Aavesham OTT : എടാ.. മോനെ… ആവേശം ഇനി ഒടിടിയിലേക്ക്

ആവേശത്തിൻ്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ടീം അം​ഗങ്ങളോ ആമസോൺ പ്രൈമോ ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല.

Aavesham OTT : എടാ.. മോനെ... ആവേശം ഇനി ഒടിടിയിലേക്ക്

Fahad Fazil starring malayalam movie Avesham ott release update

Published: 

07 May 2024 | 10:09 AM

ഫഹദിൻ്റെ വമ്പൻ വിജയ ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ ആവേശം. എന്നാൽ തിയേറ്ററുകളിലേക്ക് ആളുകൾ ഇരച്ചെത്തികൊണ്ടിരിക്കെ ആവേശം ഒടിടിയിലേക്ക് വരുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെയ് ഒമ്പതിന് എത്തുമെന്നാണ് റിപ്പോർട്ട്. എൻ്റർടൈമെൻ്റ് ട്രാക്കറും അനലിസ്റ്റുമായ ശ്രീധർ പിള്ളെയാണ് തൻ്റെ എക്സ് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തുമെന്നാണ് വിവരം.

എന്നാൽ ആവേശത്തിൻ്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ടീം അം​ഗങ്ങളോ ആമസോൺ പ്രൈമോ ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തിൽ എത്തിയിരിക്കുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും അവേശം കാണാൻ ആളുകൾ ഇരച്ചെത്തുമ്പോഴാണ് ഒടിടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ജീത്തു മാധവനാണ് ഫഹദ് നായനായ ആവേശത്തിന്റെ സംവിധായകൻ. ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ആവേശം എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ്. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ആവേശം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമാണം നിർവഹിക്കുന്നത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികൾ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെയായ ചിത്രത്തിൽ മേക്കപ്പ്‍മാനായി ആർജി വയനാടനും ഭാഗമാകുമ്പോൾ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എആർ അൻസാർ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

ബോക്സ് ഓഫീസ് കളക്ഷൻ

ആഗോളതലത്തിൽ ആവേശം ആകെ 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയിലെ മാത്രം കണക്ക് നോക്കുകയാണെങ്കിൽ ചിത്രം നേടിയിരിക്കുന്നത് 3.30 കോടി രൂപയാണ്. കേരള ബോക്‌സ് ഓഫീസില് 2.63 കോടിയും നേടി കഴിഞ്ഞു. കേരളത്തിൽ നിന്നുമാത്രം 50 കോടിയാണ് ആവേശം നേടിയത്. ഫഹദിന്റെ എക്കാലത്തേയും മികച്ച പ്രകടനം തന്നെയാണ് ആവേശത്തിൽ കാണാൻ കഴിയുക.

 

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ