AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AMMA general secretary : സിദ്ധിഖിന് പകരം ബാബുരാജിന് ചുമതല; എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ

Babu Raj appointed the new Amma general secretary: സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങൾക്കും പ്രസിഡന്റ് മോഹൻലാലിനും നടൻ അനൂപ് ചന്ദ്രൻ കത്തയച്ചിരുന്നു എന്നാണ് വിവരം.

AMMA general secretary : സിദ്ധിഖിന് പകരം ബാബുരാജിന് ചുമതല; എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ
Aswathy Balachandran
Aswathy Balachandran | Updated On: 25 Aug 2024 | 03:19 PM

തിരുവനന്തപുരം: ​ലൈംഗിക പീഡനാരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ബാബുരാജ് ആ സ്ഥാനത്തേക്ക് എത്തുമെന്ന വിവരങ്ങൾ പുറത്തു വരുന്നു. സിദ്ദിഖിന്റെ രാജിയെ തുടർന്ന് മറ്റന്നാൾ അമ്മ അടിയന്തര എക്സിക്യൂട്ടീവ്​ യോഗം വിളിച്ചിട്ടുണ്ട് . ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്കാണ് പകരം ചുമതല നിർവഹിക്കുന്നത് എന്നാണ് ബാബുരാജ് അറിയിച്ചത്.

ബാക്കി കാര്യങ്ങൾ എക്സിക്യൂട്ടീവ് ചേർന്നതിനുശേഷം തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ വിവാദങ്ങളിൽ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്. യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടൻ സിദ്ദിഖ് രാജിവെച്ചത്. അമ്മ പ്രസിഡൻ്റ് മോഹൻലാലിനാണ് രാജിക്കത്തയച്ചത്.

ALSO READ – ‘രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പരീക്ഷിക്കുകയായിരുന്നു; പ്രതികരണം എങ്ങനെ എന്നറിയാൻ’; ബംഗാളി നടി

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധിഖിനെതിരെയും യുവനടി ലൈംഗിക പീഡന പരാതിയുമായി എത്തിയത്. ഇതിനു മുമ്പും ആ നടി പരാതി ഉന്നയിച്ചിരുന്നു എന്നാണ് വിവരം. സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും പരാതി നൽകിയ നടി തുറന്നു പറഞ്ഞിരുന്നു.

ഞാൻ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞത്. ഇതിനു മുമ്പേ സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങൾക്കും പ്രസിഡന്റ് മോഹൻലാലിനും നടൻ അനൂപ് ചന്ദ്രൻ കത്തയച്ചിരുന്നു എന്നാണ് വിവരം.