Bigg Boss Malayalam Season 8: ഇനി അങ്ങനെയെന്തിങ്കിലും ഉണ്ടായാൽ നിങ്ങൾ ഹൗസിൽ കാണില്ല… കടുപ്പിച്ച് മോഹൻലാൽ

Mohanlal Warns Contestants Against Misconduct: ബിഗ് ബോസ് മലയാളം സീസൺ ഈ കഴിഞ്ഞ ആഴ്ച സംഘർഷഭരിതമായ രംഗങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു. ടാസ്കിനിടയിലും അല്ലാതെയും അങ്ങോട്ടുമിങ്ങോട്ടും തർക്കവും കയ്യാങ്കളി വരെ എത്തിയ സാഹചര്യങ്ങളും ഉണ്ടായി. ഇതിൽ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾ നടന്നത് അധികാരികളും അടിമകളും എന്നുള്ള തരത്തിലെ ടാസ്ക് ആയിരുന്നു. ഈ ടാസ്ക്കിനിടയിൽ ഹൗസിന് പുറത്താക്കപ്പെട്ട ഷിജിൻ ഡോർ തള്ളി തുറക്കുകയും ഹൗസിലെ പ്രോപ്പർട്ടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

Bigg Boss Malayalam Season 8: ഇനി അങ്ങനെയെന്തിങ്കിലും ഉണ്ടായാൽ നിങ്ങൾ ഹൗസിൽ കാണില്ല... കടുപ്പിച്ച് മോഹൻലാൽ

Mohanlal

Updated On: 

27 Sep 2026 | 01:21 AM

ബിഗ് ബോസ് മലയാളം സീസൺ ഈ കഴിഞ്ഞ ആഴ്ച സംഘർഷഭരിതമായ രംഗങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു. ടാസ്കിനിടയിലും അല്ലാതെയും അങ്ങോട്ടുമിങ്ങോട്ടും തർക്കവും കയ്യാങ്കളി വരെ എത്തിയ സാഹചര്യങ്ങളും ഉണ്ടായി. ഇതിൽ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾ നടന്നത് അധികാരികളും അടിമകളും എന്നുള്ള തരത്തിലെ ടാസ്ക് ആയിരുന്നു. ഈ ടാസ്ക്കിനിടയിൽ ഹൗസിന് പുറത്താക്കപ്പെട്ട ഷിജിൻ ഡോർ തള്ളി തുറക്കുകയും ഹൗസിലെ പ്രോപ്പർട്ടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷിജിന്റെ ഈ പ്രവർത്തിയെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

താൻ ചെയ്ത പ്രവർത്തി തെറ്റാണെന്ന് ഷിജിൻ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിനോട് സമ്മതിക്കുകയും ആവർത്തിക്കില്ല എന്ന്പ റയുകയും ചെയ്തു. അവിടുത്തെ പ്രോപ്പർട്ടികൾ നശിപ്പിക്കാൻ നിങ്ങളോട് ആരാണ് പറഞ്ഞത് എന്നാണ് മോഹൻലാൽ ചോദിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ആവർത്തിച്ചാൽ ഹൗസിനുള്ളിൽ നിങ്ങൾ ഉണ്ടാകില്ല എന്ന മറുപടിയാണ് മോഹൻലാൽ കടുത്ത ഭാഷയിൽ നൽകിയത്. ഷിജിനെതിരെ മാത്രമല്ല കഴിഞ്ഞ ആഴ്ചയിൽ ഹൗസിൽ തെറ്റായ രീതിയിൽ പെരുമാറിയ എല്ലാവരെയും മോഹൻലാൽ താക്കീത് ചെയ്തിട്ടുണ്ട്.

Also Read: മസ്സാജ് മാത്രം പോരാ ..രാഹുൽ ഈശ്വറിനോട് മോഹ​ൻലാൽ

ഹൗസിൽ ഏറ്റവും വലിയ സംഘർഷമായി തീർന്ന എൽദോയും താഷിയും തമ്മിലുള്ള പ്രശ്നത്തിലും മോഹൻലാൽ ഇടപെടൽ നടത്തി. എൽദോയ്ക്ക് ക്കെതിരെയും മോഹൻലാൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. അത് അപ്പോളത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാണ് എന്ന് എൽദോ പറഞ്ഞെങ്കിലും. നിങ്ങൾ എന്തോ ഹൗസിന് പുറത്തുനിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് നേരിടും എന്ന് പറഞ്ഞല്ലോ എന്നും മോഹൻലാൽ ചോദിച്ചു.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ – ഇത് എന്റെ വീടാണ് നിങ്ങൾ അവിടെ താമസിക്കാൻ വന്നിരിക്കുന്നവരും. അവിടെ ഗുണ്ടകളെ കൊണ്ടുവന്ന് നിങ്ങൾ ആക്രമിക്കും എന്നൊക്കെ പറയുന്നത് എന്നെ ചലഞ്ച് ചെയ്യുന്നതുപോലെയാണ്. എന്റെ പിള്ളേരെ തൊടുന്നോ എന്നൊക്കെയുള്ളത് ഞാൻ പറഞ്ഞ ഡയലോഗ് ആണ്. അവിടെക്കിടന്ന് ഹീറോയിസം കാണിക്കുകയാണെങ്കിൽ അതിലും വലിയ ഹീറോയിസം താൻ കാണിക്കും. ഇനിയും പൊട്ടിക്കും എന്നൊക്കെ പറയുന്നത് കേട്ടു. അങ്ങനെ ഉണ്ടായാൽ നിങ്ങൾ അവിടെ ഉണ്ടാകില്ല അത്രയേ ഉള്ളൂ.

English Summary

Shijin, who had been evicted from the house during a task, pushed open the door and destroyed property within the house. Mohanlal sharply criticized this behavior during the weekend episode.

Loading...
Unable to load recommendations.
Follow Us
Related Stories
Law And Order OTT : മമ്മൂട്ടി വീണ്ടും കാരിക്കാമുറി ഷൺമുഖനായി അവതരിച്ച ലോ ആൻഡ് ഓർഡർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Mammootty: “ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല”; ‘ഓം’ സിനിമാ ചിത്രീകരണത്തെ കുറിച്ച് മമ്മൂട്ടി
Melcow Pondicherry OTT : ശരിക്കും? മെൽക്കൗ പോണ്ടിച്ചേരി ഒടിടി അവകാശം; തിയറ്റർ റിലീസിന് മുന്നെ വിറ്റു പോയി
Sreenivasan: വെർജിനിറ്റി ശ്രീനിവാസന് ഭയങ്കര പ്രശ്നമായി! ആ മമ്മൂട്ടി സിനിമയുടെ കഥമാറ്റാൻ പോലും ചിന്തിച്ചു; കമൽ
Sai Pallavi: അമരനിലെ മലയാളം; ‘തമിഴ് സിനിമയാണ്, ബ്രോക്കൺ മലയാളം മതി എന്ന് സംവിധായകൻ പറഞ്ഞു’; വിവാദങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി
Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?