AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Basil Joseph: ലൂക്കിനെ പോലുള്ളവര്‍ നമുക്ക് ചുറ്റുമുണ്ട്, അവര്‍ നിരുപദ്രവകാരികളും നിഷ്‌കളങ്കരുമാണ്: ബേസില്‍ ജോസഫ്

Basil Joseph About Maranamass Movie Character: ലൂക്കിനെ പോലുള്ള ആളുകള്‍ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടാകുമെന്നും അവര്‍ വെറുതെ അലഞ്ഞ് തിരിഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെക്കെയോ ചെയ്യുകയാണെന്നാണ് ബേസില്‍ പറയുന്നത്.

Basil Joseph: ലൂക്കിനെ പോലുള്ളവര്‍ നമുക്ക് ചുറ്റുമുണ്ട്, അവര്‍ നിരുപദ്രവകാരികളും നിഷ്‌കളങ്കരുമാണ്: ബേസില്‍ ജോസഫ്
ബേസില്‍ ജോസഫ്Image Credit source: Social Media
shiji-mk
Shiji M K | Published: 18 May 2025 17:37 PM

തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് ബേസില്‍ ജോസഫ്. നടനായി മാത്രമല്ല താരം പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്, മികച്ചൊരു സംവിധായകന്‍ കൂടിയാണ് അദ്ദേഹം. മരണമാസ്സ് എന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

പിപി ലൂക്ക് എന്ന കഥപാത്രത്തെയാണ് ബേസില്‍ മരണമാസ്സില്‍ അവതരിപ്പിച്ചത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ലൂക്കിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

ലൂക്കിനെ പോലുള്ള ആളുകള്‍ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടാകുമെന്നും അവര്‍ വെറുതെ അലഞ്ഞ് തിരിഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെക്കെയോ ചെയ്യുകയാണെന്നാണ് ബേസില്‍ പറയുന്നത്.

ലൂക്കിനെ പോലുള്ളവരെ ആരും ഗൗരവമായി എടുക്കാറില്ല. അവരില്‍ ഭൂരിഭാഗവും നിരുപദ്രവകാരികളും നിഷ്‌കളങ്കരുമാണ്. അരക്ഷിതാവസ്ഥയില്‍ നിന്നോ അവരുടെ കഴിഞ്ഞ കാലത്തില്‍ നിന്നോ കുടുംബ പശ്ചാത്തലത്തില്‍ നിന്നോ ഒക്കെയുള്ള കാര്യങ്ങളാണ് അങ്ങനെ നടക്കുന്നതിന് പിന്നിലെ കാരണങ്ങള്‍.

മുടി കളര്‍ ചെയ്യുകയോ അല്ലെങ്കില്‍ വിചിത്രമായ വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുക, അല്ലെങ്കില്‍ ഉച്ചത്തില്‍ സംസാരിച്ചുമെല്ലാം മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ ശ്രമിക്കുന്നു. ശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Cheran: ”ഹോം’ കണ്ടിട്ട് നാലുദിവസം ഉറങ്ങിയില്ല, അതുപോലൊരു സിനിമ ഒരിക്കലും തമിഴിൽ എടുക്കാൻ സാധിക്കില്ല’; ചേരൻ

നേരത്തെ ഒക്കെ അവരെ കാണുമ്പോള്‍ തന്നെ നമ്മള്‍ വിധിയെഴുതും. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അവരെ അവരെ വ്യത്യസ്തമായി കാണാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് തനിക്ക് തോന്നുന്നത്. കുറച്ച് സഹതാപത്തോടെ എങ്കിലും കാണുന്നുണ്ടെന്നും ബേസില്‍ പറഞ്ഞു.