AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: പണിപ്പുര പോയിൻ്റിനായി ജിസേൽ തല മൊട്ടയടിക്കണം, അനീഷ് ഇനി സംസാരിക്കരുത്; പതിനേഴിൻ്റെ പണിയുമായി ബിഗ് ബോസ്

New Panippura Task In Bigg Boss: പണിപ്പുര ടാസ്കിൽ പതിനേഴിൻ്റെ പണിയുമായി ബിഗ് ബോസ്. ജിസേൽ തല മൊട്ടയടിക്കണമെന്നും അനീഷ് സംസാരിക്കരുത് എന്നുമാണ് ടാസ്ക്.

Bigg Boss Malayalam Season 7: പണിപ്പുര പോയിൻ്റിനായി ജിസേൽ തല മൊട്ടയടിക്കണം, അനീഷ് ഇനി സംസാരിക്കരുത്; പതിനേഴിൻ്റെ പണിയുമായി ബിഗ് ബോസ്
അപ്പാനി ശരത്, ജിസേൽImage Credit source: Screengrab
abdul-basith
Abdul Basith | Published: 20 Aug 2025 17:00 PM

ഇത്തവണ ബിഗ് ബോസ് മലയാളം സീസണിൽ അവതരിപ്പിച്ച പുതിയ പരീക്ഷണമായിരുന്നു പണിപ്പുര. വസ്ത്രങ്ങളും ലക്ഷ്വറി വസ്തുക്കളും സ്വന്തമാക്കാനായി പണിപ്പുര എന്ന സ്ഥലത്ത് കയറാൻ ചില ടാസ്കുകളും ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള ഏറ്റവും പുതിയ ടാസ്കിൽ മത്സരാർത്ഥികൾക്ക് വൻ പണിയാണ് ലഭിച്ചത്.

ഏഷ്യാനെറ്റ് പങ്കുവച്ച പ്രൊമോ വിഡിയോ അനുസരിച്ച് അനീഷ്, ആര്യൻ, ജിസേൽ എന്നിവരാണ് ഈ ടാസ്കിൽ പങ്കെടുക്കുന്നത്. ഇവരുടെ മുന്നിൽ ഓരോ പീഢവും അതിൽ ഓരോ കടലാസുകളുമുണ്ട്. ഈ കടലാസിലാണ് ഇവർക്കുള്ള നിർദ്ദേശങ്ങൾ. ആദ്യം അനീഷാണ് ഈ കടലാസ് എടുത്ത് വായിക്കുന്നത്. ‘ഇപ്പോൾ മുതൽ സീസൺ അവസാനിക്കുന്നത് വരെ സംസാരിക്കാൻ പാടില്ല’ എന്നതായിരുന്നു അനീഷിന് ലഭിച്ച നിർദ്ദേശം. ഇതിനെ കയ്യടികളോടെയാണ് ഹൗസ്മേറ്റ്സ് സ്വീകരിച്ചത്.\

Also Read: Bigg Boss Malayalam Season 7: ‘ഭാര്യയുടെ ശബ്ദം ഒരുതവണ കേട്ടാൽ മതി’; കരഞ്ഞ അപ്പാനിയെ ആശ്വസിപ്പിച്ച് ജിസേലും ബിന്നിയും

ആര്യന് മലയാളം അറിയില്ലാത്തതിനാൽ അനീഷിനോട് വായിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ, അനീഷ് തൻ്റെ ടാസ്ക് പരിഗണിച്ച് വായിക്കാൻ തയ്യാറാവുന്നില്ല. ടാസ്ക് തുടങ്ങിയിട്ടില്ലെന്ന് ബിഗ് ബോസ് പറഞ്ഞെങ്കിലും അപ്പാനി ശരത് എത്തിയാണ് ഈ ടാസ്ക് ലെറ്റർ വായിക്കുന്നത്. ‘നൽകിയിരിക്കുന്ന ജ്യൂസ് മുഴുവൻ ഒറ്റ വലിയ്ക്ക് കുടിച്ചുതീർക്കുക എന്നതായിരുന്നു ആര്യൻ്റെ ടാസ്ക്.

ജിസേലിൻ്റെ ടാസ്ക് ലെറ്റർ വായിച്ചതും അപ്പാനി ശരത് തന്നെയാണ്. ‘ഇപ്പോൾ തന്നെ തല മുണ്ഡനം ചെയ്യുക’ എന്നതായിരുന്നു ടാസ്ക്. ഇതിന് ജിസേലും ഹൗസ്മേറ്റ്സും ഞെട്ടുന്നുണ്ടെങ്കിലും എന്താണ് തീരുമാനമെടുക്കുന്നതെന്ന് വ്യക്തമല്ല. പ്രൊമോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് അപ്പാനി ശരത് കരഞ്ഞിരുന്നു. ഭാര്യയെ കണ്ടില്ലെങ്കിലും ശബ്ദമെങ്കിൽ ഒരു തവണ കേട്ടാൽ മതി എന്ന് പറഞ്ഞാണ് ശരത് കരയുന്നത്. ശരതിനെ ജിസേലും ബിന്നിയും അക്ബറും ചേർന്ന് ചേർന്ന് ആശ്വസിപ്പിക്കുകയാണ്.