M Jayachandran: ‘നീ എന്തിനാ ഇവിടെ വന്നതെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്, പലപ്പോഴും എന്നെ വെളിയിലാക്കി’
M Jayachandran about Devarajan Master: പലപ്പോഴും തന്നെ വെളിയിലാക്കിയിട്ടുണ്ട്. ഇനി ഇവിടെ വരണ്ട എന്ന് പറഞ്ഞിട്ടുണ്ട്. നീ എന്തിനാ ഇവിടെ വന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ആ കാലത്ത് തനിക്ക് വളരെയധികം വിഷമമുണ്ടാക്കിയിട്ടുള്ള ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ജയചന്ദ്രന്‍
ഗുരുവായ ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ പലതവണ മനസു തുറന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനാകാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലും ജയചന്ദ്രന്‍ ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് സംസാരിച്ചു. നമുക്ക് ഈഗോ എന്തെങ്കിലുമുണ്ടെങ്കില്‍ അത് സീറോ ആക്കിയിട്ട് മാത്രമേ ദേവരാജന്‍ മാസ്റ്റര്‍ അടുപ്പിക്കൂവെന്ന് ജയചന്ദ്രന്‍ വ്യക്തമാക്കി
കുറേ നാള്‍ കഴിഞ്ഞാണ് തന്നെ അടുപ്പിച്ചത്. പലപ്പോഴും തന്നെ വെളിയിലാക്കിയിട്ടുണ്ട്. ഇനി ഇവിടെ വരണ്ട എന്ന് പറഞ്ഞിട്ടുണ്ട്. നീ എന്തിനാ ഇവിടെ വന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ആ കാലത്ത് തനിക്ക് വളരെയധികം വിഷമമുണ്ടാക്കിയിട്ടുള്ള ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, തന്നെ മാസ്റ്റര്‍ ‘കണ്‍സ്ട്രക്ട്’ ചെയ്യുകയായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എല്ലാം വേണ്ടെന്ന് വച്ച് പോയിട്ടുണ്ട്. പക്ഷേ, താന്‍ തന്നെ തിരിച്ചുവന്ന് മാസ്റ്ററുടെ കാലില്‍ വീണ് നമസ്‌കരിച്ചിട്ടുണ്ട്. ദൈനംദിന പരിപാടിയായിരുന്നു വഴക്കുപറച്ചില്‍”-എം ജയചന്ദ്രന്‍ പറഞ്ഞു.




യേശുദാസിനെക്കുറിച്ച്
ദാസ് സാറിന്റെ (യേശുദാസ്) ശബ്ദം വേറൊരു ശബ്ദവുമായി താരതമ്യം ചെയ്യാനോ, മാറ്റിവയ്ക്കാനോ പറ്റില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഇപ്പോഴത്തെ ലിമിറ്റേഷനില്‍ അദ്ദേഹത്തിന്റെ പാട്ട് റെക്കോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. നേരിട്ട് റെക്കോഡ് ചെയ്യാനാണ് തനിക്ക് താല്‍പര്യം. പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ പല ടെക്‌നിക്കല്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ നേരിട്ട് റെക്കോഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് പലതും മിസാകുന്നുണ്ടെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.
Also Read: Devan: ‘ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു, പറയുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു’
അദ്ദേഹത്തെ പോലെ ഡെഡിക്കേഷനുള്ള ഒരാളെ കണ്ടിട്ടില്ല. ഒരു ദിവസം പതിമൂന്നോ പതിനാലോ പാട്ടുകള്‍ വരെ അദ്ദേഹം പാടിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതൊക്കെ മനുഷ്യസാധ്യമാണോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു പാട്ട് പോലും മ്യൂസിക്ക് ഡയറക്ടറെ ഇഷ്ടപ്പെടുത്തിക്കൊണ്ട് പാടാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ 13 മ്യൂസിക്ക് കമ്പോസേഴ്‌സിനെ ഇഷപ്പെടുത്തിക്കൊണ്ട് പാടുക എന്ന് പറയുന്നത് ചിന്തിക്കാന്‍ പറ്റില്ലെന്നും ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.