Athiradi Movie: ടൊവിനോ ചെയ്യുന്ന ആ കാര്യം എനിക്ക് ഇഷ്ടമല്ല; തുറന്നടിച്ച് ബേസില്‍ ജോസഫ്‌

Basil Joseph Opens Up About One Thing He Does Not Like in Tovino Thomas: ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ദിവസങ്ങള്‍ക്ക് മുമ്പാണ് അതിരടി എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. അതിഗംഭീരമായ പ്രേക്ഷക പ്രതികരണം ചിത്രത്തിന് നേടാനും സാധിച്ചു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും നല്‍കിയ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Athiradi Movie: ടൊവിനോ ചെയ്യുന്ന ആ കാര്യം എനിക്ക് ഇഷ്ടമല്ല; തുറന്നടിച്ച് ബേസില്‍ ജോസഫ്‌

ടൊവിനോ തോമസ്, ബേസില്‍ ജോസഫ്‌

Updated On: 

15 May 2026 | 07:58 PM

ടൊവിനോ തോമസും ബേസില്‍ ജോസഫും തമ്മിലുള്ള സൗഹൃദവും എക്കാലവും സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഇരുവരും തമ്മിലുള്ള കമന്റുകളിലൂടെയുള്ള അടിയും തമാശകളുമെല്ലാം ആരാധകര്‍ നന്നായി ആസ്വദിക്കുന്നു. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമകളും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരം തന്നെ.

ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ദിവസങ്ങള്‍ക്ക് മുമ്പാണ് അതിരടി എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. അതിഗംഭീരമായ പ്രേക്ഷക പ്രതികരണം ചിത്രത്തിന് നേടാനും സാധിച്ചു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും നല്‍കിയ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനിടെ റെഡ് എഫ്എം നടത്തിയ റാപ്പിഡ് ഫയറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ടൊവിനോയും ബേസിലും പരസ്പരം കൗണ്ടറുകളടിച്ച് റാപ്പിഡ് ഫയറില്‍ മിന്നുന്നു. ഷാന്‍ റഹ്‌മാനാണ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നത്.

ടൊവിനോ തോമസ് ചെയ്യുന്നതില്‍ ബേസിലിന് ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്നായിരുന്നു ഷാനിന്റെ ചോദ്യം. ഇതിന് വളരെ അപ്രതീക്ഷിതമായൊരു മറുപടി ആയിരുന്നു ബേസിലിന്റെ ഭാഗത്തുനിന്നുണ്ടായത്. ടൊവിനോ തോമസ് ചെയ്യുന്ന ആ കാര്യത്തില്‍ തനിക്ക് നല്ല അസൂയ ഉണ്ടെന്നും ബേസില്‍ പറയുന്നു.

എനിക്ക് ഇവന്‍ ഉറങ്ങുന്നത് കാണുമ്പോള്‍ ഭയങ്കര അസൂയയാണ്. ഇവന്‍ സെറ്റില്‍ വന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം അവിടെ പോയിരുന്ന് ഒറ്റ ഉറക്കം ഉറങ്ങും. ഞാന്‍ ആണെങ്കില്‍ ഉറങ്ങാന്‍ പെടുന്ന പാട് എത്രയാണെന്ന് അറിയാമോ? ഇവനാണെങ്കില്‍ വെറുതെ, ചേട്ടാ എത്ര സമയമെടുക്കും ഷോട്ടിന്, ഒരു പത്ത് മിനിറ്റെന്ന് പറഞ്ഞാല്‍ അവിടെ പോയി നേരെ ഉറങ്ങും. എനിക്കിതില്‍ ഭയങ്കര അസൂയ ഉണ്ട്.

ബേസില്‍ ഇക്കാര്യം പറഞ്ഞതിന് പിന്നാലെ താന്‍ പണ്ട് ബസ്സില്‍ നിന്നും ഇരുന്നുമെല്ലാം ഉറങ്ങിയിട്ടുണ്ടെന്ന് ടൊവിനോയും പറഞ്ഞു.

Also Read: Athiradi Movie Review: കാമിയോ തൂക്കി മക്കളേ; തിയേറ്റര്‍ ഇളക്കി മറിച്ച് ബേസിലും സംഘവും, അതിരടി റിവ്യൂ

തിയേറ്റര്‍ ഇളക്കിമറിച്ച് അതിരടി

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത സിനിമയാണ് അതിരടി. ദര്‍ശന രാജേന്ദ്രന്‍, റിയ ഷിബു, സെറിന്‍ ശിഹാബ് എന്നിവര്‍ നായികമാരായും ചിത്രത്തിലെത്തുന്നു.

ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് അതിരടി. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനന്തുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പക്കാ മാസ് ആക്ഷന്‍ ചിത്രമാണ് അതിരടി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകാനും ചിത്രത്തിന് സാധിച്ചു.

ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 12,000 ത്തിന് മുകളില്‍ വരെ ചിത്രത്തിന്റേത് വിറ്റുപോയിരുന്നു. കേരളത്തിനും പുറത്തും ഗംഭീര പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. 10 കോടിക്ക് മുകളില്‍ ആഗോള ഓപ്പണിങ് ഡേ കളക്ഷന്‍ നേടാനും അതിരടിക്ക് സാധിച്ചു.

English Summary

Actor and filmmaker Basil Joseph revealed during Athiradi movie promotion event that there is one particular thing about Tovino Thomas he does not like. The remark quickly gained attention among Malayalam cinema fans on social media.

Loading...
Unable to load recommendations.
Follow Us
Related Stories
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം