ആര്യൻ്റെ രഹസ്യ ടാസ്ക് പരസ്യമാക്കി ഷാനവാസിൻ്റെ മണ്ടത്തരം; തന്നെ വിളിക്കാത്തതിൽ ദേഷ്യപ്പെട്ട് നെവിൻ
Shanavas And Aryan Secret Task: ബിഗ് ബോസിൽ ആര്യൻ്റെ സീക്രട്ട് ടാസ്ക് പരസ്യമാക്കി ഷാനവാസ്. ടാസ്കിൽ തന്നെ ഉൾപ്പെടുത്താതിരുന്ന ആര്യനെതിരെ നെവിൻ ദേഷ്യപ്പെട്ടു.

ഷാനവാസ്, ആര്യൻ
ബിഗ് ബോസ് ഏഴാം സീസണിൽ ആദ്യമായി സീക്രട്ട് ടാസ്ക്. ആര്യനാണ് ബിഗ് ബോസ് സീക്രട്ട് ടാസ്ക് നൽകിയത്. പിന്നീട് ടാസ്കിൽ അക്ബർ, സാബുമാൻ, ലക്ഷ്മി, ബിന്നി തുടങ്ങിയവരും ഉൾപ്പെട്ടു. രഹസ്യ ടാസ്ക് പരസ്യമാക്കിയ ഷാനവാസ് ടാസ്ക് ഏറെക്കുറെ പൊളിച്ചു. ഇതിനിടെ ടാസ്കിൽ തന്നെ ഉൾപ്പെടുത്താതിരുന്ന ആര്യനെതിരെ നെവിൻ ദേഷ്യപ്പെട്ടു.
സ്റ്റോർ റൂമിലും ആക്ടിവിറ്റി റൂമിലും വച്ചിരുന്ന ഭക്ഷണം കഴിക്കുകയെന്നായിരുന്നു ആര്യൻ ബിഗ് ബോസ് നൽകിയ സീക്രട്ട് ടാസ്ക്. ബിഗ് ബോസുമായി ബന്ധപ്പെടാൻ ഒരു മൊബൈൽ ഫോണും നൽകി. ആദ്യത്തെ ടാസ്കിൽ ആര്യൻ മാത്രമാണ് ഉണ്ടായിരുന്നത്. ബിഗ് ബൊസ് നൽകിയ ബർഗർ ആര്യൻ കാഴിച്ചുതീർത്തു. രണ്ടാമത്തെ ടാസ്കിൽ ഒരാളെക്കൂടി കൂട്ടാമെന്ന് ബിഗ് ബോസ് അറിയിച്ചതോടെ ആര്യൻ അക്ബറെ വിളിച്ചു. രണ്ടാമത്തെ ടാസ്കിൽ പിസയായിരുന്നു ഭക്ഷണം. ഇതും ഇവർ കഴിച്ചുതീർത്തു.
മൂന്നാമത്തെ ടാസ്കിൽ ഫ്രൈഡ് ചിക്കനും വലിയ ഒരു കുപ്പി സ്പ്രൈറ്റും ആയിരുന്നു കഴിക്കാനുണ്ടായിരുന്നത്. ഇതിനായി രണ്ട് പേരെക്കൂടി ചേർക്കാമെന്ന് ബിഗ് ബോസ് പറഞ്ഞതോടെ ഒരാളായി സാബുമാനെ തിരഞ്ഞെടുത്തു. അക്ബർ ഉൾപ്പെടെ രണ്ട് പേരാണോ അക്ബർ കൂടാതെ രണ്ട് പേരാണോ എന്ന് ആര്യന് സംശയമുണ്ടായി. പലതവണ ബിഗ് ബോസ് സംസാരിച്ചിട്ടാണ് ഈ സംശയം മാറിയത്. അക്ബർ നെവിൻ്റെ കാര്യം പറഞ്ഞെങ്കിലും തനിക്ക് നെവിനെ വിശ്വാസമില്ലെന്ന് ആര്യൻ പറഞ്ഞു. ഒടുവിൽ ലക്ഷ്മിയെയാണ് അവർ മൂന്നാമത്തെ ടാസ്കിൽ കൂടെ കൂട്ടിയത്. ഇതും ഇവർ കഴിച്ചുതീർത്തു.
അവസാന ടാസ്കിൽ രണ്ട് പേരെക്കൂടി ഉൾപ്പെടുത്തേണ്ടിയിരുന്നു. ബിന്നിയും ഷാനവാസുമായിരുന്നു ലക്ഷ്യം. ബിന്നി ഒപ്പം കൂടിയെങ്കിലും ഷാനവാസ് ഇത് വിശ്വസിച്ചില്ല. അനുമോൾ ഒഴികെ ബാക്കിയെല്ലാവരോടും ഷാനവാസ് ഇത് പറഞ്ഞു. അവസാന ടാസ്ക് ഏറെക്കുറെ പൊളിയുകയും ചെയ്തു. നടന്നത് ഭക്ഷണ ടാസ്കാണെന്നറിഞ്ഞ നെവിൻ ആര്യനോട് ദേഷ്യപ്പെട്ടു. ആര്യനുമായി ഇനി ഒരു ബന്ധവുമില്ലെന്നാണ് നെവിൻ പറഞ്ഞത്.