Bigg Boss Malayalam Season 7: ‘മാറിനിൽക്ക്, എനിക്ക് ക്യാമറ സ്പേസ് കിട്ടുന്നില്ല’; അനീഷും നെവിനും തമ്മിൽ വാക്കുതർക്കം
Aneesh And Nevin Verbal Fight: അനീഷും നെവിനും തമ്മിൽ പൊരിഞ്ഞ വാക്കുതർക്കം. ക്യാമറ സ്പേസുമായി ബന്ധപ്പെട്ടാണ് പ്രശ്നം.
ബിബി ഹൗസിൽ അനീഷും നെവിനും തമ്മിൽ വാക്കുതർക്കം. ക്യാമറ സ്പേസിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തനിക്ക് ക്യാമറ സ്പേസ് കിട്ടുന്നില്ലെന്നും മുന്നിൽ നിന്ന് മാറിനിൽക്കണമെന്നും അനീഷ് ആവശ്യപ്പെടുന്നതും ഇതിനോട് നെവിൻ രൂക്ഷമായി പ്രതികരിക്കുന്നതും പ്രൊമോ ആയി ഏഷ്യാനെറ്റ് പുറത്തുവിട്ടു.
ഏതോ ഒരു ടാസ്കിൻ്റെ ഭാഗമായി എല്ലാവരും മുറ്റത്ത് നിരന്നുനിൽക്കുകയാണ്. സാബുമാൻ മറുവശത്ത് നിന്ന് എന്തോ വായിക്കുന്നു. ഈ സമയത്ത് നെവിൻ അനീഷിൻ്റെ മുന്നിലാണ് നിൽക്കുന്നത്. ഇതോടെ നെവിനെ പിടിച്ച് മാറ്റി ഇങ്ങോട്ട് ഇറങ്ങിനിൽക്കൂ എന്ന് അനീഷ് പറയുന്നു. എന്നാൽ, തൻ്റെ കൈ വിടുവിച്ച് തൻ്റെ കൈ തൊടരുതെന്ന് നെവിൻ പറയുന്നു. “എന്നെയും കൂടി ക്യാമറ കാണട്ടെ” എന്ന് അനീഷ് പറയുമ്പോൾ “താൻ മിണ്ടാതിരുന്നോ” എന്നായി ദേഷ്യത്തിൽ നെവിൻ്റെ പ്രതികരണം.




ഈ വാക്കുതർക്കം പിന്നീട് രൂക്ഷമാവുകയാണ്. തൻ്റെ മുന്നിൽ വന്ന് നിൽക്കുകയാണെന്ന് അനീഷ് പറയുമ്പോൾ ക്യാമറ തൻ്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യണോ എന്ന് നെവിൻ ചോദിക്കുന്നു. പിന്നീട് ക്യാമറ എവിടെയാണെന്നതിനെച്ചൊല്ലി അനീഷും നെവിനും ഷാനവാസും തമ്മിൽ തർക്കമുണ്ടാവുന്നു. തനിക്ക് ഇറിറ്റേഷൻ വരുന്നു എന്ന് അനീഷ് പറയുമ്പോൾ ചിരിക്കുന്ന അക്ബറിനെയും പ്രൊമോയിൽ കാണാം.
ബിഗ് ബോസ് ഹൗസിൽ ഇനി അവശേഷിക്കുന്നത് 11 പേരാണ്. ഇതിൽ എട്ട് പേരും ഇത്തവണത്തെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റനായ ആദില, ആര്യൻ, നൂറ എന്നിവരാണ് നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടത്. ഈ ആഴ്ച രണ്ട് പേർ പുറത്താവുമെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഒന്നാം സീസണിലെ ജേതാവ് സാബുമോൻ ഹൗസിലെത്തിയിരുന്നു. മത്സരാർത്ഥികളെ റോസ്റ്റ് ചെയ്യുന്ന സെഷൻ ഉൾപ്പെടെ നടത്തിയിട്ടാണ് താരം മടങ്ങിയത്.
വിഡിയോ കാണാം