Athibheekara Kamukan Song: അതിഭീകര കാമുകനിൽ വീണ്ടും സിദ്ദ് ശ്രീറാം തരംഗം… മിന്നൽവളയ്ക്ക് പിന്നാലെ പ്രേമാവതി… എത്തി
Premavathi song: ഹെയ്കാർത്തി രചിച്ച് ബിബിൻ അശോക് ഈണം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സ് സരിഗമയാണ് സ്വന്തമാക്കിയത്. ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ യുവതാരമായ ലുക്മാൻ നായകനാകുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. നവംബർ 14 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് കോമഡി ഫാമിലി എന്റർടെയ്‌നർ ആയി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
സംഗീതപ്രേമികളെ ആകർഷിച്ചുകൊണ്ട്, പ്രശസ്ത ഗായകൻ സിദ്ദ് ശ്രീറാം ആലപിച്ച ‘പ്രേമാവതി…’ എന്ന ഗാനം റിലീസായി മണിക്കൂറുകൾക്കകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഹെയ്കാർത്തി രചിച്ച് ബിബിൻ അശോക് ഈണം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സ് സരിഗമയാണ് സ്വന്തമാക്കിയത്.
ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനോഹരി ജോയ്, അശ്വിൻ, കാർത്തിക് എന്നിവരാണ് മറ്റ് താരങ്ങൾ. സിസി നിഥിൻ, ഗൗതം താനിയൽ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജയ് മോഹൻരാജാണ് രചന. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സെഞ്ച്വറി റിലീസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ചിത്രത്തിന്റെ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എൻറർടെയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.