Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്

Bethlehem Kudumba Unit Movie In 300 Cr Club, Know Real Budget : സിനിമയുടെ യഥാർത്ഥ ബഡ്ജറ്റ് എത്രയാണെന്ന് അന്വേഷിക്കുമ്പോഴാണ് ഈ വിജയം എത്ര വലുതാണ് എന്ന് മനസ്സിലാകുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്നാണ് സിനിമയുടെ നിർമ്മാണം. നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്

Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്

Nivin Pauly, Mamitha Baiju

Published: 

13 Sep 2026 | 05:48 PM

ഈയടുത്ത് മലയാളം ബോക്സ് ഓഫീസിൽ ഇത്രയധികം തരംഗം തീർത്ത മറ്റൊരു സിനിമയില്ല, പറഞ്ഞുവരുന്നത് ബേത്ലഹേം കുടുംബയൂണിറ്റിനെ പറ്റി തന്നെയാണ്. വെറും 23 ദിവസം കൊണ്ടാണ് 300 കോടി എന്ന റെക്കോർഡ് കളക്ഷൻ സിനിമ നേടിയത്. മലയാളം സിനിമ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബേത്ലഹേം കുടുംബയൂണിറ്റ്. നിവിൻ പോളി നായകനായി എത്തിയ സിനിമയ്ക്ക് ഇനി വളരെ കുറച്ചു ദൂരം മാത്രം മതി മലയാളത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ഒന്നാമത്തെ ചിത്രമായി മാറാൻ. ബേത്ലഹേം കുടുംബയൂണിറ്റിന്റെ മുന്നിലുള്ളത് ഇനി ലോക മാത്രമാണ്.

സിനിമയുടെ ബഡ്ജറ്റ് എത്ര

എന്നാൽ ഈ സിനിമയുടെ യഥാർത്ഥ ബഡ്ജറ്റ് എത്രയാണെന്ന് അന്വേഷിക്കുമ്പോഴാണ് ഈ വിജയം എത്ര വലുതാണ് എന്ന് മനസ്സിലാകുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്നാണ് സിനിമയുടെ നിർമ്മാണം. നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 23 കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ റൊമാന്റിക് കോമഡി സിനിമ ഒരുക്കിയത്. അങ്ങനെ നോക്കിയാൽ യഥാർത്ഥ ബഡ്ജറ്റിനേക്കാൾ ഏകദേശം 13 മടങ്ങ് തുക സിനിമ കളക്ട് ചെയ്തു. എന്തായാലും ഈ സിനിമ 100 ദിവസം തിയേറ്ററുകളിൽ ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്. നിലവിലെ കണക്കുകൾ വച്ച് നോക്കുമ്പോൾ, 300 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ പിന്നിട്ട സിനിമ ഇനിയുള്ള ദിവസങ്ങളിൽ 350 കോടി പിന്നിടുമെന്ന് അനുമാനിക്കാം.

Also Read : DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ

നിവിൻ പോളി

ഇത് മറ്റൊരു സന്ദേശം കൂടി നൽകുന്നുണ്ട് ഇൻഡസ്ട്രിക്ക്. പടം ബിഗ് ബജറ്റ് ആയാലും ലോ ബജറ്റ് ആയാലും കണ്ടന്റ് ഉണ്ടെങ്കിൽ ജനമേറ്റെടുക്കും. നിവിൻ പോളിയെ സംബന്ധിച്ചിടത്തോളം ഇത് തുടർച്ചയായ രണ്ടാം ഫെസ്റ്റിവൽ ഹിറ്റാണ്. കഴിഞ്ഞ ക്രിസ്മസ് സമയത്താണ് സർവ്വം മായ റിലീസ് ആവുകയും വൻവിജയം തീർക്കുകയും ചെയ്തത്. പിന്നീട് ഈ ഓണം സീസണിലാണ് നിവിൻപോളിയുടെ അടുത്ത സിനിമ വരുന്നത് .

ബോക്സ് ഓഫീസ് മാന്ത്രികം

സിനിമ റിലീസ് ആകുന്നതിനു മുമ്പ് ആരും പ്രതീക്ഷിച്ചിരുന്നില്ല ഇത് ഇത്രയും വലിയൊരു ഹിറ്റിലേക്ക് പോകുമെന്ന്. ഈ സിനിമയുടെ വിജയം ഗിരീഷ് എ. ഡി എന്ന സംവിധായകന്റെ മാജിക് ആണെന്നാണ് നിവിൻ ഉൾപ്പെടെ നേരത്തെ പറഞ്ഞത്. ഇപ്പോൾ ബോക്സ് ഓഫീസിൽ നടക്കുന്നതാകട്ടെ ബേത്ലഹേം കുടുംബയൂണിറ്റിന്റെ മാന്ത്രികവും.

English Summary

The film is produced by Fahadh Faasil, Dileesh Pothan, and Syam Pushkaran under the banner of Bhavana Studios. Although the producers have not officially confirmed it, reports indicate that this romantic comedy was made on a budget of 23 crore.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ