AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: റെനയുടെ ദേഹത്ത് കയറി കിടക്കാൻ ശ്രമിച്ച് ആര്യൻ; ബിന്നിയോട് പരാതിപറഞ്ഞ് റെന

Aryan And Rena Issue: ബിബി ഹൗസിൽ ആര്യനും റെനയുമായി പ്രശ്നം. റെനയുടെ ദേഹത്ത് ആര്യൻ കിടക്കാൻ ശ്രമിച്ചതാണ് പ്രശ്നമായത്.

Bigg Boss Malayalam Season 7: റെനയുടെ ദേഹത്ത് കയറി കിടക്കാൻ ശ്രമിച്ച് ആര്യൻ; ബിന്നിയോട് പരാതിപറഞ്ഞ് റെന
ആര്യൻ, റെനImage Credit source: Screengrab
abdul-basith
Abdul Basith | Published: 15 Sep 2025 16:24 PM

റെന ഫാത്തിമയുടെ ദേഹത്ത് കയറി കിടക്കാൻ ശ്രമിച്ച് ആര്യൻ. ഞായറാഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിന് ശേഷം എല്ലാവരും കിടക്കുമ്പോഴാണ് സംഭവം. ഇക്കാര്യം റെന ബിന്നിയോട് പരാതിപ്പെടുകയും ചെയ്തു. എന്നാൽ, ഇത് ഒരു ചർച്ചയായി ഹൗസിനുള്ളിൽ മാറിയില്ല.

നെവിൻ ആര്യൻ്റെ കിടക്കയിൽ കയറി കിടന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കിടക്കാനായി വന്ന ആര്യൻ ചവിട്ടി മാറ്റാൻ ശ്രമിച്ചെങ്കിലും നെവിൻ മാറിയില്ല. ഇതോടെ ആര്യൻ മറ്റൊരു കിടക്കയിൽ കയറി കിടന്നു. പിന്നാലെ നെവിൻ എഴുന്നേറ്റ് പോയി. അപ്പോൾ ആര്യൻ തൻ്റെ കിടക്കയിലേക്ക് വന്നു. ഈ സമയത്ത് നൂറ ആര്യൻ്റെ കിടക്കയിൽ കയറി കിടന്നു. ഇതോടെയാണ് ആര്യൻ നൂറയുടെ ദേഹത്ത് കയറി കിടക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ റെന എഴുന്നേറ്റ് പോയി.

Also Read: Bigg Boss Malayalam 7: ‘കൊടുത്താൽ കൊല്ലത്തും കിട്ടി’; ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തായ മസ്താനിയുടെ ആദ്യ പ്രതികരണം!

തൻ്റെ കിടക്കയിലേക്ക് തിരികെപോയ റെന ബിന്നിയോട് പരാതിപറയുകയായിരുന്നു. എന്നാൽ, റെനയെ വിമർശിച്ചാണ് ബിന്നി സംസാരിച്ചത്. അറിഞ്ഞുകൊണ്ട് ആ കട്ടിലിൽ കയറിക്കിടന്നത് എന്തിനാണെന്ന് ബിന്നി ചോദിച്ചു. ഇതൊരു പ്രശ്നമാക്കണമെങ്കിൽ കൃത്യമായി സംസാരിക്കണമെന്നും അല്ലെങ്കിൽ ഇത് വിട്ടുകളയണമെന്നും ബിന്നി ആവശ്യപ്പെട്ടു. പിന്നാലെ റെന കരയുകയും ചെയ്തു. കരയുന്ന റെനയെ ബിന്നി സമാധാനിപ്പിച്ചു.

വീക്കെൻഡ് എപ്പിസോഡിൽ രണ്ട് വൈൽഡ് കാർഡുകളാണ് ബിബി ഹൗസിൽ നിന്ന് പുറത്തുപോയത്. തീരെ പ്രതീക്ഷിക്കാത്ത പ്രവീണും ഏറ്റവുമധികം പ്രതീക്ഷിച്ച മസ്താനിയും പുറത്തുപോയി. ഒനീലുമായി ബന്ധപ്പെട്ട പ്രശ്നത്തിലും ആദില, നൂറയുമായി ബന്ധപ്പെട്ട പ്രശ്നത്തിലുമൊക്കെ കഴിഞ്ഞ രണ്ട് ദിവസം മോഹൻലാൽ മസ്താനിയ്ക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. രണ്ടാമത്തെ ദിവസം മസ്താനി പുറത്താവുകയും ചെയ്തു.

രണ്ടാഴ്ചയ്ക്ക് മുൻപാണ് മസ്താനി ഉൾപ്പെടെയുള്ള വൈൽഡ് കാർഡുകൾ ഹൗസിലെത്തിയത്. ആദ്യ ആഴ്ച ഇവർക്ക് നോമിനേഷൻ ഉണ്ടായിരുന്നില്ല.