AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘എന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ്’; ജീവനെ കുറിച്ച് അനുമോൾ

Anumol Opens Up About jeevan:തന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ് കൈ തന്നിട്ട് പോയത് എന്നായിരുന്നു ജീവനെ കുറിച്ച് അനുമോൾ പറഞ്ഞത്.

Bigg Boss Malayalam 7: ‘എന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ്’; ജീവനെ കുറിച്ച് അനുമോൾ
Jeevan AnumolImage Credit source: social media
sarika-kp
Sarika KP | Published: 27 Sep 2025 18:42 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് അൻപത്തിയഞ്ച് ദിവസം പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് പുതിയ സിറ്റ്‌കോം പരമ്പരയായ ‘ഹാപ്പി കപ്പിൾസി’ൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടൻ ജീവൻ ഗോപാലും പരമ്പരയിലെ നായിക സോഫി മരിയയും അതിഥിയായി എത്തിയത്. എന്നാൽ ജീവന്റെ ഈ സന്ദർശനം അനുമോളെയാണ് ഏറ്റവും ബാധിച്ചത്. അപ്രതീക്ഷിതമായി ജീവനെ കണ്ടതിന്റെ നടുക്കത്തിലായിരുന്നു​ അനുമോൾ.

ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകളും നടന്നിരുന്നു. കാരണം ഒരിക്കൽ അനുമോളുടെ അടുത്ത സുഹൃത്തായിരുന്നു ജീവൻ. അന്ന് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ തന്റെ സുഹൃത്താണ് അനുമോൾ എന്ന് ജീവൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ പിന്നീട് ഇരുവരും അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല. ഇതിനിടെയിലാണ് ബിഗ് ബോസ് വീട്ടിലേക്ക് ജീവന്റെ മിന്നൽ സന്ദർശനം. വീട്ടിലെത്തിയ ജീവനും അനുവും അധികം സംസാരിച്ചിരുന്നില്ല. മുൻപ് പരിചയമില്ലാത്തതു പോലെയാണ് അനുമോൾ ഹൗസിലെത്തിയ ജീവനോട് പെരുമാറിയത്. പരസ്പരം നോക്കാൻ പോലും ശ്രമിക്കാതെ ഒഴിഞ്ഞുമാറിയതും പ്രേക്ഷകർ ശ്രദ്ധിച്ചു. ഇടയ്ക്ക് അബദ്ധത്തിൽ ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞപ്പോൾ, ജീവൻ ഉടൻ തന്നെ മറ്റൊരിടത്തേക്ക് നോക്കുകയും, അനുമോൾ വേഗം അവിടുന്ന് മാറിപോവുകയും ചെയ്തതും സോഷ്യൽ മീഡിയയിൽ വൈറലായി. ജീവനുമായി സംസാരിക്കാതിരിക്കാൻ അനുമോൾ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതും ലൈവിൽ വ്യക്തമായി കാണാമായിരുന്നു.

Also Read:അനുമോൾ സൂപ്പർ സ്റ്റാറായാൽ കുടപിടിക്കാൻ അക്ബർ; ബിഗ് ബോസിൽ രസകരമായ ടാസ്ക്

വീട്ടിൽ നിന്ന് പോകാൻ നേരം ജീവൻ അനുമോളുടെ അടുത്ത് ചെന്ന് കൈ കൊടുക്കുന്നതും വ്യക്തമാണ്. എന്നാൽ ഇതിനു ശേഷം ആദിലയോടും നൂറയോടുമായി അനുമോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ് കൈ തന്നിട്ട് പോയത് എന്നായിരുന്നു ജീവനെ കുറിച്ച് അനുമോൾ പറഞ്ഞത്. ​ഡ്രസിംങ് റൂമിൽ വച്ചായിരുന്നു ഇക്കാര്യം അനുമോൾ തുറന്നുപറഞ്ഞത്.