Bigg Boss Malayalam Season 8: മസ്സാജ് മാത്രം പോരാ ..രാഹുൽ ഈശ്വറിനോട് മോഹ​ൻലാൽ

Mohanlal's Comments Over Rahul Easwar's Game Play: ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ ഉള്ള മത്സരാർത്ഥിയാണ് രാഹുൽ ഈശ്വർ. നിലവിലുള്ള പോപ്പുലാരിറ്റിയും മുൻപ് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ ടൈറ്റിൽ വിന്നർ എന്ന പേരും രാഹുൽ ഈശ്വറിൽ ഉള്ള ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ ഏറ്റവും മികച്ച പ്രകടനം രാഹുൽ ഈശ്വറിന്റെതാകുമെന്ന് പലരും പ്രവചിച്ചിരുന്നു.

Bigg Boss Malayalam Season 8: മസ്സാജ് മാത്രം പോരാ ..രാഹുൽ ഈശ്വറിനോട് മോഹ​ൻലാൽ

Mohanlal, Rahul Eswar, Jaseela

Updated On: 

26 Sep 2026 | 08:54 PM

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ ഉള്ള മത്സരാർത്ഥിയാണ് രാഹുൽ ഈശ്വർ. നിലവിലുള്ള പോപ്പുലാരിറ്റിയും മുൻപ് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ ടൈറ്റിൽ വിന്നർ എന്ന പേരും രാഹുൽ ഈശ്വറിൽ ഉള്ള ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ ഏറ്റവും മികച്ച പ്രകടനം രാഹുൽ ഈശ്വറിന്റെതാകുമെന്ന് പലരും പ്രവചിച്ചിരുന്നു. രാഹുലിന്റെ സ്വതസിദ്ധമായ ആക്ടിവിസവും ശക്തമായ നിലപാടുകളും ഹൗസിൽ ഒരു പോരാളിയുടെ പരിവേഷം നൽകുമെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്.

എന്നാൽ ഷോയിലെത്തിയതിനുശേഷം രാഹുൽ മറ്റു മത്സരാർത്ഥികളെ പോലെ ആക്രമിച്ചുള്ള ഗെയിം അല്ല ഇതുവരെ നടത്തിയിട്ടുള്ളത്. എല്ലാ മത്സരാർത്ഥികളുമായും സൗഹൃദം സ്ഥാപിച്ചുകൊണ്ടുള്ള ശൈലിയാണ് രാഹുൽ അവലംബിച്ചിരിക്കുന്നത്. മെൻസ് കമ്മീഷൻ വേണമെന്ന് ആവശ്യമാണ് താൻ ഈ മത്സരത്തിലൂടെ ഉന്നയിക്കുന്നത് എന്ന് രാഹുൽ തുടക്കത്തിലെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഹൗസിലെത്തിയതിനു ശേഷം രാഹുൽ വനിതകളുമായാണ് കൂടുതൽ ഇടപഴകുന്നത് എന്നും മുൻപ് പ്രഖ്യാപിച്ച നിലപാട് എവിടെയെന്നും പലരും ട്രോളുന്നുണ്ട്.

Also Read: മസ്സാജ് മാത്രം പോരാ ..രാഹുൽ ഈശ്വറിനോട് മോഹ​ൻലാൽ

രാഹുലിന്റെ ഈ മത്സര ശൈലിയെ മോഹൻലാലും ഈ ആഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ ചെറുതായി ഒന്ന് ട്രോളിയിട്ടുണ്ട്. അടിമകളും ഉടമസ്ഥരും എന്നുള്ള ടാസ്കിന് ഇടയിൽ രാഹുൽ പെട്ടെന്ന് തന്റെ ട്രാക്ക് വിട്ട് ചൂടാവുകയും ഷിജിനെ മാസ് ഡയലോഗ് കൊണ്ട് നേരിടുകയും ഒക്കെ ചെയ്തിരുന്നു. അത് എന്തുപറ്റി എന്ന ചോദ്യവുമായാണ് മോഹൻലാൽ തുടങ്ങിയത്. എന്തുപറ്റി പെട്ടെന്ന് വേറെ ഒരാളായി മാറിയല്ലോ എന്നാണ് മോഹൻലാൽ ചോദിച്ചത്, അങ്ങനെയുള്ള രാഹുലിനെ കാണാനാണ് ഞങ്ങൾക്ക് ഇഷ്ടമെന്നും എന്നുവച്ച് മറ്റുള്ളവരുടെ അടുത്തുനിന്ന് ഇടി മേടിക്കരുത് എന്നും മോഹൻലാൽ പറയുന്നുണ്ട്.

രാഹുൽ ഇടയ്ക്ക് ഒന്ന് ദേഷ്യപ്പെടേണ്ടേ എന്ന് വീക്കെൻഡ് എപ്പിസോഡിലെ കാണികളോടും മോഹൻലാൽ ചോദിച്ചു. വേണമെന്ന അഭിപ്രായമാണ് അവരും പങ്കുവെച്ചത്. ‘ആൾക്കാര് പറയുന്നത് മസാജ് മാത്രം പോരാ ഇടയ്ക്ക് മെസ്സേജും കൊടുക്കണം എന്നാണ്.’ കഴിഞ്ഞദിവസം ജസീല രാഹുലിന്റെ പുറം മസാജ് ചെയ്ത് നൽകിയിരുന്നു ഇതിനെയാണ് മോഹൻലാൽ നൈസായി ട്രോളിയത്. താൻ പൊതുവേ ശാന്ത സ്വഭാവക്കാരനായ ആളാണെന്ന മറുപടിയാണ് മോഹൻലാലിന്റെ ചോദ്യങ്ങൾക്ക് രാഹുൽ നൽകിയത്.

English Summary

Mohanlal also playfully teased Rahul about this competitive style during this week’s weekend episode. During the Slaves and Masters task, Rahul had suddenly deviated from his usual demeanor to lose his temper and confront Shijin with a dramatic, mass dialogue.

Loading...
Unable to load recommendations.
Follow Us
Related Stories
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
Actress Urvashi: ‘അവർ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടിച്ചെന്നിരിക്കും’; കമൽഹാസൻ്റെ ഉപദേശവും ഉർവശിയുടെ മറുപടിയും
Big boss Malayalam Season 8: അല്പം സോഫ്റ്റ് ആയി! പുറത്ത് ശ്രീലക്ഷ്മിയുടെ പ്രശ്നം ഇതോ?
G Venugopal: ജി വേണുഗോപാലിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിച്ചു
Nivin Pauly: അച്ഛന് ഇതൊന്നും കാണാൻ കഴിഞ്ഞില്ല, ഒന്ന് വിളിക്കാനാകുന്നില്ലല്ലോ’; ഉള്ളുതൊട്ട് നിവിൻ പോളിയുടെ വാക്കുകൾ
Hema Committee Report: ബോധപൂർവ്വം വൈകിപ്പിച്ചു! ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിവരാകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നു
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം