AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kingdom OTT: വിജയ് ദേവരകൊണ്ടയുടെ ‘കിങ്‌ഡം’ ഒടിടിയിലെത്തി; എവിടെ കാണാം?

Kingdom OTT Release: ജൂലൈ 31ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.  തീയേറ്റർ റിലീസിന് ഒരു മാസം തികയും മുമ്പേ 'കിങ്ഡം' ഒടിടിയിൽ എത്തിയിരിക്കുകയാണ്.

Kingdom OTT: വിജയ് ദേവരകൊണ്ടയുടെ ‘കിങ്‌ഡം’ ഒടിടിയിലെത്തി; എവിടെ കാണാം?
'കിംഗ്‌ഡം' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Published: 28 Aug 2025 10:52 AM

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രമാണ് ‘കിങ്ഡം’. ജൂലൈ 31ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിൽ മലയാളിയായ വെങ്കിടേഷും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ, തീയേറ്റർ റിലീസിന് ഒരു മാസം തികയും മുമ്പേ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്.

‘കിങ്ഡം’ ഒടിടി

ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ‘കിങ്ഡം’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു. മലയാളം ഉൾപ്പടെ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാണ്.

‘കിങ്ഡം’ സിനിമയെ കുറിച്ച്

ഗൗതം തിന്നനൂരി സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സിതാര എൻറർടെയ്ൻ‍മെൻറ്സ്, ഫോർച്യൂൺ 4 സിനിമാസ് എന്നീ ബാനറുകളിൽ നാഗ വംശി എസും സായ് സൗജന്യയും ചേർന്നാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ‘കിങ്‌ഡം’ കേരളത്തിൽ എത്തിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

ALSO READ: നിവിൻ പോളിയുടെ ആദ്യ വെബ് സീരീസായ ‘ഫാർമ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

‘കിങ്‌ഡം’ ട്രെയ്ലർ