AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ബിഗ് ബോസ് ചരിത്രത്തിൽ ഇതുപോലൊരു മത്സരാർത്ഥി ഉണ്ടായിട്ടുണ്ടോ?’; ഷാനവാസിനോട് നെവിൻ്റെ ചോദ്യം

Nevin About Himself: ബിഗ് ബോസ് ചരിത്രത്തിൽ താൻ പ്രത്യേകതയുള്ള മത്സരാർത്ഥിയാണെന്ന് നെവിൻ. തന്നെപ്പോലെ ഒരു മത്സരാർത്ഥി മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് നെവിൻ ഷാനവാസിനോട് ചോദിക്കുന്നു.

Bigg Boss Malayalam Season 7: ‘ബിഗ് ബോസ് ചരിത്രത്തിൽ ഇതുപോലൊരു മത്സരാർത്ഥി ഉണ്ടായിട്ടുണ്ടോ?’; ഷാനവാസിനോട് നെവിൻ്റെ ചോദ്യം
നെവിൻImage Credit source: Screengrab
abdul-basith
Abdul Basith | Published: 31 Oct 2025 21:40 PM

ബിഗ് ബോസ് ചരിത്രത്തിൽ തന്നെപ്പോലൊരു മത്സരാർത്ഥി ഉണ്ടായിട്ടുണ്ടോ എന്ന് നെവിൻ. ഷാനവാസിനോടാണ് നെവിൻ്റെ ചോദ്യം. പുട്ടുണ്ടാക്കിയതും പൊറോട്ട ഉണ്ടാക്കിയതും ലുഡോ കളിച്ചതുമൊക്കെയാണ് നെവിൻ ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

“പുട്ടുണ്ടാക്കിയിട്ടുള്ള ഏത് സീസണാ ഉണ്ടായിട്ടുള്ളത്. ഇല്ല. ലുഡോ കളിച്ചിട്ടുള്ള ഏത് സീസണാ ഉണ്ടായത്. ഇല്ല. പൊറോട്ട അടിച്ചിട്ടുള്ള ഏത് സീസണാ ഉണ്ടായിട്ടുള്ളത്. ഉണ്ടായിട്ടില്ല. അതൊക്കെ ഞാൻ ചെയ്തു. ഇവിടെ ഞാൻ മാത്രമാണ് മെലിഞ്ഞ് വന്നിട്ട് തടിച്ചത്. ഏത് കണ്ടസ്റ്റൻ്റാ പ്രധാന വാതിലിലൂടെ പോയി അടുക്കളയിലൂടെ തിരികെവന്നത്. അതും ഞാൻ. വല്ലാത്തൊരു ജീവിതം തന്നെ എൻ്റെ.”- നെവിൻ പറയുന്നു.

Also Read: Bigg Boss Malayalam Season 7: ‘എൻ്റെ മുട്ട എടുക്കുന്നവൻ മുടിഞ്ഞുപോകും’; ഉഗ്രശാപവുമായി സാബുമാൻ

സീസണിൽ ഏറ്റവുമധികം ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് നെവിൻ. പലരുമായും പല പ്രശ്നങ്ങളുമുണ്ടായെങ്കിലും നെവിൻ ഇപ്പോഴും ഹൗസിൽ തുടരുകയാണ്. താരം ഫൈനൽ ഫൈവിലെത്തുമെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ ആഴ്ച ഷാനവാസിനെതിരെയും അനുമോൾക്കെതിരെയും നടത്തിയ കായികപരമായ പ്രകോപനം കാരണം ഈ ആഴ്ചയിലെ ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിൽ നെവിന് പങ്കെടുക്കാൻ അനുവാദമില്ല. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലാണ് ഈ ശിക്ഷ നൽകിയത്. ഈ ആഴ്ച ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിൽ പങ്കെടുക്കാനുള്ള താത്പര്യം പലതവണ അറിയിച്ചെങ്കിലും ബിഗ് ബോസ് അനുമതി നൽകിയില്ല.

ഷാനവാസ് ഉൾപ്പെടെ എട്ട് പേരാണ് ഇനി ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. അനുമോൾ, ആദില, നൂറ, ഷാനവാസ്, സാബുമാൻ, അക്ബർ, അനീഷ് എന്നിവരാണ് നിലവിലെ മത്സരാർത്ഥികൾ. ഇവരിൽ നിന്ന് ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നൂറ ഇതിനകം ഫൈനൽ ഫൈവിലെത്തിയിട്ടുണ്ട്. ബാക്കി ഏഴ് പേരിൽ നിന്ന് നെവിൻ അടക്കം നാല് പേർക്കാണ് ഇനി അവസരമുള്ളത്.

പ്രൊമോ വിഡിയോ കാണാം