AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ashokan: ‘ഹരിഹർനഗറിൽ കാണുന്നത് പോലുള്ള സൗഹൃദമൊന്നും ഞങ്ങൾക്കിടയിലില്ല, അതെങ്ങനെ പറ്റും’; അശോകൻ

Ashokan on 'In Harihar Nagar' Actors Off Screen Bond: 'ഇൻ ഹരിഹർ നഗർ' സിനിമയിലേത് പോലുള്ള സൗഹൃദമൊന്നും തങ്ങൾക്കിടയിൽ ഇല്ലെന്ന് പറയുകയാണ് അശോകൻ. സിനിമയിലേത് പോലുള്ള സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും നടൻ പറഞ്ഞു. 

Ashokan: ‘ഹരിഹർനഗറിൽ കാണുന്നത് പോലുള്ള സൗഹൃദമൊന്നും ഞങ്ങൾക്കിടയിലില്ല, അതെങ്ങനെ പറ്റും’; അശോകൻ
അശോകന്‍, 'ഇൻ ഹരിഹർ നഗർ' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Updated On: 28 Aug 2025 08:21 AM

മലയാളികളുടെ എക്കാലത്തെയും ഇഷ്ട സിനിമകളിൽ ഒന്നാണ് ‘ഇൻ ഹരിഹർ നഗർ’. 1990ൽ സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. മുകേഷ്, അശോകൻ, ജഗദിഷ്, സിദ്ധിഖ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രം അന്നത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളും ഹിറ്റായിരുന്നു. സിനിമയിലെ ഇവരുടെ സൗഹൃദവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ‘ഇൻ ഹരിഹർ നഗർ’ സിനിമയിലേത് പോലുള്ള സൗഹൃദമൊന്നും തങ്ങൾക്കിടയിൽ ഇല്ലെന്ന് പറയുകയാണ് അശോകൻ.

തങ്ങൾക്കിടയിൽ ഇപ്പോഴും സൗഹൃദം ഉണ്ടെങ്കിലും ചിത്രത്തിൽ കാണുന്നത് പോലൊരു സൗഹൃദമൊന്നും ഇല്ലെന്ന് അശോകൻ പറയുന്നു. സിനിമയിലേത് പോലുള്ള സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും നടൻ പറഞ്ഞു. സിനിമ പൂർണമായും കച്ചവട മേഖലയാണെന്നും കച്ചവടം നടക്കുമ്പോഴേ സ്നേഹം ഉണ്ടാവുകയുള്ളൂവെന്നും അശോകൻ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു നടൻ.

“സിനിമയുടെ സമയത്ത് മാത്രമല്ലേ സൗഹൃദം തുടരാൻ കഴിയുകയുള്ളൂ. സിനിമ കഴിഞ്ഞ ശേഷവും സൗഹൃദം ഉണ്ട്. എന്നാൽ, ചിത്രത്തിൽ നമ്മൾ കാണിക്കുന്നത് പോലുള്ള സൗഹൃദമൊന്നും ഇല്ല. എല്ലാവരും ചോദിക്കാറുണ്ട്, നിങ്ങൾ ഉറങ്ങുന്നത് ഒരുമിച്ചാണോ ഭക്ഷണം കഴിക്കുന്നത് ഒരുമിച്ചാണോ കുളിക്കുന്നത് ഒരുമിച്ചാണോ യാത്ര പോകുന്നത് ഒരുമിച്ചാണോ എന്നെല്ലാം. അങ്ങനെയാണ് പലരും ചോദിക്കുന്നത്. പക്ഷെ, അതെങ്ങനെ പറ്റും. സിനിമയിലെ പോലെ ഒരിക്കലും സംഭവിക്കില്ല.

ALSO READ: ‘സിനിമയിലെ അവസരങ്ങൾ കുറഞ്ഞു, ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു’; ലക്ഷ്മി മേനോന് ‌കാൽ ഇടറിയത് എവിടെ?

ആ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ട്. ആ പടത്തിൽ നല്ലൊരു സന്ദേശമുണ്ട്. സുഹൃദ് ബന്ധത്തിന്റെ കറ കളഞ്ഞ ഒരു ആത്മാർഥത ആ പടത്തിലുണ്ട്. അത് ജനങ്ങളെ സംബന്ധിച്ചടുത്തോളം ഒരു വലിയ സന്ദേശമല്ലേ. ചെറുപ്പക്കാരിൽ പലർക്കും അതൊരു മെസേജാണ്. നല്ല കാര്യം തന്നെയാണത്. എന്നും വിചാരിച്ച് സിനിമ കഴിഞ്ഞിട്ടും ഞങ്ങൾ അങ്ങനെയാവണമെന്നില്ല. സിനിമാ പൂർണമായും ഒരു കച്ചവട മേഖലയാണ്. കച്ചവടം നടക്കുമ്പോഴേ സ്‌നേഹം ഉണ്ടാവുകയുള്ളു. കച്ചവടം കഴിയുമ്പോൾ ആ സ്‌നേഹ ബന്ധം ഇല്ലാതാകുമെന്നല്ല, തത്കാലത്തേക്ക് അതങ്ങ് അവസാനിക്കുകയാണ്” അശോകൻ പറഞ്ഞു.