“ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു, പുള്ളിക്കാരി വന്ന് മുഖത്ത് ഒറ്റയടി”; ആ സംഭവം ഓർത്തെടുത്ത് അഞ്ജു ജോസഫ്
Singer Anju Joseph opens up about a shocking incident where a woman slapped her: മണിക്കൂറുകളോളം തെറാപ്പിസ്റ്റിൻ്റെ അടൂത്ത് കരഞ്ഞിരുന്ന ഒരു ദിവസമായിരുന്നു അത് എന്ന് അഞ്ജു ഓർത്തെടുക്കുന്നു. തെറപ്പിസ്റ്റിൻ്റെ അടൂത്ത് നിന്നും മടങ്ങുന്ന വഴി തൻ്റെ കാർ ഒരു സ്കൂട്ടറിൽ ഇടിക്കുകയും, ആ സ്ത്രീ ഇറങ്ങിവന്ന് തൻ്റെ മുഖത്ത് അടിക്കുകയുമായിരുന്നു എന്ന് അഞ്ജു പറയുന്നു.
റിയാലിറ്റി ഷോയിലൂടെ അളുകളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഞ്ജു ജോസഫ്. സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളുമെല്ലാമായി അഞ്ജു എപ്പോഴും സജീവമാണ്. റിയാലി ഷോകളിലൂടെ തുടങ്ങി, സ്റ്റേജ് ഷോകളിലൂടെ വളർന്ന്, സ്വന്തമായി ബാൻഡും കൺസേർട്ടുകളുമായി തരം ഏറെ മുന്നേറിക്കഴിഞ്ഞു. ഈ യാത്രയിൽ ഒരോ ഘട്ടത്തിലും തന്നെ അലട്ടിയതും സന്തോഷിപ്പിച്ചതും കരയിപ്പിച്ചതുമായ സംഭവങ്ങൾ പ്രേക്ഷകരോട് തുറന്നുപറയുന്നതിൽ അഞ്ജു ഒരു മടിയും കാണിക്കാറില്ല . താൻ അനുഭവിച്ച ഡിപ്രഷനെ കുറിച്ചും ജീവിതത്തിൽ ഉണ്ടായ വലിയ പ്രതിസന്ധികളും എല്ലാം മുൻപ് നൽകിയ അഭിമുഖങ്ങളിലൂടെ അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം അനുഭവങ്ങൾ തുറന്നുപറയുന്നതിലൂടെ മറ്റുള്ളവർക്കും അതൊരു പാഠമാകട്ടെ എന്ന് ചിന്തയിലാവാം മാനസ്സികാരോഗ്യത്തെ സംബന്ധിച്ച് മിക്ക അഭിമുഖങ്ങളിലും അഞ്ജു വാചലയാകാറുണ്ട്. ഇപ്പോഴിതാ ജീവത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് നേരിടേണ്ടിവന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
മണിക്കൂറുകളോളം തെറാപ്പിസ്റ്റിൻ്റെ അടൂത്ത് കരഞ്ഞിരുന്ന ഒരു ദിവസമായിരുന്നു അത് എന്ന് അഞ്ജു ഓർത്തെടുക്കുന്നു. തെറപ്പിസ്റ്റിൻ്റെ അടൂത്ത് നിന്നും മടങ്ങുന്ന വഴി തൻ്റെ കാർ ഒരു സ്കൂട്ടറിൽ ഇടിക്കുകയും, ആ സ്ത്രീ ഇറങ്ങിവന്ന് തൻ്റെ മുഖത്ത് അടിക്കുകയുമായിരുന്നു എന്ന് അഞ്ജു പറയുന്നു.
Also Read: Actor Prithviraj: സ്ത്രീകളുടെ ശാപം ചില്ലറയല്ല, പ്രമുഖ താരദമ്പതികളുടെ മകളെ പറ്റിച്ചു; പൃഥ്വിരാജിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസർ
“ഞാൻ തെറാപ്പിസ്റ്റിൻ്റെ അടുത്ത് നിന്ന് കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. കാക്കനാട് വച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കുട്ടറിൽ തട്ടി. ചെറിയ ഒരു അപകടമായിരുന്നു അത്. അവർ സ്കൂട്ടറിൽ നിന്നും വീണതൊന്നുമില്ല. അവർക്ക് പരിക്കേൽക്കുകയും ചെയ്തില്ല. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ചെറുതായി ഒന്ന് മുന്നോട്ട് ആഞ്ഞു, അത്രമാത്രം. ഞാൻ കാറിൽ നിന്നും ഇങ്ങി അവരോട് സോറി പറഞ്ഞു. പക്ഷേ… എനിക്കറിയില്ല, പുള്ളിക്കാരി സ്കൂട്ടറിൽ നിന്നും ഇറങ്ങിവന്ന് മുഖത്ത് ഒറ്റയടി. അഞ്ച് മണിക്കൂറോളം തെറാപ്പിസ്റ്റിൻ്റെ അടുത്തിരുന്ന് കരഞ്ഞിട്ടാണ് ഞാൻ വരുന്നത്. ആകെ തകർന്ന അവസ്ഥയിലായിരുന്നു അപ്പോൾ. എന്തെങ്കിലും ഒന്ന് കഴിക്കണം എന്ന ചിന്തയിലായിരുന്നു തെറാപ്പിസ്റ്റിൻ്റെ അടുത്ത് നിന്ന് മടങ്ങിയത്. അതിനിടെയാണ് ഇങ്ങനെയൊരു അപകടം.“ അഞ്ജു പറഞ്ഞു.
“അടിച്ചുകഴിഞ്ഞപ്പോഴാണ് പുള്ളിക്കാരിക്കും ഒരു ബോധോദയം ഉണ്ടാകുന്നത് എന്ന് തോന്നുന്നു. അവരും ഒന്ന് ഞെട്ടിപ്പോയി. അതോടെ ആളുകളൊക്കെ ചുറ്റും കൂടീ. എന്നാൽ കൂടി നിന്നവരാരും വാഹനം ഇടിച്ചതിനെ കുറ്റം പറഞ്ഞില്ല. അവർ എന്നെ അടിച്ച സ്ത്രീക്ക് നേരെ തിരിഞ്ഞൂ. അവരെ അടിക്കാൻ നിങ്ങൾ ആരാണ് എന്ന് കൂടി നിന്നവർ ആ സ്ത്രീയോട് ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവർ അവിടെ നിന്നും പോയി. അവിടെ ഉണ്ടായിരുന്ന ചേട്ടന്മാർ എനിക്ക് ജ്യുസ് മേടിച്ചുതന്നു. എന്നെ വീട്ടിൽ എത്തിക്കാം എന്നും പറഞ്ഞു. ഈ സംഭവമല്ലാതെ ആ സ്ത്രീയുടെ മുഖമോ വണ്ടിയുടെ നമ്പരോ ഒന്നും ഇപ്പോൾ എൻ്റെ ഓർമ്മയിൽ ഇല്ല.” അഞ്ജു ഓർത്ത് പറഞ്ഞൂ.
English Summary
In an interview with Dhanya Varma, singer Anju Joseph recalled a shocking incident in Kakkanad. While driving home crying after a five-hour therapy session, her car minorly grazed a scooter. Despite Anju stepping out to apologize, the woman on the scooter unexpectedly slapped her across the face.