AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ക്വാളിറ്റി ഇൻസ്പെക്ടർക്കെതിരെ ബോട്ട്ലിങ് ഏജൻ്റുമാർ; വീക്ക്ലി ടാസ്ക് കട്ടപ്പുറത്ത്

Anumol In Weekly Task: ബിഗ് ബോസ് വീക്ക്ലി ടാസ്കുമായി ബന്ധപ്പെട്ട് വീണ്ടും വഴക്ക്. ഇത്തവണ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നാണ് വഴക്ക്.

Bigg Boss Malayalam Season 7: ക്വാളിറ്റി ഇൻസ്പെക്ടർക്കെതിരെ ബോട്ട്ലിങ് ഏജൻ്റുമാർ; വീക്ക്ലി ടാസ്ക് കട്ടപ്പുറത്ത്
ജിഷിൻ, അനുമോൾImage Credit source: Screengrab
abdul-basith
Abdul Basith | Published: 23 Sep 2025 21:42 PM

ബിഗ് ബോസിൽ വീക്ക്ലി ടാസ്കുമായി ബന്ധപ്പെട്ട വഴക്ക് തുടരുന്നു. ക്വാളിറ്റി ഇൻസ്പെക്ടറായ അനുമോൾക്കെതിരെ ബോട്ട്ലിങ് ഏജൻ്റുമാരായ മറ്റ് മത്സരാർത്ഥികൾ രംഗത്തുവരുന്നതാണ് പുതിയ പ്രൊമോ. അനുമോളും മറ്റൊരു ക്വാളിറ്റി ചെക്കറായ ജിഷിനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുന്നതും പ്രൊമോയിൽ കാണാം.

‘ഹൈജീൻ ഇല്ലായിരുന്നു, ലീക്കായിരുന്നു. ഞാൻ പിന്നെ എങ്ങനെ മാർക്ക് തരാനാണ്’ എന്ന് അനുമോൾ ചോദിക്കുന്നു. ഇതിന് മറ്റുള്ളവർ ചേർന്ന് ബഹളം വെക്കുകയാണ്. ഇതിനിടെ, ‘അതിൽ കുറേയൊക്കെ നമുക്ക് എടുക്കാവുന്നതുണ്ടായിരുന്നു’ എന്ന് ജിഷിൻ പറയുന്നു. ഇതോടെ നിങ്ങൾ ഒരുമിച്ച് തീരുമാനമെടുക്കണമെന്ന് ആര്യൻ ആവശ്യപ്പെട്ടു.

Also Read: Bigg Boss Malayalam Season 7: ഒടുവിൽ അനീഷിൻ്റെ ക്ഷമയും നശിച്ചു; വീക്ക്ലി ടാസ്കിൽ കുപ്പികൾ എറിഞ്ഞുടച്ച് പ്രതിഷേധം

ഇതിനിടെ ബിന്നി വിഷയത്തിൽ ഇടപെടുന്നു. ബാത്ത് റൂമിലെ വെള്ളം എടുക്കാൻ പറ്റില്ലെന്ന് അനുമോൾ പറഞ്ഞെന്നും കിണർ കുഴിക്കാൻ പറ്റുമോ എന്നും ബിന്നി ചോദിക്കുന്നു. ഷാനവാസ് അനുമോളുടെ ഈഗോയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇത് തനിക്ക് തന്ന ജോലിയാണെന്നും ആ കഥാപാത്രം താൻ ചെയ്യുന്നതാണെന്നും അനുമോൾ മറുപടി പറയുന്നു. തുടർന്ന് വിഷയത്തിൽ ഒരു തീരുമാനം ആവുകയും രണ്ട് പേരും ചേർന്ന് നാല് ബോട്ടിലുകൾ വീതം അംഗീകരിച്ചു എന്ന് പറയുകയും ചെയ്യുന്നു. ആ ബോട്ടിലുകൾ എവിടെ എന്നാണ് അപ്പോൾ ബിഗ് ബോസ് ചോദിക്കുന്നത്.

രണ്ട് ടീമുകളായി തിരിച്ചുള്ള കമ്പനിയായിരുന്നു വീക്ക്ലി ടാസ്ക്. അനീഷ് നേതൃത്വം നൽകുന്ന ലെമൺ ജ്യൂസ് കമ്പനിയും നിവിൻ നേതൃത്വം നൽകുന്ന ഓറഞ്ച് ജ്യൂസ് കമ്പനിയും. കുപ്പികൾ ശേഖരിച്ച് അതിൽ ലെമൺ ജ്യൂസും ഓറഞ്ച് ജ്യൂസും നിറച്ച് ക്വാളിറ്റി പരിശോധനയിൽ വിജയിക്കണമെന്നതാണ് ടാസ്ക്. എന്നാൽ, ക്വാളിറ്റി ചെക്കിൽ രണ്ട് ടീമുകളും പരാജയപ്പെട്ടു. ഇതോടെ അനീഷ് എതിർ ടീമിൻ്റെ കുപ്പികൾ നിലത്തെറിഞ്ഞുടച്ചിയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മേല്പറഞ്ഞ ചർച്ച നടന്നത്.

പ്രൊമോ വിഡിയോ