Bigg Boss Malayalam Season 7: അടുക്കളയിൽ വഴക്ക്; അനുമോൾക്ക് നേരെ കയ്യോങ്ങി അപ്പാനി ശരത്: ബിബി വീട്ടിൽ നാടകീയ രംഗങ്ങൾ
Fight Between Anumol And Appani Sarath: ബിഗ് ബോസ് വീട്ടിൽ അനുമോളും അപ്പാനി ശരതും തമ്മിൽ വഴക്ക്. അക്ബറും വഴക്കിൽ ഇടപെട്ടു.

അപ്പാനി ശരത്, അനുമോൾ
ബിഗ് ബോസ് മലയാളം സീസണിൽ അടുത്ത വഴക്ക്. അനുമോളും അപ്പാനി ശരതും തമ്മിലാണ് വഴക്കുണ്ടായത്. വഴക്കിനിടെ അപ്പാനി ശരത് അനുമോൾക്ക് നേരെ കയ്യോങ്ങി. അക്ബറും മറ്റ് ചിലരും ചേർന്ന് ശരതിനെ പിടിച്ചുമാറ്റുകയാണ്. വഴക്കിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തന്നെ പങ്കുവച്ചു.
പുതിയ ക്യാപ്റ്റനായ ആര്യൻ അപ്പാനി ശരതിനെ ക്യാപ്റ്റനാക്കി കിച്ചൺ ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ തന്നെ ശരതുമായി ഉടക്കിനിൽക്കുന്ന മത്സരാർത്ഥിയാണ് അനുമോൾ. ഇവർക്കൊപ്പം ആദില- നൂറ, നെവിൻ, ശാരിക കെബി എന്നിവരും കിച്ചൺ ടീമിൽ ഉൾപ്പെട്ടു. ക്യാപ്റ്റൻ മറ്റൊരാൾ ആവണമെന്ന് അഭിപ്രായമുയർന്നെങ്കിലും ശരതിനെത്തന്നെ ആര്യൻ ക്യാപ്റ്റനാക്കി. തന്നെ കിച്ചൺ ടീമിൽ നിന്ന് മാറ്റണമെന്ന അനുമോളിൻ്റെ ആവശ്യം ആര്യൻ അംഗീകരിച്ചതുമില്ല.
പ്രൊമോ വിഡിയോ കാണാം
പരസ്പരം ഒരു പ്രശ്നമുണ്ടാവാനുള്ള സാധ്യത ഉണ്ടെങ്കിലും ഇരുവരെയും കിച്ചൺ ടീമിൽ ഇടാനുള്ള ആര്യൻ്റെ തീരുമാനം തെറ്റിയില്ല. എന്താണ് ഇരുവർക്കുമിടയിലെ പ്രശ്നത്തിന് കാരണമെന്ന് വ്യക്തമല്ലെങ്കിലും രൂക്ഷമായ വഴക്കാണ് ഉണ്ടായത്. ശരതിനെ ‘പൊട്ട ക്യാപ്റ്റൻ’ എന്ന് അനുമോൾ വിളിക്കുന്നത് കേൾക്കാം. ഇതോടെ ശരത് അനുമോളോട് കൈചൂണ്ടി ദേഷ്യപ്പെടുന്നു. അനുമോളുടെ നേർക്ക് പാഞ്ഞടുക്കുന്ന ശരതിനെ അക്ബറും റെന ഫാത്തിമയും ചേർന്ന് തടയുന്നതും പ്രൊമോ വിഡിയോയിൽ ഉണ്ട്.
ഇതിനിടെ ‘നീ ഒറ്റ ഒരാൾ കാരണം ഒരു പെണ്ണിനെ പറഞ്ഞുവിട്ടു’ എന്ന് അനുമോൾ ആരോപിക്കുന്നു. ‘ഏത് പെണ്ണ്?’ എന്നാണ് ശരത് ചോദിക്കുന്നത്. ആർജെ ബിൻസി പോകാൻ പുറത്തുപോകാൻ കാരണം അപ്പാനി ശരതുമായുള്ള കൂട്ടുകെട്ടാണെന്ന് ഹൗസിനകത്തും പുറത്തും സംസാരമുണ്ട്. ഇത് പറഞ്ഞ് തിരികെ പോകുന്ന അനുമോളിനെതിരെ അക്ബറും ശബ്ദമുയർത്തുന്നു. ‘ഒരു മാതിരി മറ്റേ വർത്താനം പറയരുത്’ എന്ന് പറഞ്ഞാണ് അക്ബർ ദേഷ്യപ്പെടുന്നത്.