AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ഞാൻ പാമ്പ്, ഞാൻ കാണ്ടാമൃഗം’; ബിഗ് ബോസ് ഹൗസിൽ ‘അനിമൽ മാസ്ക്’

Animal Mask Task In Bigg Boss: ബിഗ് ബോസ് ഹൗസിൽ അനിമൽ മാസ്ക് എന്ന പേരിൽ രസകരമായ ടാസ്ക്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു.

Bigg Boss Malayalam Season 7: ‘ഞാൻ പാമ്പ്, ഞാൻ കാണ്ടാമൃഗം’; ബിഗ് ബോസ് ഹൗസിൽ ‘അനിമൽ മാസ്ക്’
അനിമൽ മാസ്ക് ടാസ്ക്Image Credit source: Screengrab
abdul-basith
Abdul Basith | Published: 19 Aug 2025 20:57 PM

ബിഗ് ബോസ് ഹൗസിൽ രസകരമായ ടാസ്ക്. അനിമൽ മാസ്ക് എന്ന പേരിലാണ് ടാസ്ക്. ഒരു ഗ്രൂപ്പ് സ്വയം ഏത് മൃഗമെന്ന് അവകാശപ്പെടുന്നതും മറ്റൊരു ഗ്രൂപ്പ് അവരെ തിരഞ്ഞെടുക്കുന്നതുമായ ടാസ്കാണ് ഇത്. ഈ ടാസ്കിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു.

താനിത്തിരി വിഷമുള്ള കൂട്ടത്തിലാണെന്നും അതുകൊണ്ട് തന്നെ പാമ്പിനെ തിരഞ്ഞെടുക്കുകയാണെന്നും ശാരിക കെബി പറയുന്നു. നല്ല തൊലിക്കട്ടിയുള്ള താൻ കാണ്ടാമൃഗമാണെന്നാണ് അപ്പാനി ശരത് പറയുന്നത്. താൻ ആമയാണെന്ന് രേണു സുധി പറയുന്നു. എന്നാൽ, അനീഷ് അടങ്ങുന്ന ടീം പറയുന്നത് കാണ്ടാമൃഗം ഷാനവാസ് ആണെന്നാണ്. തിരഞ്ഞെടുക്കപ്പെട്ട മൃഗങ്ങളെ എല്ലാവരും അനുകരിച്ചുകാണിക്കുകയും വേണം.

Also Read: Bigg Boss Malayalam Season 7: ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിന്? താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം ഇത്ര!

അനുമോളും അപ്പാനി ശരതും ചേർന്ന് പരസ്പരം പ്രശ്നങ്ങൾ പറഞ്ഞുതീർത്തിരുന്നു. അനുമോളോട് തനിക്ക് ദേഷ്യമോ പിണക്കമോ ഇല്ലെന്ന് അപ്പാനി ശരത് പറഞ്ഞു. പിണക്കം പറഞ്ഞ് അവസാനിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ടീമിൽ ഒരുമിച്ച് വരാൻ ആഗ്രഹിച്ചത്. ഇന്ന് നടന്ന പ്രശ്നങ്ങളിലൊന്നും ദേഷ്യമില്ല. നമ്മൾ തമ്മിൽ നാളെ മുതൽ ഒരു പ്രശ്നവുമില്ല. അനുമോളെ ദ്രോഹിക്കണമെന്ന് ആഗ്രഹമില്ല. കൈചൂണ്ടി സംസാരിച്ചത് ഭയങ്കര തെറ്റാണ്. ആ തെറ്റ് മനസ്സിലാക്കി ക്ഷമ പറയുകയാണെന്നും ശരത് വിശദീകരിച്ചു.

കലാഭവൻ സരിഗയെ ഹോട്ട്സീറ്റിലിരുത്തി ശാരിക കെബി നടത്തിയ അഭിമുഖം ഹൗസിൽ പ്രശ്നങ്ങൾക്കിടയാക്കി. ഗ്രൂപ്പിസം കാണിക്കുന്ന വൃത്തികെട്ട സ്ത്രീയല്ലേ നിങ്ങൾ എന്ന് അഭിമുഖത്തിൽ ശാരിക ചോദിക്കുന്നുണ്ട്. ബിന്നി, അപ്പാനി ശരത്, അക്ബർ ഖാൻ തുടങ്ങിയവരും ഈ സമയത്ത് ഉണ്ടായിരുന്നു. വശീകരണം കാണിച്ച് ഹൗസിലെ ആണുങ്ങളെ കറക്കിയെടുക്കുകയല്ലേ എന്ന ചോദ്യമാണ് പ്രശ്നമായത്. ആ സമയത്ത് സരിഗ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് കുടുംബാംഗങ്ങൾ മുഴുവൻ ശാരികയെ വിമർശിച്ചു.