AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസിലെ ആദ്യ ജേതാവ്; സീക്രട്ട് ടാസ്കിൽ സാബുമോൻ്റെ ഗ്രാൻഡ് എൻട്രി

Sabumon To BB House: ബിഗ് ബോസ് ഏഴാം സീസണിൽ ഹൗസിലെത്തി ആദ്യ സീസൺ വിജയിയായ സാബുമോൻ അബ്ദുൽ സമദ്. ആര്യൻ്റെ സീക്രട്ട് ടാസ്കിലാണ് താരം ഹൗസിലെത്തിയത്.

Bigg Boss Malayalam Season 7: ബിഗ് ബോസിലെ ആദ്യ ജേതാവ്; സീക്രട്ട് ടാസ്കിൽ സാബുമോൻ്റെ ഗ്രാൻഡ് എൻട്രി
സാബുമോൻImage Credit source: Screengrab
abdul-basith
Abdul Basith | Published: 09 Oct 2025 10:32 AM

ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ സാബുമോൻ അതിഥിയായി സാബുമോൻ. ബിഗ് ബോസ് ഒന്നാം സീസണിലെ വിജയിയായ ഷാനവാസ് ആര്യൻ്റെ സീക്രട്ട് ടാസ്കിനൊടുവിലാണ് ഹൗസിലെത്തിയത്. എത്ര ദിവസത്തേക്കാണ് സാബുമോൻ എത്തിയതെന്നോ എന്തിനാണ് വന്നതെന്നോ വ്യക്തമല്ല.

ആര്യൻ്റെ അവസാന സീക്രട്ട് ടാസ്കിലാണ് സാബുമാൻ്റെ എൻട്രി. ആക്ടിവിറ്റി ഏരിയയിൽ ഒരു മനുഷ്യനുണ്ടെന്നും അയാളെ ഒളിപ്പിക്കണമെന്നും ആര്യനോട് ബിഗ് ബോസ് സീക്രട്ട് ടാസ്കിൻ്റെ അവസാന സ്റ്റേജിൽ ആവശ്യപ്പെട്ടു. ഇതാരാണെന്ന് ആര്യനോട് പറഞ്ഞില്ല. ആര്യൻ, അക്ബർ, സാബുമാൻ, ലക്ഷ്മി, ബിന്നി എന്നിവരാണ് അവസാന ടാസ്കിലുണ്ടായിരുന്നത്. ആര്യൻ്റെ ഷർട്ട് ഇയാൾക്ക് നൽകി. എന്നിട്ട് ഇയാളെ ഇവർ വിജയകരമായി സ്മോക്കിങ് റൂമിൽ ഒളിപ്പിച്ചു.

Also Read: ആര്യൻ്റെ രഹസ്യ ടാസ്ക് പരസ്യമാക്കി ഷാനവാസിൻ്റെ മണ്ടത്തരം; തന്നെ വിളിക്കാത്തതിൽ ദേഷ്യപ്പെട്ട് നെവിൻ

എന്നാൽ, ഒരുപാട് നേരം ഒരാളെ ഒരിടത്ത് നിർത്തരുതെന്നും സ്ഥലം മാറ്റണമെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടതോടെ ആളെ കുളിമുറിയിൽ കൊണ്ടുപോയി. ഇത് അനുമോൾ കണ്ടു. പിന്നാലെ ആദിലയും നൂറയും സംഭവമറിഞ്ഞു. ഇതിനിടെ ഷാനവാസ് ആര്യന് ബിഗ് ബോസ് സീക്രട്ട് ടാസ്ക് നൽകിയിട്ടുണ്ടെന്ന വിവരം ഹൗസിൽ പാട്ടാക്കി. അനുമോളും ആദിലയും നൂറയും ചേർന്ന് കുളിമുറിയിൽ നിന്ന് ആളെ പുറത്തിറക്കി. ഇതോടെയാണ് ആൾ സാബുമോൻ ആണെന്ന് മത്സരാർത്ഥികൾ അറിഞ്ഞത്.

ബിഗ് ബോസ് രഹസ്യമായി നൽകുന്ന ഭക്ഷണം കഴിച്ചുതീർക്കുക എന്നതായിരുന്നു ആര്യൻ്റെ സീക്രട്ട് ടാസ്ക്. ആദ്യ ഘട്ടത്തിൽ ഒരു ബർഗർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് പല ഘട്ടങ്ങളിലായി ഭക്ഷണത്തിൻ്റെ എണ്ണം കൂടിവന്നു. ഇതോടെ ടാസ്കിലെ ആളുകളുടെ എണ്ണവും വർധിച്ചു. ഒരാളെ ഒളിപ്പിക്കണമെന്നും ബിരിയാണി കഴിച്ചുതീർക്കണമെന്നതുമായിരുന്നു ആര്യന് നൽകിയ അവസാനത്തെ ടാസ്ക്. ഇത് പാതിവഴിയിൽ പരാജയപ്പെടുകയായിരുന്നു.

വിഡിയോ കാണാം