Bigg Boss Malayalam Season 7: ‘നെവിനെ പ്രകോപിപ്പിച്ചത് തങ്ങളുടെ ബന്ധം തകർക്കണമെന്ന് പറഞ്ഞതിനാൽ’; വിശദീകരിച്ച് ആദിലയും നൂറയും
Why Noora Provoked Nevin: ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യാൻ നെവിനെ പ്രകോപിപ്പിച്ചതിന് കാരണമെന്തെന്ന് വിശദീകരിച്ച് ആദിലയും നൂറയും. കഴിഞ്ഞ ദിവസമാണ് നെവിൻ ക്വിറ്റ് ആയത്.
ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യാൻ നെവിനെ പ്രകോപിപ്പിച്ചതിന് കാരണം പറഞ്ഞ് ആദിലയും നൂറയും. തങ്ങളുടെ ബന്ധം തകർക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് പുറത്തുപോകാൻ നെവിനെ പ്രകോപിപ്പിച്ചതെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തനിക്ക് ഷോയിൽ നിന്ന് പുറത്തുപോകണമെന്ന് നെവിൻ ആവശ്യപ്പെട്ടതും ബിഗ് ബോസ് പുറത്തുവിട്ടതും.
“രണ്ട് ആൾക്കാർ ഒന്നിക്കുമ്പോൾ സാധാരണ ആൾക്കാർക്ക് അതിൽ സന്തോഷമുണ്ടാവും. കാരണം, അതൊരു യൂണിറ്റിയാണ്. മറ്റൊരാളുടെ സന്തോഷത്തിൽ സന്തോഷിക്കുകയാണ് സാധാരണ ആൾക്കാർ ചെയ്യുക, നമ്മൾ അടക്കം. ഇത് എനിക്കില്ലെങ്കിൽ നിങ്ങൾക്ക് വേണ്ട എന്നൊരു കുത്തിത്തിരിപ്പും ഭയങ്കര മോശമായിട്ടുള്ള ഒരു ചിന്താഗതിയുള്ള ഒരാളും എന്ത് ഇതിലാണ് ഇവിടെ ഡിസർവ് ചെയ്യുന്നത്.”- ആദില പറഞ്ഞു.
വിഡിയോ കാണാം




അതും പ്രൗഡായിട്ടാണ് പറയുന്നത്, ഞാൻ എൻ്റെ ബെസ്റ്റ് ഫ്രണ്ടിൻ്റെ റിലേഷൻ ബ്രേക്ക് ചെയ്തു എന്ന്. ഞാൻ റിലേഷനിൽ ഇല്ലെങ്കിൽ അവനും റിലേഷനിലാവണ്ട. നിങ്ങളെ ഞാൻ പിരിയിപ്പിക്കും. ഗെയിം കളിക്കാൻ വന്നാൽ ഗെയിം കളിക്കണം. അല്ലാതെ പേഴ്സണൽ ലൈഫ് തകർക്കണം എന്ന് പറയാൻ പാടില്ല.”- ആദില നൂറയോട് വിശദീകരിച്ചു.
Also Read: Big Boss Malayalam 7: ഒടുവിൽ രേണുവിന് ആശ്വാസം! വീട്ടിൽ പോകണമെന്ന ആഗ്രഹം നിറവേറ്റി ബിഗ് ബോസ്?
ഒന്നുകിൽ അനുമോളെ പുറത്താക്കണം, അല്ലെങ്കിൽ താൻ ക്വിറ്റ് ചെയ്ത് പോകുമെന്നായിരുന്നു ബിഗ് ബോസിനോട് നെവിൻ്റെ വെല്ലുവിളി. ഇതേപ്പറ്റി ബിഗ് ബോസ് ചോദിക്കുമ്പോൾ താൻ ഈ ഷോയിൽ ക്വിറ്റ് ചെയ്ത് പൊക്കോളാം എന്ന് നെവിൻ മറുപടി പറയുന്നു. തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ബിഗ് ബോസ് ചോദിക്കുമ്പോൾ ഉറച്ചുനിൽക്കുന്നു എന്നാണ് നെവിൻ്റെ മറുപടി. അങ്ങനെയെങ്കിൽ പുറത്തുപോകാനായി പ്രധാന വാതിൽ തുറന്നു തരുന്നതാണ് എന്നറിയിക്കുന്ന ബിഗ് ബോസ് വാതിൽ തുറന്നുനൽകുന്നു. നിവിൻ പുറത്തേക്ക് നടക്കുമ്പോൾ മറ്റുള്ളവർ പോകരുത് എന്ന് പറയുന്നു. എന്നാൽ, ആദിലയും നൂറയും നെവിൻ പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. നെവിനെ നൂറ പലതവണ പ്രകോപിപ്പിച്ചിരുന്നു.