Noora -Adhila: ‘മുടിക്ക് കുത്തിപ്പിടിച്ച് കറക്കി എടുക്കും, ചത്തു തരാമോ എന്ന് ചോദിച്ചു’; ബിഗ് ബോസ് വീട്ടിൽ ആദില കരഞ്ഞതിന് കാരണം ഇത്!
Bigg Boss Malayalam Season 7 Fame Adhila: ബിഗ് ബോസിൽ ആദ്യമായാണ് ആദില ഇത്രയും വെെകാരികമായി സംസാരിക്കുന്നത്. ആദിലയ്ക്ക് പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാനായില്ല. ഇതിനിടെയിൽ ആദിലയെ ആശ്വസിപ്പിക്കാൻ നൂറ ശ്രമിക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളാണ് ആദില നസ്രിൻ- നൂറ ഫാത്തിമ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വീട്ടിലേക്ക് ഒരു ലെസ്ബിയൻ കപ്പിൾ എത്തിയത്. തുടക്കത്തിൽ വിമർശനം ഏറ്റവാങ്ങിയിരുന്നെങ്കിലും ഇന്ന് നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ കരയുന്ന ആദിലെയാണ് കാണാൻ സാധിച്ചത്.
അനീഷ് ഇരുവരുടെയും ട്രോമകൾ മനസിലാക്കാതെ സംസാരിച്ചതാണ് ആദില കരയാൻ കാരണം. പ്രായത്തിൽ കള്ളം പറയുന്നുവെന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. ഇതിനു ശേഷം .ഫാമിലി ഇഷ്യൂവിലേക്ക് എത്തുകയായിരുന്നു. തങ്ങൾക്ക് തങ്ങളുടെ മാതാപിതാക്കളെ ഇഷ്ടമാണെന്നും പാർട്ണേർസിലായും മക്കളിലായാലും നല്ലതും മോശവുമുണ്ട് എന്നും പറഞ്ഞ ആദിലയുടെ ശബ്ദം ഇടറുന്ന കാഴ്ചയാണ് കണ്ടത്. ബിഗ് ബോസിൽ ആദ്യമായാണ് ആദില ഇത്രയും വെെകാരികമായി സംസാരിക്കുന്നത്. ആദിലയ്ക്ക് പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാനായില്ല. ഇതിനിടെയിൽ ആദിലയെ ആശ്വസിപ്പിക്കാൻ നൂറ ശ്രമിക്കുന്നുണ്ട്.
Also Read:ബിഗ് ബോസ് മലയാളം സീസൺ 7 താത്കാലികമായി നിർത്തുന്നോ? ഏഴിന്റെ പണിയുമായി ‘ബിഗ് ബോസ്’
ഇതോടെ ആദിലയുടേത് ഡ്രാമയാണെന്ന് പറഞ്ഞ് ചിലർ രംഗത്ത് എത്തി. എന്നാൽ ആദിലയുടെ ഉള്ളിലെ വിഷമമാണ് പുറത്തേക്ക് വന്നതെന്ന് പല പ്രേക്ഷകരും പറയുന്നു. കുടുംബത്തിൽ നേരിട്ടത് ഇന്നും പൂർണമായും ഇരുവരും തുറന്നു പറഞ്ഞിട്ടില്ല.പിതാവിൽ നിന്ന് തനിക്ക് ഉപദ്രവമുണ്ടായിട്ടുണ്ടെന്ന് ആദില ഒരിക്കൽ തന്റെ വ്ലോഗിൽ വെളിപ്പെടുത്തിയിരുന്നു.
എട്ടാം ക്ലാസ് പഠിക്കുമ്പോൾ തനിക്ക് വീട്ടിൽ നിന്ന് ഓടിപോകാൻ തോന്നിയിട്ടുണ്ടെന്നുവെന്നാണ് ആദില പറഞ്ഞത്. പിതാവ് മുടിക്ക് കുത്തിപ്പിടിച്ച് കറക്കി എടുക്കുമെന്നുമാണ് ആദില പറയുന്നത്. മാതാപിതാക്കളും കുടുംബവും തങ്ങളുടെ ചെയ്ത കാര്യങ്ങൾ ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ലെന്ന് മുൻപൊരിക്കൽ നൂറയും പറഞ്ഞിരുന്നു. നേരിട്ട അനുഭവങ്ങൾ കാരണം വലിയ ട്രോമ തങ്ങൾക്കുണ്ടായിരുന്നെന്നും ഇരുവരും പറഞ്ഞിരുന്നു.