Bazooka OTT : ഡൊമിനിക്കിൻ്റെ കാര്യം മറന്നേക്ക്, ബസൂക്ക ദാ ഒടിടിയിലേക്ക് വരുന്നു; എപ്പോൾ, എവിടെ കാണാം?
Bazooka OTT Release Date & Platform : സീ ഗ്രൂപ്പാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ഗെയിമിങ് ത്രില്ലർ ആക്ഷൻ ചിത്രം ബസൂക്ക ഒടിടിയിലേക്കെത്തുന്നു. ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് തിയറ്ററിൽ എത്തിയ ചിത്രമാണ് മൂന്ന് മാസം പിന്നിട്ട് ഒടിടിയിലേക്കെത്തുന്നത്. ഈ വർഷം ആദ്യം തിയറ്ററിൽ എത്തിയ ഗൗതം വാസുദേവ് മേനോൻ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ആറ് മാസം പിന്നിട്ടിട്ടും ഒടിടിയിൽ എത്തിയില്ല. അത് മമ്മൂട്ടി ആരാധകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അവർക്ക് ലഭിക്കുന്ന ഏറ്റവും ആശ്വാസ വാർത്തയാണ് ബസുക്കയുടെ ഒടിടി റിലീസ്
സീ ഗ്രൂപ്പാണ് ബസുക്കയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിക്കുന്നത്. ചിത്രം സീ5ലൂടെ ജൂലൈ പത്താം തീയതി ഒടിടിയിൽ എത്തും. അതേസമയം ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ ബസൂക്കയുടെ അണിയറപ്രവർത്തകരോ പ്ലാറ്റ്ഫോമായ സീ5 വ്യക്തമാക്കിട്ടില്ല.
ALSO READ : Saaree OTT: ആരാധ്യയുടെ അരങ്ങേറ്റ ചിത്രം ‘സാരി’ ഒടിടിയിൽ എത്തി; എവിടെ കാണാം?
ഗെയിമിങ് ത്രില്ലർ ഴോൺറെയിൽ അവതരിപ്പിച്ച ചിത്രമാണ് ബസൂക്ക. സാരിഗമ, തിയറ്റർ ഓഫ് ഡ്രീംസ് യൂഡ്ലി ഫിലിംസ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും സാരിഗമയും ചേർന്നാണ് ചിത്രം നിർമിച്ചിട്ടുള്ളത്. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിൻ്റെ മകൻ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ രചനയും സംവിധാനവും നിർവഹിച്ചത്. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോനും ബസൂക്കയിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.
നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അന്തരിച്ച എഡിറ്റർ നിഷാദ് യൂസഫാണ് എഡിറ്റിങ് നിർവഹിച്ചത്, നിഷാദിൻ്റെ മരണത്തിന് ശേഷം മറ്റൊരു എഡിറ്ററാണ് ബസൂക്കയുടെ ചിത്രസംയോജനം നിർവഹിച്ചത്ത. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മഹേഷ് മാത്യു, വിക്കി, പിസി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ്.