Aavesham OTT : എടാ.. മോനെ… ആവേശം ഇനി ഒടിടിയിലേക്ക്
ആവേശത്തിൻ്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ടീം അംഗങ്ങളോ ആമസോൺ പ്രൈമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഫഹദിൻ്റെ വമ്പൻ വിജയ ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ ആവേശം. എന്നാൽ തിയേറ്ററുകളിലേക്ക് ആളുകൾ ഇരച്ചെത്തികൊണ്ടിരിക്കെ ആവേശം ഒടിടിയിലേക്ക് വരുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെയ് ഒമ്പതിന് എത്തുമെന്നാണ് റിപ്പോർട്ട്. എൻ്റർടൈമെൻ്റ് ട്രാക്കറും അനലിസ്റ്റുമായ ശ്രീധർ പിള്ളെയാണ് തൻ്റെ എക്സ് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തുമെന്നാണ് വിവരം.
എന്നാൽ ആവേശത്തിൻ്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ടീം അംഗങ്ങളോ ആമസോൺ പ്രൈമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തിൽ എത്തിയിരിക്കുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും അവേശം കാണാൻ ആളുകൾ ഇരച്ചെത്തുമ്പോഴാണ് ഒടിടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
#Aavesham the #FahadhFaasil blockbuster is slated to drop on #OTT on May 9, 2024 in @PrimeVideoIN! It is streaming exactly 28 days or 4 weeks after its theatrical release! pic.twitter.com/jkAQEoaJep
— Sreedhar Pillai (@sri50) May 7, 2024
ജീത്തു മാധവനാണ് ഫഹദ് നായനായ ആവേശത്തിന്റെ സംവിധായകൻ. ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ആവേശം എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ്. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ആവേശം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമാണം നിർവഹിക്കുന്നത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികൾ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെയായ ചിത്രത്തിൽ മേക്കപ്പ്‍മാനായി ആർജി വയനാടനും ഭാഗമാകുമ്പോൾ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എആർ അൻസാർ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.
ബോക്സ് ഓഫീസ് കളക്ഷൻ
ആഗോളതലത്തിൽ ആവേശം ആകെ 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയിലെ മാത്രം കണക്ക് നോക്കുകയാണെങ്കിൽ ചിത്രം നേടിയിരിക്കുന്നത് 3.30 കോടി രൂപയാണ്. കേരള ബോക്‌സ് ഓഫീസില് 2.63 കോടിയും നേടി കഴിഞ്ഞു. കേരളത്തിൽ നിന്നുമാത്രം 50 കോടിയാണ് ആവേശം നേടിയത്. ഫഹദിന്റെ എക്കാലത്തേയും മികച്ച പ്രകടനം തന്നെയാണ് ആവേശത്തിൽ കാണാൻ കഴിയുക.