AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: അതിഥികൾ എങ്ങനെയുണ്ട്?; മികവുകളും കുറവുകളും ചൂണ്ടിക്കാട്ടി ജീവനക്കാർ

BB Hotel Weekly Task: ബിഗ് ബോസ് ഹോട്ടൽ ടാസ്കിൽ വന്ന അതിഥികളെപ്പറ്റി അഭിപ്രായം പറഞ്ഞ് മത്സരാർത്ഥികൾ. ഇതിൻ്റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്.

Bigg Boss Malayalam Season 7: അതിഥികൾ എങ്ങനെയുണ്ട്?; മികവുകളും കുറവുകളും ചൂണ്ടിക്കാട്ടി ജീവനക്കാർ
ബിഗ് ബോസ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 16 Sep 2025 18:55 PM

ബിഗ് ബോസ് ഹൗസിലെ വീക്കിലി ടാസ്കിൽ വന്ന അതിഥികളാണ് മുൻ മത്സരാർത്ഥികളായ ഷിയാസ് കരീമും ശോഭ വിശ്വനാഥും. മുൻ സീസണുകളിലൊക്കെ പ്രധാനമായി നടത്തിയ ബിഗ് ബോസ് ഹോട്ടൽ ടാസ്കിൽ അതിഥികളായാണ് ഇവർ ഹൗസിനുള്ളിൽ എത്തിയത്. ഇന്ന് ആരംഭിച്ച ഈ ടാസ്ക് പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പല പ്രൊമോകളും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

ഇതിലെ ഒരു പ്രൊമോയിൽ ജീവനക്കാരോട് അതിഥികളെപ്പറ്റി ചോദിക്കുന്നതാണ്. ലിവിങ് റൂമിലെ സോഫയിൽ ജീവനക്കാരും ടെലിവിഷന് മുൻപിലെ കസേരകളിൽ അതിഥികളും. അതിഥികളുടെ മികവുകളും കുറവുകളും പറയാനാണ് ബിഗ് ബോസിൻ്റെ ആവശ്യം. ഓരോരുത്തരായി വന്ന് കാര്യങ്ങൾ അവതരിപ്പിക്കുകയാണ്.

വിഡിയോ കാണാം

ഒനീൽ പറയുന്നത്, ഷിയാസ് സാർ ഒരു മാടപ്രാവ് ആണെന്നാണ്. മാടിൻ്റെ ശരീരവും പ്രാവിൻ്റെ മനസും. ഇതുകേട്ട് എല്ലാവരും ചിരിക്കുന്നു. കോൺഫിഡൻസിന് ഒരു മുഖമുണ്ടെങ്കിൽ അത് ശോഭ മാം ആണെന്ന് നൂറ അഭിപ്രായപ്പെടുന്നു. സ്ട്രിക്റ്റ് ആകുമ്പോഴും ഹാപ്പി ആകുമ്പോഴും ഷിയാസിന് ഒരു എക്സ്പ്രഷനാണെന്നാണ് ആര്യൻ്റെ അഭിപ്രായം. മത്സരാർത്ഥികൾ മുട്ടയും പാലുമൊന്നും ലഭിക്കാതെ കഴിയുന്ന സമയത്ത് 10 മുട്ട ഒരു ഉളുപ്പുമില്ലാതെ കഴിച്ച ഷിയാസിന് മാനുഷിക പരിഗണന ഇല്ലെന്ന് നെവിൻ പറഞ്ഞു.

Also Read: Bigg Boss Malayalam Season 7: പ്ലാച്ചി ഇനി ഹൗസിന് പുറത്ത്; അനുമോളുടെ പാവയെ എടുത്ത് പുറത്തേക്കെറിഞ്ഞ് ഷിയാസ്

അതിഥിയായി എത്തിയ ഷിയാസ് അനുമോളിൻ്റെ പാവ പ്ലാച്ചിയെ പുറത്തേക്കെറിഞ്ഞത് മറ്റൊരു പ്രൊമോയിലുണ്ടായിരുന്നു. “നിൻ്റെ പാവ എവിടെ?” എന്ന് ചോദിച്ച് ഷിയാസ് കിടപ്പുമുറിയിലേക്ക് വരികയാണ്. തൻ്റെ കിടക്കയിലുള്ള പാവയെ അനുമോൾ ചൂണ്ടിക്കാണിച്ച് കൊടുക്കുമ്പോൾ ഷിയാസ് ഇത് എടുത്തുകൊണ്ട് പോവുകയാണ്. അനുമോൾ പിന്നാലെ പോകുന്നുണ്ട്. പുറത്തെത്തിയ ഷിയാസ് ‘അവളുടെ ഒരു പ്ലാച്ചി’ എന്നുപറഞ്ഞ് പാവയെ പുറത്തേക്ക് വലിച്ചെറിയുകയാണ്. ഇത് കണ്ട് അനുമോൾ കരയുന്നു. ഷിയാസും അക്ബറും ചേർന്ന് അനുമോളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും പ്രൊമോയിലുണ്ട്.