Bigg Boss Malayalam Season 7: ടിക്കറ്റ് ടു ഫിനാലെയിലേക്ക് അടുത്ത് മത്സരാർത്ഥികൾ; ബിബി ഹൗസിൽ ഇന്ന് തുലാഭാരം ടാസ്ക്
Ticket To Finale In Bigg Boss: ബിഗ് ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ആവേശകരമായി പുരോഗമിക്കുന്നു. ഇന്ന് മൂന്നാമത്തെ ടാസ്കാണ് നടക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ പുരോഗമിക്കുന്നു. ഇന്ന് ബിബി ഹൗസിൽ തുലാഭാരം ടാസ്കാണ് നടക്കുന്നത്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. ഒരു ബോർഡിൽ ബാലൻസ് ചെയ്ത് ചെറിയ പന്തുകൾ അതാത് ദ്വാരങ്ങളിലിടുക എന്നതാണ് ഇന്നത്തെ ടാസ്ക്.
ടിക്കറ്റ് ടു ഫിനാലെയിലെ മൂന്നാം ടാസ്കാണ് ഇത്. മൂന്ന് ദ്വാരങ്ങളുള്ള ഒരു ബോർഡും അതിനോട് ചേർന്ന് ഒരു ഹാൻഡിലുമാണ് ടാസ്കിലെ പ്രധാന പ്രോപ്പർട്ടികൾ. ഈ ഹാൻഡിലിലൂടെ ചെറിയ പന്തുകൾ ഉരുട്ടി ഹാൻഡിൽ ബാലൻസ് ചെയ്ത് പന്തുകൾ പ്രതലത്തിലെത്തിക്കണം. എന്നിട്ട് ബോൾ പിറ്റിൽ കൃത്യമായി ഈ പന്തുകൾ ഇടുകയും വേണം. ഹാൻഡിൽ ബാറിൽ പിടിച്ച് മാത്രമേ ഇത് ബാലൻസ് ചെയ്യാവൂ. 40 സെക്കൻഡുകൾ മാത്രമെടുത്ത് ടാസ്ക് പൂർത്തിയാക്കിയ മത്സരാർത്ഥിയാണ് വിജയി. ഇത് ഇന്നത്തെ എപ്പിസോഡിൽ കാണാം.




നിലവിൽ 9 പേരാണ് ബിഗ് ബോസിൽ അവശേഷിക്കുന്നത്. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മത്സരാർത്ഥികളായി ബാക്കിയുള്ളത്. ഇനി കേവലം മൂന്ന് ആഴ്ചകൾ കഴിയുമ്പോൾ ബിഗ് ബോസ് അവസാനിക്കും. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് അടുത്ത ആഴ്ചയിലെ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ട് നേരിട്ട് ഫിനാലെ വീക്കിലെത്താം.
ആര്യൻ, അക്ബർ, ഷാനവാസ്, അനീഷ്, സാബുമാൻ, നെവിൻ എന്നീ പുരുഷന്മാരും അനുമോൾ, നൂറ, ആദില എന്നീ സ്ത്രീകളുമാണ് ബിഗ് ബോസിൽ ഇനി അവസാനിക്കുന്നത്. ഇവരിൽ ആര്യനോ നെവിനോ വിജയി ആയേക്കാമെന്നാണ് വിലയിരുത്തലുകൾ. ഷാനവാസ്, അനീഷ് എന്നിവർക്കും സാധ്യതകൾ പറയപ്പെടുന്നുണ്ട്. ഇത്തവണ ആദിലയല്ലാതെ ബാക്കിയെല്ലാവരും നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കിരീടസാധ്യതയുള്ള ഒന്നോ അതിലധികമോ പേർ വരുന്ന ആഴ്ച പുറത്തായേക്കാം.
പ്രൊമോ വിഡിയോ കാണാം