Bigg Boss Malayalam Season 7: പ്ലാച്ചി ഇനി ഹൗസിന് പുറത്ത്; അനുമോളുടെ പാവയെ എടുത്ത് പുറത്തേക്കെറിഞ്ഞ് ഷിയാസ്
Shiyas Kareem Throws Away Plachi: അനുമോളിൻ്റെ പാവ പ്ലാച്ചിയെ പുറത്തേക്കെറിഞ്ഞ് ഷിയാസ് കരീം. വീക്കിലി ടാസ്കിനായി എത്തിയതാണ് ഷിയാസ് കരീം.
ബിഗ് ബോസ് ഹൗസിൽ വീക്ക്ലി ടാസ്ക് ആരംഭിച്ചിരിക്കുകയാണ്. ഹോട്ടൽ ആണ് പുതിയ വീക്കിലി ടാസ്ക്. ഹൗസ്മേറ്റ്സ് ഹോട്ടൽ ജീവനക്കാരായും മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ ശോഭ വിശ്വനാഥും ഷിയാസ് കരീമും അതിഥികളായും എത്തുന്നു. അതിഥിയായി എത്തിയ ഷിയാസ് അനുമോളിൻ്റെ പാവ പ്ലാച്ചിയെ പുറത്തേക്കെറിഞ്ഞത് ഹൗസിൽ പ്രശ്നമുണ്ടാക്കി.
“നിൻ്റെ പാവ എവിടെ?” എന്ന് ചോദിച്ചാണ് ഷിയാസ് കിടപ്പുമുറിയിലേക്ക് വരുന്നത്. തൻ്റെ കിടക്കയിലുള്ള പാവയെ അനുമോൾ ഷിയാസിന് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നു. തുടർന്ന് ഷിയാസ് ഇത് എടുത്തുകൊണ്ട് പോകുന്നു. അനുമോൾ പിന്നാലെ പോകുന്നുണ്ടെങ്കിലും പുറത്തെത്തിയ ഷിയാസ് ‘അവളുടെ ഒരു പ്ലാച്ചി’ എന്നുപറഞ്ഞ് പാവയെ പുറത്തേക്ക് വലിച്ചെറിയുന്നു. “സാർ എന്താണ് കാണിക്കുന്നത്?” എന്ന് അനുമോൾ ചോദിക്കുന്നുണ്ടെങ്കിലും ഷിയാസ് അത് മുഖവിലയ്ക്ക് എടുക്കുന്നില്ല. അക്ബറും അനുമോൾക്കൊപ്പം പുറത്തേക്ക് വരുന്നുണ്ട്.




വിഡിയോ കാണാം
പാവയെ വലിച്ചെറിയുന്നത് കണ്ട അനുമോൾ കരയുകയാണ്. ഷിയാസും അക്ബറും ഉൾപ്പെടെ അനുമോളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി ശുചിമുറിയിൽ കയറുന്ന അനുമോളെ കാത്ത് പുറത്ത് ഷിയാസ്, ശോഭ വിശ്വനാഥ്, നൂറ, ആര്യൻ, ജിസേൽ തുടങ്ങിയവർ നിൽക്കുന്നു. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ഥി ആയിരുന്നു ഷിയാസ് കരിം. സീസൺ അഞ്ചിലാണ് ശോഭ വിശ്വനാഥ് മത്സരിച്ചത്.
വീക്കെൻഡ് എപ്പിസോഡിൽ രണ്ട് പേർ ഹൗസിൽ നിന്ന് പുറത്തുപോയിരുന്നു. വൈൽഡ് കാർഡുകളായി വന്ന പ്രവീണും മസ്താനിയും ഞായറാഴ്ചയിലെ എപ്പിസോഡിൽ പുറത്തുപോയി. വെറും 15 ദിവസം മാത്രമാണ് ഈ രണ്ട് പേരും ഹൗസിൽ നിന്നത്. വൈൽഡ് കാർഡായി വന്ന ആദ്യ ആഴ്ച നോമിനേഷനിൽ ഇവർ ഉണ്ടായിരുന്നില്ല. നോമിനേഷനിൽ വന്ന ആദ്യ ആഴ്ച തന്നെ പുറത്തുപോവുകയും ചെയ്തു.