AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Malayalam Season 7: ‘ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡ്രസ്സ് വാങ്ങി, രേണു ചേച്ചിയുടെ തലയിൽ ഞാൻ പേൻ ഒന്നും കണ്ടില്ല’; ബി​ഗ് ബോസില്‍ നിന്ന് പുറത്തായ ശൈത്യ പറയുന്നു

Big Boss Malayalam Season 7 Shaithya Santhosh Evicted: നൂറു ദിവസം നില്‍ക്കൻ 150 ഡ്രസ് എങ്കിലും വാങ്ങിച്ചിട്ടുണ്ടാകുമെന്നും ഇതിനു പുറമെ ആക്സസറികൾ, ചെരുപ്പുകൾ‌ എല്ലാം വാങ്ങിച്ചുവെന്നുമാണ് ശൈത്യയുടെ അമ്മ പറഞ്ഞത്.

Big Boss Malayalam Season 7: ‘ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡ്രസ്സ് വാങ്ങി, രേണു ചേച്ചിയുടെ തലയിൽ ഞാൻ പേൻ ഒന്നും കണ്ടില്ല’; ബി​ഗ് ബോസില്‍ നിന്ന് പുറത്തായ ശൈത്യ പറയുന്നു
Shaithya SanthoshImage Credit source: facebook
sarika-kp
Sarika KP | Published: 08 Sep 2025 07:57 AM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ അപ്രിതീക്ഷിത കാര്യങ്ങളാണ് വീട്ടിനകത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മത്സരാർത്ഥി കൂടി ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്. ശൈത്യ സന്തോഷാണ് അവസാനമായി വീട്ടിൽ നിന്നും പടിയിറങ്ങിയത്. ബി​ഗ് ബോസ് വലിയ എക്സീപിരിയൻസ് ആയിരുന്നുവെന്നും അവിടെ വച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും യഥാര്‍ഥ ജീവിതത്തിലും അതൊക്കെയായി താൻ മുന്നോട്ടുപോകുമെന്നാണ് ശൈത്യ ബി​ഗ് ബോസ് വേദിയിൽ നിന്ന് പറഞ്ഞത്.

ഇപ്പോഴിതാ ഏയര്‍പ്പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ശൈത്യ നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡ്രസ്സ് വാങ്ങിയെന്നാണ് ശൈത്യ പറയുന്നത്. നൂറു ദിവസം നില്‍ക്കൻ 150 ഡ്രസ് എങ്കിലും വാങ്ങിച്ചിട്ടുണ്ടാകുമെന്നും ഇതിനു പുറമെ ആക്സസറികൾ, ചെരുപ്പുകൾ‌ എല്ലാം വാങ്ങിച്ചുവെന്നുമാണ് ശൈത്യയുടെ അമ്മ പറഞ്ഞത്. എന്നാൽ രണ്ടാഴ്ച ഡ്രസ് ഒന്നും കിട്ടിയില്ലെന്നും ഏഴിന്റെ പണി ആയിപോയെന്നുമാണ് ശൈത്യ പറയുന്നു. അത് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ശൈത്യ കൂട്ടിച്ചേർത്തു.

Also Read:‘കൂടെപ്പോയി ഇരിക്കാൻ തന്നെ അറപ്പ് തോന്നി’; അക്ബറിന് ക്യാപ്റ്റൻസി പണി കൊടുക്കാനുള്ള കാരണം

ജിസേലിന്റെ വസ്ത്രധാരണത്തെ കുറിച്ചും ശൈത്യ പ്രതികരിച്ചു. അതൊക്കെ ഒരുരുത്തരുടെയും വ്യക്തിത്വം അനുസരിച്ചിരിക്കുമെന്നും അവർക്ക് കംഫർട്ട് ആയിട്ടുള്ള ഡ്രസ് ആണ് അവർ ഉപയോ​ഗിക്കുന്നതെന്നും അത് നമ്മൾ കാണുന്നതിന്റെ പ്രശ്നമാണെന്നും ശൈത്യ പറഞ്ഞു. മകൾ ഒരുപാട് ക്ഷീണിച്ചുവെന്നാണ് ശൈത്യയുടെ അമ്മ പറഞ്ഞു. ഭക്ഷണം അവിടെ കുറവാണെന്നും അതുകൊണ്ട് തന്നെ അഡജസ്റ്റ് ചെയ്താണ് നിന്നതെന്നും ശൈത്യ പറഞ്ഞു. രേണു സുധിയുടെ തലയിൽ താൻ പേൻ ഒന്നും കണ്ടില്ലെന്നും ശൈത്യ പറഞ്ഞു.