Bigg Boss Malayalam Season 7: ആര്യനായി സീക്രട്ട് ടാസ്ക്; പിടിക്കപ്പെട്ടാൽ നമ്മൾ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ലെന്ന് ബിഗ് ബോസ്
Bigg Boss Aryan Secret Task: ബിഗ് ബോസിൽ ആര്യന് സീക്രട്ട് ടാസ്ക്. പരാജയപ്പെട്ടാൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ലെന്ന് ബിഗ് ബോസ് പറഞ്ഞു.

ആര്യൻ
ആര്യനായി സീക്രട്ട് ടാസ്ക് നൽകി ബിഗ് ബോസ്. ഇന്നാണ് കൺഫഷൻ റൂമിൽ വിളിച്ച് ബിഗ് ബോസ് ആര്യനെ സീക്രട്ട് ടാസ്ക് ഏല്പിക്കുന്നത്. ഇത് എന്താണെന്ന് വ്യക്തമല്ലെങ്കിലും പരാജയപ്പെട്ടാൽ താനുമായി യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് ബിഗ് ബോസ് ആര്യന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ആര്യനെ കൺഫഷൻ റൂമിൽ വിളിച്ച ബിഗ് ബോസ് ഒരു സീക്രട്ട് ടാസ്ക് ഏല്പിക്കുകയാണെന്ന് പറയുന്നു. ആര്യന് ബിഗ് ബോസ് ഒരു ഫോൺ നൽകുന്നുണ്ട്. പിടിക്കപ്പെട്ടാൽ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നും തനിക്ക് ആര്യനെയോ ആര്യന് തന്നെയോ അറിയില്ലെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നൽകുന്നു. ഇത് കേട്ട് ആര്യൻ ഞെട്ടുന്നു.
തുടർന്ന് ഹൗസിൽ വച്ച് ആര്യൻ ബിഗ് ബോസുമായി ബന്ധപ്പെടുന്നു. താൻ തരുന്ന നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഒറ്റിക്കൊടുക്കുമെന്ന് ബിഗ് ബോസ് പറയുന്നു. പിടിക്കപ്പെട്ടാൽ പറഞ്ഞത് ഓർമയുണ്ടല്ലോ എന്നും ബിഗ് ബോസ് ചോദിക്കുന്നു. ശേഷം പണിപ്പുരയിൽ നിന്ന് ബർഗർ എടുത്ത് ആര്യൻ കഴിക്കുകയാണ്. പോക്കറ്റിലും കിടക്കയുടെ അടിയിലുള്ള അറയിലുമൊക്കെ വച്ചാണ് ആര്യൻ അത് സൂക്ഷിക്കുന്നത്. ഇന്ന് രാത്രി 9.30 നുള്ള എപ്പിസോഡിൽ ആര്യൻ്റെ സീക്രട്ട് ടാസ്ക് എന്താണെന്ന് അറിയാൻ കഴിയും.
ഡാൻസ് മാരത്തൺ ടാസ്കിൽ ആര്യനാണ് വിജയിച്ചത്. 28 കോയിൻ നേടിയായിരുന്നു ആര്യൻ്റെ വിജയം. ടാസ്കിൽ അനുമോൾ ഒന്നാമതെത്തുമെന്ന് എല്ലാവരും കരുതിയിരുന്ന സമയത്ത് തൻ്റെ കയ്യിലുണ്ടായിരുന്ന കോയിനുകളെല്ലാം നൽകിയാണ് നെവിൻ കളി തിരിച്ചത്. ഇതോടെ 28 കോയിൻ നേടി ആര്യൻ ഡാൻസ് മാരത്തണിൽ വിജയിച്ചു. ഒരു കാരണവുമില്ലാതെ തന്നെ നോമിനേറ്റ് ചെയ്തതിനുള്ള പ്രതികാരമെന്നാണ് നെവിൻ അനുമോളോട് പറഞ്ഞത്.