Annie Shaji Kailas : ‘ദൈവം എനിക്ക് നൽകിയ സമ്മാനം ആണ് നീ’; ആനിക്കു ഷാജി കൈലാസിൻ്റെ ജന്മദിനാശംസകൾ

Shaji Kailas On His Wife Annie: ഷാജി കൈലാസ് തന്റെ പ്രിയതമ ആനിയുടെ പിറന്നാളിന് പങ്കുവെച്ച സ്നേഹ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Annie Shaji Kailas : ദൈവം എനിക്ക് നൽകിയ സമ്മാനം ആണ് നീ; ആനിക്കു ഷാജി കൈലാസിൻ്റെ ജന്മദിനാശംസകൾ

Director Shaji Kailas And Annie Family

Published: 

23 Jul 2024 | 10:02 PM

മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ആനി (Annie Shaji Kailas) ഇന്ന് തന്റെ 49-ാം പിറന്നാൾ ആഘോഷിക്കുകയാണ്. പ്രിയ നടിയുടെ പിറന്നാളിന് മധുരമേകി ഭർത്താവും സംവിധായകനുമായ ഷാജി കൈലാസ് (Shaji Kailas) ആനിക്കായി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു. ആനിയുടെ മനോഹരമായ ചിത്രത്തിന് ഒപ്പമാണ് ഷൈജി കൈലാസ് കുറിപ്പ് പങ്കുവെച്ചത്.ദൈവം തനിക്ക് തന്ന സമ്മാനമാണ് ആനിയെന്നാണ് ഷാജി കൈലാസ് കുറിപ്പിലൂടെ പറയുന്നത്.

“ശുദ്ധമായ ഒരു ഹൃദയത്തിനു ഉടമയാണ് നീ, നിനക്ക് ചുറ്റുമുള്ള എല്ലാത്തിനെയും ഉയർത്താൻ കഴിയുന്ന മനോഹര പ്രകൃതം നിനക്കുണ്ട്, ദൈവം എനിക്ക് തന്ന സമ്മാനമാണ് നീ”എന്ന കുറിപ്പോടു കൂടിയാണ് ഷാജി ആനിക്കു പിറന്നാൾ ആശംസകൾ നേർന്നത്.

ALSO READ : Laapataa Ladies : ലാപതാ ലേഡീസ് ബോക്സ്ഓഫീസിൽ പരാജയം; ഉത്തരവാദിത്വം തൻ്റേതെന്ന് സംവിധായിക


വളരെ ചുരുങ്ങിയ സിനിമയിലൂടെ ജനപ്രീതി നേടിയെടുത്ത നടിയാണ് ആനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണേ സത്യം’ എന്ന ചിത്രത്തിലൂടെയാണ് ആനി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ‘പാർവതി പരിണയം’, ‘രുദ്രാക്ഷം’, ‘ടോം ആൻഡ് ജെറി’, ‘പുതുക്കോട്ടയിലെ പുതുമണവാളൻ’, എന്നിങ്ങനെ അഭിനയിച്ച സിനിമകളിലൂടെ ചുരുങ്ങിയ കാലയളവിൽ ആനി മുൻനിര നായകിമാരുടെ പട്ടികയിലേക്കെത്തി. മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, മുകേഷ്, തുടങ്ങിയവരുടെ എല്ലാം നായികയായി ആനി അഭിനയിച്ചിട്ടുണ്ട്.

രുദ്രാക്ഷത്തിൻ്റെ സെറ്റിൽ പിറന്ന പ്രണയം

‘രുദ്രാക്ഷം’ എന്ന സിനിമക്കിടെയാണ് ആനിയും സംവിധായകൻ ഷാജി കൈലാസും തമ്മിൽ പ്രണയത്തിലാവുന്നത്. സിനിമ ഷൂട്ടിങ്ങിനിടെ ആ കുട്ടി കൊള്ളാമല്ലോ ഞാൻ കെട്ടിയാലോ എന്ന് രഞ്ജി പണിക്കരോട് ഷാജി കൈലാസ് ചോദിച്ചിരുന്നു. അദ്ദേഹമാണ് ആ വിവരം ആനിയോട് പറയുന്നത്. പ്രണയത്തിൽ ആയതിനു ശേഷമുള്ള ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഷാജി കൈലാസ് ആനിയെ കാണുകയും കൈയിലിരുന്ന മോതിരം ഊരി ആനിക്കു ഇട്ടു കൊടുക്കുകയും ചെയ്തു. അതായിരുന്നു വിഹാഹ നിശ്ചയം. വ്യത്യസ്ത മതവിഭാഗക്കാർ ആയതിന്റെ പ്രശ്നങ്ങൾ എല്ലാം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും, പെട്ടെന്ന് തന്നെ അതെല്ലാം അവസാനിച്ചു, വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹത്തോടെ ആനി സിനിമ അഭിനയം നിർത്തിയ താരം, മിസ്സിസ് ഷാജി കൈലാസ് എന്ന് പേരിൽ അറിയപ്പെടാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അറിയിച്ചു. വിവാഹത്തോടെ സിനിമ ലോകം വിട്ട ആനി പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത് അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പാചക പരിപാടിയിലൂടെയാണ്യ ഭക്ഷണം പാകം ചെയ്തു പരിപാടിയിൽ വരുന്ന അതിഥികളെ സൽക്കരിച്ചു അവരുടെ വിശേഷങ്ങൾ ചോദിക്കുന്ന രീതിയാണ് ആനീസ് കിച്ചൻ പിന്തുടരുന്നത്. പ്രമുഖ സിനിമ താരങ്ങൾ മുതൽ ഇതിന്റെ ഭാഗമായി വരാറുണ്ട്. ആനിയുടെ കോട്ടയം ശൈലിയുള്ള അവതരണവും ഈ പരിപാടിയുടെ ഒരു പ്രത്യേകതയാണ്.

ഇരുപത്തിയെട്ടു വർഷത്തെ വിവാഹ ജീവിതം പിന്നിടുമ്പോൾ ഇന്നും അവരുടെ പ്രണയം മായാതെ നിൽക്കുന്നു എന്നതിന്റെ അടയാളമാണ് ഷാജി കൈലാസ് പങ്കുവെച്ച കുറിപ്പ്. ദമ്പതികൾക്ക് മൂന്ന് പുത്രന്മാരാണുള്ളത്, ജഗന്നാഥൻ, ഷാരോൺ, റൂഷിൻ. 2019ൽ ഇറങ്ങിയ താക്കോൽ എന്ന സിനിമയിലൂടെ റൂഷിൻ കൈലാസ് അഭിനയ രംഗത്ത് ചുവടുവെച്ചു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ