Manjummel Boys Producers Case: ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Manjummel Boys Producers Plea to Quash Fraud Case Rejected: സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ പരാതിയിലാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Manjummel Boys Producers Case: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സൗബിൻ ഷാഹിർ, 'മഞ്ഞുമ്മൽ ബോയ്സ്' പോസ്റ്റർ

Updated On: 

22 May 2025 17:35 PM

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഷോൺ ആന്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവരുടെ ഹർജിയാണ് കോടതി തള്ളിയത്. ഈ ഘട്ടത്തിൽ കേസ് ശ്രദ്ധക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസിൽ അന്വേഷണം തുടരാമെന്ന് അറിയിച്ചു. ജസ്റ്റിസ് വി ജി അരുൺ ആണ് ഹർജി പരിഗണിച്ചത്.

സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ പരാതിയിലാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ ഏഴ് കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ല എന്നായിരുന്നു പരാതി. ഇതോടെ സംഭവത്തിൽ അന്വേഷണത്തിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.

2022 നവംബർ 30ന് പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 5.99 കോടി നിക്ഷേപിച്ചു. പിന്നീട് ഷോൺ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയും കൈമാറി. കൂടാതെ, 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ സിറാജ് വ്യക്തമാക്കിയിരുന്നു. കരാർ അനുസരിച്ച് 40 കോടി രൂപയുടെ അർഹത ഉണ്ടെന്നും അത് നൽകിയില്ലെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ‘മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ’! സോഷ്യൽ മീഡിയയിൽ തരംഗമായി ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ

അതേസമയം, പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ
മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാണത്തിന് സൗബിനും പറവ ഫിലിംസും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിനിമയുടെ നിർമ്മാണത്തിന്റെ ഭാ​ഗമായി പലരുടെയും അക്കൗണ്ടിൽ നിന്ന് 28 കോടി രൂപയാണ് പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. എന്നാൽ, സിനിമയുടെ നിർമാണത്തിനായി 19 കോടി രൂപയിൽ താഴെ മാത്രമാണ് ചെലവായതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന്, അന്വേഷണത്തിൽ പറവ ഫിലിംസ് ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തി. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതോടെയാണ്, പറവാ ഫിലിംസിനെതിരെ ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണമുണ്ടായത്.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം