Bigg Boss Malayalam Season 7: ‘എന്റെ ഭാഗത്തും തെറ്റുണ്ട്’, അനുമോളുമായുള്ള പ്രശ്‍നത്തിന്‍റെ കാരണമിത്, തുറന്ന് പറഞ്ഞ് ആദില
Bigg Boss Malayalam Season 7, Adhila Anumol Issue: അനുമോളുമായുള്ള പ്രശ്നത്തിന്റെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ആദില. തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വച്ച വിഡിയോയിലാണ് ആദില പ്രശ്നങ്ങളിൽ വ്യക്തത വരുത്തിയത്.
വിവാദങ്ങളും വിമർശനങ്ങളും ഒരുപോലെ ഉയർന്ന ബിഗ് ബോസ് സീസൺ 7 അവസാനിക്കാൻ ഇനി ഒരു ദിവസം കൂടി. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ കോമ്പോയായിരുന്നു പട്ടായ ഗേൾസ് എന്ന മൂവർ സംഘത്തിന്റേത്. അനുമോൾ, ആദില, നൂറ എന്നിവരടങ്ങിയ ഈ സംഘം ഒട്ടേറെ രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് നൽകിയത്. എന്നാൽ സീസണിലെ അവസാന ദിവസങ്ങളിൽ വലിയ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുകയും ഈ കൂട്ടുകാരികൾ പിരിയുകയും ചെയ്തു. ഫിനാലെ റിസള്‍ട്ടിനെത്തന്നെ സ്വാധീനിക്കുന്ന ഒന്നായി ഇത് മാറി.
ഇപ്പോഴിതാ, ആദ്യമായി അനുമോളുമായുള്ള പ്രശ്നത്തിന്റെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ആദില. തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വച്ച വിഡിയോയിലാണ് ആദില പ്രശ്നങ്ങളിൽ വ്യക്തത വരുത്തിയത്. ഞങ്ങൾ രണ്ടുപേരുടെയും ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായയതായും തങ്ങളുടെ സൗഹൃദം ഇനിയും തുടരുമെന്നും ആദില പറയുന്നു.
‘റീ എൻട്രി നടത്തിയ പലരും അനുമോൾ പിന്നില്‍ നിന്ന് കുത്തി എന്നും പിആറിനെ വച്ച് അവര്‍ അങ്ങനെ ചെയ്തു, സൈബര്‍ ബുള്ളീയിംഗ് ചെയ്തു എന്നൊക്കെ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വിഷമമായി. എനിക്ക് എടുത്തുചാട്ടം ഉണ്ടെന്ന് അറിയാമല്ലോ. ആംഗര്‍ ഇഷ്യൂസും ഉള്ളതാണ്. പറഞ്ഞ കാര്യങ്ങളിലൊന്നും കള്ളം ചേര്‍ത്തിട്ടില്ല. എതിരെ നില്‍ക്കുന്നവർ നമ്മളെ ചതിക്കുന്നുണ്ടോ എന്ന് തോന്നുന്ന, ട്രസ്റ്റ് ഇഷ്യൂസ് ഉണ്ടാവുന്ന മാനിപ്പുലേറ്റഡ് ആവുന്ന സ്ഥലമാണ് ബിഗ് ബോസ്.
ALSO READ: ഒടുവിൽ അനുമോളുടെ PR കുറ്റസമ്മതം നടത്തി; നൂറയുടെ കൈയ്യിലുണ്ടായിരുന്നത് ടിഷ്യൂ പേപ്പറല്ല
ഞാനും നൂറയും ഒപ്പം നിന്നത് എന്തോ കണ്ടിട്ടാണെന്ന് അനുമോള്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. അത് ശരിക്കും പറഞ്ഞതാണോ, മറ്റുള്ളവര്‍ക്ക് വന്ന അനുഭവങ്ങള്‍ എനിക്കും വരുമോ എന്നല്ലാം ഞാന്‍ ചിന്തിച്ചുകൂട്ടി. തിരിച്ചുവന്നവര്‍ പറഞ്ഞത് കേട്ടപ്പോള്‍ അനുമോള്‍ എന്നെ ഉപയോഗിക്കുകയായിരുന്നോ എന്ന് ചിന്തിച്ചുപോയി. എന്‍റെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. കാരണം അനു എന്നെ വിശ്വസിച്ച് പറഞ്ഞ കാര്യങ്ങളാണവ.
പട്ട ഗേള്‍സ് ഗ്യാങിനെ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. എല്ലാവരും പറയുന്നുണ്ട് ഞങ്ങള്‍ പട്ടായയില്‍ പോവില്ലെന്ന്. പക്ഷേ അനുവിന് എന്നോട് ഓകെ ആണെങ്കില്‍ ഞങ്ങള്‍ എല്ലാവരും പട്ടായയില്‍ പോവും. എനിക്ക് ഇനിയും അനുവിനോടടക്കം ആരോടും മിണ്ടുന്നതിന് പ്രശ്നമൊന്നുമില്ല. അനു എന്‍റെ നല്ല ഒരു ഫ്രണ്ട് ആണ്. ഒരു സഹോദരിയെ പോലെ ആണെന്നും ആദില പറയുന്നു.