Vashisht Umesh: മാമനെ പോലെ മോനും കിടുവാ! മിന്നൽ മുരളിയിലെ ജോസ് മോന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്

Child Artis Vashisht Umesh Ful A plus in SSLC:വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് ബാലതാരം വസിഷ്ഠ്.താരം തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി ഈ വിജയത്തിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടത്. ഫലം അറിയുമ്പോഴും കുട്ടിത്താരം ചെന്നൈയിൽ ഒരു സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.......

Vashisht Umesh: മാമനെ പോലെ മോനും കിടുവാ! മിന്നൽ മുരളിയിലെ ജോസ് മോന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്

Vasisht Umesh

Updated On: 

16 May 2026 | 12:50 PM

മിന്നൽ മുരളിയിലെ ജോസ് മോന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്. ഇപ്പോൾ മാമൻ മാത്രമല്ല മോനും സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്. സിനിമകളിൽ സജീവമായിട്ടും തന്റെ പഠനത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ജോസ് മോൻ എന്ന വസിഷ്ഠ് തയ്യാറായിട്ടില്ല എന്നതിന്റെ സൂചനയാണ് എസ്എസ്എൽസി പരീക്ഷയുടെ ഫലം വന്നപ്പോൾ ഇപ്പോൾ മനസ്സിലാകുന്നത്.വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് ബാലതാരം വസിഷ്ഠ്.താരം തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി ഈ വിജയത്തിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടത്. ഫലം അറിയുമ്പോഴും കുട്ടിത്താരം ചെന്നൈയിൽ ഒരു സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.

സൂപ്പർ ഹീറോ

സൂപ്പർ ഹീറോ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് തന്റെ പത്താം ക്ലാസിന്റെ ഫലം വസിഷ്ഠ് അറിയുന്നത്. അതേസമയം സൂപ്പർ ഹീറോ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായാണ് വസിഷ്ഠ് എത്തുന്നത് എന്നാണ് റിപ്പോർട്ട്.താരത്തിനെ പത്താം ക്ലാസിലെ പരീക്ഷ എഴുതാൻ വേണ്ടി ഈ സിനിമയുടെ അണിയറ പ്രവർത്തകർ മാർച്ചിൽ സമയം അനുവദിക്കുകയായിരുന്നു. അധ്യാപകരായ മാതാപിതാക്കളുടെ മകനാണ് വസിഷ്ഠ്. അച്ഛൻ ഉമേഷ് വാണിയംകുളം ടി.ആർ.കെ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം അധ്യാപകനാണ്. ഈ സ്കൂളിൽ തന്നെ ഹയർ സെക്കൻഡറി വിഭാഗം സ്കൂളിലെ അധ്യാപികയാണ് അമ്മ ജ്യോതി. കുട്ടിത്താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ സെപ്റ്റംബറിൽ ആണ് റിലീസ് ചെയ്യുക.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത 2021ൽ റിലീസ് ചെയ്ത ചിത്രമാണ് മിന്നൽ മുരളി. മലയാള സിനിമ ഇന്നേവരെ കാണാത്ത കഥാപ്രശ്ചാത്തലവും മേക്കിങ്ങുമാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയിൽ ജെയ്സണ് എന്നാൽ ടോവിനോ കഥാപാത്രത്തിനൊപ്പം എപ്പോഴും വാലായി പിന്തുടർന്ന കഥാപാത്രമായിരുന്നു ജോസ് മോന്റേത്. യഥാർത്ഥത്തിൽ മാമന് മോൻ തന്നെയാണ് മാമൻ ആരാണ് എന്നും അദ്ദേഹത്തിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്താണ് എന്നൊക്കെ മനസ്സിലാക്കി കൊടുക്കുന്നത്. മാമന്റെ കടുത്ത ആരാധകനാണ് ജോസ് മോൻ.

സിനിമയിൽ ജെയ്സന് മിന്നലേറ്റതിനുശേഷം അമാനുഷിക ശക്തികൾ ലഭിക്കുമ്പോൾ അത് എങ്ങനെ ഉപയോഗിക്കണം എന്നും ഒരു സൂപ്പർ ഹീറോ എങ്ങനെ ആയിരിക്കണം എന്നൊക്കെ കോമിക്സ് പുസ്തകങ്ങൾ പഠിപ്പിച്ചത് ആയിരുന്നു. മാത്രമല്ല സിനിമയിൽ ഒരുപാട് മാസ്സ് ഡയലോഗുകളും കുട്ടികളെ തന്നെ ജോസ് മോൻ അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരെ സംബന്ധിച്ച് മിന്നൽ മുരളി എന്ന സിനിമയിൽ നായകനെയും വില്ലനെക്കാളും ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു കുട്ടി താരമായിരുന്നു വസിഷ്ഠിന്റേത്.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം