AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ashokan: ‘സിനിമയിൽ ഇന്നും ഇങ്ങനെ കടിച്ചുകൂടി നിൽക്കുന്നത് ആ കാരണത്താലാണ്’; അശോകൻ

Ashokan: 1979ൽ റിലീസ് ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Ashokan: ‘സിനിമയിൽ ഇന്നും ഇങ്ങനെ കടിച്ചുകൂടി നിൽക്കുന്നത് ആ കാരണത്താലാണ്’; അശോകൻ
അശോകൻ
Nithya Vinu
Nithya Vinu | Updated On: 12 Jul 2025 | 05:51 PM

ഇന്നും സിനിമകളിൽ സജീവമായി തുടരുന്ന മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അശോകൻ. 1979ൽ റിലീസ് ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അശോകന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, താനിപ്പോഴും എന്ത് കൊണ്ടാണ് സിനിമാ മേഖലയിൽ തുടരുന്നതെന്ന് പറയുകയാണ് താരം. അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഗിന്നസ് പക്രുവിന്റെ ‘916 കുഞ്ഞൂട്ടൻ’ ഒടിടിയിലെത്തി; എവിടെ കാണാം?

‘ഓരോ സെറ്റിൽ പോകുമ്പോഴും അവിടെയുള്ള ആളുകൾ പണ്ടത്തെ കഥകൾ ചോദിച്ചറിയാറുണ്ട്. തീർച്ചയായും ഞാനും അത് എൻജോയ് ചെയ്യുന്നുണ്ട്. നമുക്ക് വളരെ സന്തോഷം നൽകുന്ന കാര്യമല്ലേ അത്. നമുക്ക് കിട്ടുന്ന അപ്രീസിയേഷനുമാണ് അത്. അവരൊക്കെ പഴയ സിനിമകളെ കുറിച്ച് ഓർക്കുന്നച് കൊണ്ടാണല്ലോ ചോദിക്കുന്നത്.

അഭിനേതാവ് എന്ന നിലയിൽ ഒരു ഇൻസ്പിരേഷൻ ആണല്ലോ അത്. അതുകൊണ്ട് അത്തരം ചോദ്യങ്ങൾ സന്തോഷം തരാറുണ്ട്. നമ്മുടെ നിലനിൽപ്പ് അതിൽ ആണല്ലോ, ഇപ്പോഴും ഇവിടെ കടിച്ചുകൂടി നിൽക്കുന്നതിന്റെ കാരണം ഇതൊക്കെയാണ്’ അശോകൻ പറയുന്നു.