AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിബി ഹൗസിന് പുറത്ത് ലക്ഷക്കണക്കിന് രൂപ; പുറത്തേക്കോടി അനുമോളും ആദിലയും അക്ബറും

Bigg Bank Week Update: ബിഗ് ബോസ് ഹൗസിന് പുറത്ത് ടാസ്ക്. ബിഗ് ബാങ്ക് വീക്കിൻ്റെ ഭാഗമായി അനുമോൾ, ആദില, അക്ബർ എന്നിവർ വീടിന് പുറത്തേക്കോടി.

Bigg Boss Malayalam Season 7: ബിബി ഹൗസിന് പുറത്ത് ലക്ഷക്കണക്കിന് രൂപ; പുറത്തേക്കോടി അനുമോളും ആദിലയും അക്ബറും
ബിഗ് ബോസ്
abdul-basith
Abdul Basith | Published: 30 Oct 2025 16:18 PM

ബിഗ് ബോസ് ഹൗസിലെ ബിഗ് ബാങ്ക് ചലഞ്ച് മറ്റൊരു തലത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളായി തുടർന്നുവരുന്ന ബിഗ് ബാങ്ക് വീക്കിൻ്റെ ഇന്നത്തെ ടാസ്കിൽ വീടിന് പുറത്തായിരുന്നു ആക്ടിവിറ്റി. ഇതിനായി അനുമോൾ, ആദില, അക്ബർ എന്നീ മത്സരാർത്ഥികൾ വീടിന് പുറത്തേക്ക് ഓടുകയും ചെയ്തു.

ബിഗ് ബാങ്ക് വീക്കിലെ ഏറ്റവും സമ്മാനത്തുകയുള്ള ടാസ്കാണ് ഇതന്ന് ബിഗ് ബോസ് അറിയിക്കുന്നുണ്ട്. മത്സരിക്കുന്നവർ പ്രധാന വാതിലിലൂടെ പുറത്തുപോയി ഒരു മിനിട്ടിൽ പണമെടുത്ത് തിരികെയെത്തണം. തിരികെ എത്താൻ കഴിയാത്തവർ ബിബി ഹൗസിൽ നിന്ന് എന്നെന്നേക്കുമായി പുറത്താവും എന്നും ബിഗ് ബോസ് മുന്നറിയിപ്പ് നൽകുന്നു.

Also Read: Bigg Boss Malayalam Season 7: അനുമോളോ‌‌ടുള്ള ദേഷ്യമായിരുന്നോ? എവിക്ടായപ്പോൾ ഹഗ് ചെയ്യാത്തതിന് കാരണം വെളിപ്പെടുത്തി ആര്യൻ

തുടർന്ന് മൂവരും മറ്റ് മത്സരാർത്ഥികളോട് യാത്ര പറയുന്നു. ബസർ മുഴങ്ങുന്നതോടെ പ്രധാന വാതിൽ തുറക്കുന്നു. മൂവരും പുറത്തേക്കോടുന്നു. അവിടെ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിലേക്കാണ് ഇവർ ഓടുന്നത്. ഈ കാറിലാണ് പണം. സമയം കഴിഞ്ഞുകൊണ്ടിരിക്കെ ‘എല്ലാവരും തിരിച്ചുവാ’ എന്ന് നൂറ ആർത്തുവിളിക്കുന്നുണ്ട്. ഇവരിൽ ആരൊക്കെ തിരിച്ചുവന്നു എന്ന് വ്യക്തമല്ല. ഇന്ന് രാത്രി 9.30നുള്ള എപ്പിസോഡിൽ ഈ ടാസ്ക് കാണാനാവും.

എട്ട് പേരാണ് ഇനി ബിബി ഹൗസിൽ അവശേഷിക്കുന്നത്. അനുമോൾ, ആദില, നൂറ, ഷാനവാസ്, സാബുമാൻ, നെവിൻ, അക്ബർ, അനീഷ് എന്നിവരിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നൂറ ഫൈനൽ ഫൈവിലെത്തി. ബാക്കി ഏഴ് പേരിൽ നിന്ന് മൂന്ന് പേരാവും ഫൈനൽ ഫൈവിൽ എത്തുക. ഇനി രണ്ടാഴ്ച കൂടിയാണ് ബിഗ് ബോസ് മത്സരം നീണ്ടുനിൽക്കുക. നാല് പേർ ഇനി ഹൗസിൽ നിന്ന് പുറത്താവേണ്ടതുണ്ട്. അടുത്ത ആഴ്ച രണ്ട് പേർ പുറത്തായാലും ഒരു മിഡ്‌വീക്ക് എവിക്ഷൻ ഉണ്ടായേക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

വിഡിയോ കാണാം