AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘എൻ്റെ മുട്ട എടുക്കുന്നവൻ മുടിഞ്ഞുപോകും’; ഉഗ്രശാപവുമായി സാബുമാൻ

Sabuman And His Eggs: തൻ്റെ മുട്ട എടുത്തവരെ ശപിച്ച് സാബുമാൻ. ഇതിൻ്റെ പ്രൊമോ വിഡിയോ വൈറലാണ്.

Bigg Boss Malayalam Season 7: ‘എൻ്റെ മുട്ട എടുക്കുന്നവൻ മുടിഞ്ഞുപോകും’; ഉഗ്രശാപവുമായി സാബുമാൻ
സാബുമാൻImage Credit source: sCREENGRAB
abdul-basith
Abdul Basith | Published: 31 Oct 2025 15:43 PM

ബിബി ഹൗസിൽ ശാപവാക്കുകളുമായി സാബുമാൻ. തൻ്റെ മുട്ട മറ്റാരോ എടുത്തിലാണ് സാബുമാൻ്റെ ഉഗ്രശാപം. തൻ്റെ മുട്ട എടുക്കുന്നവൻ മുടിഞ്ഞുപോകുമെന്ന് സാബു ശപിക്കുന്നു. ഇതിൻ്റെ പ്രൊമോ വിഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഏഷ്യാനെറ്റ് പങ്കുവച്ചിട്ടുണ്ട്. ഇന്ന് 9.30നുള്ള എപ്പിസോഡിൽ ഇത് കാണാനാവും.

‘ആരാണ് മുട്ട കൂടുതലെടുത്തത്’ എന്ന് സാബുമാൻ ചോദിക്കുന്നുണ്ട്. ‘എന്ത് വൃത്തികെട്ട പരിപാടിയാണ് ഇവർ കാണിക്കുന്നത്’ എന്ന് ചോദിക്കുമ്പോൾ ‘മൂന്ന് മുട്ട ഉണ്ടോ’ എന്ന് അക്ബർ തിരിച്ച് ചോദിക്കുന്നു. താൻ ആകെ കഴിച്ചത് ഒരു മുട്ടയാണെന്ന് സാബുമാൻ പറയുന്നു. ഉള്ളസമയത്ത് വേണമെങ്കിൽ എടുത്ത് കഴിക്കണമെന്ന നെവിൻ്റെ പ്രസ്താവന സാബുവിനെ ചൊടിപ്പിക്കുന്നു. ‘ഇവിടെ ആകപ്പാടെ എട്ട് പേരേയുള്ളൂ. ഇവർക്കൊക്കെ ഒരിതില് നിന്നുകൂടെ. കാര്യമായിട്ട് വെറും വൃത്തികെട്ട പരിപാടിയാണ് കാണിക്കുന്നത്’ എന്ന് സാബു പറയുമ്പോൾ താനല്ല എടുത്തതെന്ന് നെവിൻ പറയുന്നു. താനല്ല എടുത്തതെന്ന് അക്ബറും പറയുന്നു.

ഇതോടെ സാബുമാൻ അടുക്കളയിൽ തൻ്റെ മുട്ട പരതുകയാണ്. വേഗം പുഴുങ്ങിക്കഴിച്ചോ എന്ന് സാബുമാനെ അക്ബർ ഉപദേശിക്കുന്നു. ‘മുട്ട ഞാനിവിടെ വെക്കുകയാണ്. എടുക്കുന്നവൻ മുടിഞ്ഞുപോകട്ടെ’ എന്ന് പറഞ്ഞ് സാബു തൻ്റെ മുട്ട അടുക്കളയുടെ മൂലയിൽ വെക്കുന്നു.

ബിബി ഹൗസിൽ ഇനി അവശേഷിക്കുന്നത് എട്ട് പേരാണ്. അനുമോൾ, ആദില, നൂറ, ഷാനവാസ്, സാബുമാൻ, നെവിൻ, അക്ബർ, അനീഷ് എന്നിവരാണ് ഇനി ബിബി ഹൗസിലുള്ളത്. ഇതിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നൂറ ഇതിനകം ഫൈനൽ ഫൈവിലെത്തിയിട്ടുണ്ട്. ബാക്കി ഏഴ് പേരിൽ നിന്ന് മൂന്ന് പേർ കൂടി ഫൈനൽ ഫൈവിലെത്തും. നാല് പേർ വരുന്ന ദിവസങ്ങളിൽ ഹൗസിൽ നിന്ന് പുറത്താവും. അതുകൊണ്ട് തന്നെ ഒരു മിഡ്‌വീക്ക് എവിക്ഷൻ പ്രതീക്ഷിക്കാം.

വിഡിയോ കാണാം