Bigg Boss Malayalam Season 7: ‘കുടുംബം ഇല്ലാതെയാക്കുന്നതാണോ അവളുടെ സ്ട്രാറ്റജി? അനുമോളുടെ റിയൽ ഫേസ് തുറന്നുകാണിച്ചിട്ടേ പോകൂ’; കണ്ണീരോടെ അക്ബർ
Akbar Khan Breaks Down During Anumol PR Controversy: അവളുടെ റിയൽ ഫേസ് തുറന്നുകാണിക്കുന്നതിന്റെ അങ്ങേയറ്റം താൻ തുറന്നുകാണിച്ചിട്ടുണ്ട്. ഇനിയുള്ളത് കൂടി തുറന്നുകാണിച്ചിട്ടേ ഇവിടെ നിന്ന് പോകുന്നുള്ളൂവെന്നാണ് അക്ബർ പറയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഗ്രാൻഡ് ഫിനാലെയിലേക്ക് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിബി വീട് കൂടുതൽ സംഘർഷാവസ്ഥയിലേക്ക് കടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണ ആരൊക്കെ ആകും ടോപ്പ് ഫൈവിൽ എത്തുക എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ഇതിനിടെയിലാണ് പുറത്ത് പോയ മത്സരാർത്ഥികൾ വീണ്ടും തിരികെയെത്തിയത്. പലരും വലിയ വിവാദങ്ങളുടെ കെട്ടുകളാണ് പുറത്തുവിട്ടത്.
ഇതിന്റെ തുടർച്ചയെന്നോണം വളരെ വൈകാരികമായി സംസാരിക്കുന്ന അക്ബറിന്റെ പുതിയ പ്രെമോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.അനുമോൾ തന്നെയാണ് ഇത്തവണയും ചർച്ചാവിഷയം. ബിഗ് ബോസിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അനുമോളുടെ യഥാർത്ഥ മുഖം താൻ വെളിപ്പെടുത്തുമെന്നാണ് അക്ബർ പറയുന്നത്. അനുമോളുടെ പിആർ തന്റെ കുടുംബത്തെ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ അക്രമിക്കുന്നത് കാണാൻ തനിക്ക് താത്പര്യമില്ലെന്നാണ് അക്ബർ പറയുന്നത്.
ആര്യൻ തന്നോട് പറഞ്ഞതാണെന്നും അനുമോളോട് സംസാരിക്കാൻ പേടിയാണെന്നും അക്ബർ പറയുന്നു. ആര്യന്റെ അമ്മയുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അനുമോൾ ഏൽപ്പിച്ച പിആർ ടീം കമന്റ് ഇട്ടുകൊണ്ടിരിക്കുകയാണ്. അവളുടെ റിയൽ ഫേസ് തുറന്നുകാണിക്കുന്നതിന്റെ അങ്ങേയറ്റം താൻ തുറന്നുകാണിച്ചിട്ടുണ്ട്. ഇനിയുള്ളത് കൂടി തുറന്നുകാണിച്ചിട്ടേ ഇവിടെ നിന്ന് പോകുന്നുള്ളൂവെന്നാണ് അക്ബർ പറയുന്നത്. കപ്പ്, കോപ്പ് പോട്ടെ പുല്ല്..നമുക്ക് ഒരു തേങ്ങയുമില്ലെന്നും അക്ബർ പറയുന്നു.
മറ്റുള്ളവരുടെ കുടുംബം ഇല്ലാതെയാക്കുന്നതാണോ അവളുടെ ഗെയിം സ്ട്രാറ്റജി. 50 ലക്ഷത്തിന് വേണ്ടി അവൾക്കെതിരെ സംസാരിക്കുന്ന 25 പേരുടെ കുടുംബം ഇല്ലാതെയാക്കുന്നതാണോ അവളുടെ സ്ട്രാറ്റജിയെന്നാണ് അക്ബർ ചോദിക്കുന്നത്. പിആർ വച്ച് എന്തും വിളിച്ചുപറയുന്നതാണോ അവളുടെ സ്ട്രാറ്റജി. അവളുടെ കൈയിൽ പണം ഉണ്ടെന്ന് വിചാരിച്ച് നമ്മളെ കരിവാരി തേക്കുന്നതാണോ എന്നാണ് വൈകാരികമായി അക്ബർ ചോദിക്കുന്നത്.