AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anna Rajan: അന്ന രാജനോട് ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു; ആരാധകൻ ഇങ്ങനൊരു മറുപടി പ്രതീക്ഷിച്ച് കാണില്ല…

Fan Asks Anna Rajan for Autograph: ആരാധകരായ ഒരു കൂട്ടം യുവാക്കളോട് സംസാരിക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Anna Rajan: അന്ന രാജനോട് ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു; ആരാധകൻ ഇങ്ങനൊരു മറുപടി പ്രതീക്ഷിച്ച് കാണില്ല…
Anna Rajan
Sarika KP
Sarika KP | Updated On: 20 Oct 2025 | 09:50 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രം​ഗത്തേക്ക് എത്തുന്നത്. എന്നാൽ പിന്നീട് സിനിമകളേക്കാൾ കൂടുതലും ഉദ്ഘാടന വേദികളിലാണ് നടിയെ പ്രേക്ഷകർ കണ്ടത്.പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് എത്തുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

താരം തന്നെ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയും ഇത്തരം ചിത്രങ്ങളും പോസ്റ്റുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും വ്യാപക വിമർശനമാണ് ഇത്തരം പോസ്റ്റുകൾക്ക് താഴെ കാണാറുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങളാണ് ഇതിൽ മിക്കതും. ഇത്തരം വിമർശനങ്ങൾ പലപ്പോഴും ബോഡി ഷെയ്മിങ് എന്ന നിലയിലേക്ക് മാറാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:‘ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വീഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല’; വ്യാജ വിഡിയോയ്ക്കെതിരെ നടി അന്ന രാജൻ

ആരാധകരായ ഒരു കൂട്ടം യുവാക്കളോട് സംസാരിക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നീല ടീഷര്‍ട്ടും കറുപ്പ് ലോവറും ധരിച്ചാണ് വീഡിയോയില്‍ നടിയെ കാണുന്നത്. ഇതില്‍ ആരാധകരില്‍ ഒരാള്‍ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാൽ അയാള്‍ ചോദിക്കുന്നില്ലല്ലോ കൂടെയുള്ള ആളുകളല്ലേ അത് ചോദിക്കുന്നത് എന്നാണ് നടി തിരികെ ചോദിക്കുന്നത്. അത് നേരിട്ട് ടീഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിക്കാന്‍ യുവാവിന് മടിയാണെന്ന് കൂടെയുള്ളവര്‍ പറയുന്നത് വീഡിയോയില്‍ കേൾക്കാം.

എന്നാൽ ഇതിനു താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു; ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുന്നത് ശരിയല്ലെന്നും ഇനിയും ആ ടീഷര്‍ട്ട് ഉപയോഗിക്കാനുള്ളതല്ലേ എന്നുമായിരുന്നു. താൻ അങ്ങനെയൊന്നും വലിയ ആളല്ല എന്നും നടി വീഡിയോയിൽ പറയുന്നുണ്ട്. ഇതിനു ശേഷം നടി നടന്ന് പോകുന്നതും വീഡിയോയിൽ കാണാം. നടിയുടെ ഈ പ്രതികരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

 


View this post on Instagram