്രത്തിന്റെ ‘ഫിറ്റിങ്’ സംബന്ധിച്ചും, ‘ശരീരത്തെ എടുത്തു കാണിക്കുന്നു’ എന്ന രീതിയിലുള്ള വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരുമായി സംസാരിക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നീല ടീഷര്‍ട്ടും കറുപ്പ് ലോവറും ധരിച്ച് എത്തിയ താരത്തിന്റെ വീഡിയോക്ക് താഴെ ‘എക്സ്ട്രാ ഫിറ്റിങ് വയ്ക്കാൻ മറന്നോ’? എന്ന രീതിയിൽ പരിഹസിച്ച് കമന്റിട്ടിരുന്നു. എന്നാൽ ഇത്തരം വിമർശകർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. ശരീരഭാരം കുറച്ചാണ് താരം മറുപടി നൽകിയിരിക്കുന്നത്. എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ലെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും പറഞ്ഞുകൊണ്ട് താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
Also Read:അന്ന രാജനോട് ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു; ആരാധകൻ ഇങ്ങനൊരു മറുപടി പ്രതീക്ഷിച്ച് കാണില്ല…
ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും നടി കുറിപ്പിൽ പറയുന്നുണ്ട്. ഒടുവിൽ താൻ അത് നേടിയെടുത്തുവെന്ന് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. തടികുറച്ചപ്പോൾ ചെറുപ്പമായതുപോലെ തോന്നുന്നുവെന്നും, ഇപ്പോൾ ഏറെ ആത്മവിശ്വാസം അനുഭവപ്പെടുന്നുവെന്നും താരം പറയുന്നു.
താൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ലെന്നും ഭാരം കുറയ്ക്കാൻ വേണ്ടി ഒരുപാട് പരിശ്രമിച്ചുവെന്നുമാണ് നടി പറയുന്നത്. ഇപ്പോൾ താൻ ഭാരം കുറച്ചുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും താരം കുറിപ്പിൽ പറയുന്നു. താൻ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ്. ഇപ്പോഴും താൻ തന്റെ ലക്ഷത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. എക്സ്ട്രാ ഫിറ്റിങ് വയ്ക്കുന്നുണ്ടെന്ന കമന്റ് താൻ ആസ്വദിച്ചുവെന്നാണ് താരം പറയുന്നത്.
തന്നെ വച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോട് താൻ ഇതുവരെ നിശബ്ദത പാലിച്ചത് ഉത്തരമില്ലാത്തതുകൊണ്ടല്ലെന്നും ആ കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് തനിക്കറിയാമെന്നും താരം പറയുന്നു. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നും താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
View this post on Instagram