Bigg Boss Malayalam Season 7: 100 ദിവസത്തെ അഗ്നിപരീക്ഷ അവസാനിച്ചു; ബിഗ് ബോസ് മലയാളം വിജയിയെ ഇന്നറിയാം
Bigg Boss Malayalam Finale Is Today: ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെ ഇന്ന്. ഇന്ന് രാത്രി ഏഴ് മണി മുതൽ ഫിനാലെ തത്സമയം കാണാം.
ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയെ ഇന്നറിയാം. ഇന്ന് രാത്രി ഏഴ് മണി മുതലാണ് ഫിനാലെ ആരംഭിക്കുക. അനുമോൾ, ഷാനവാസ്, അനീഷ്, നെവിൻ, അക്ബർ എന്നിവരാണ് അവസാന അഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരാൾക്ക് ബിഗ് ബോസ് ജേതാവിൻ്റെ ട്രോഫിയും 50 ലക്ഷം രൂപയും കാറും ലഭിക്കും. ബിഗ് മണി വീക്കിൽ മത്സരാർത്ഥികൾ നേടിയ പണം കുറച്ചാവും ജേതാവിന് ലഭിക്കുക.
19 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഏഴാം സീസൺ ആരംഭിച്ചത്. പിന്നീട് ചില വൈൽഡ് കാർഡുകൾ ഹൗസിലെത്തി. അർഹതയുള്ള ചിലർ നേരത്തെ പുറത്തായെങ്കിലും ആരാധകപിന്തുണയുള്ളവരാണ് ഫൈനൽ ഫൈവിൽ എത്തിയിരിക്കുന്നത്. ഷാനവാസ്, അനീഷ്, അനുമോൾ തുടങ്ങിയവർക്കൊക്കെ ഒന്നാം സ്ഥാനം നേടി കപ്പടിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.




നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കഴിഞ്ഞ ആഴ്ചകളിൽ അനുമോൾ ആണ് ഹൗസിൽ നിറഞ്ഞുനിന്നത്. തിരികെ ഹൗസിലെത്തിയവരുടെ വളഞ്ഞാക്രമണവും ആദിലയുടെ കാലുവാരലും ഉൾപ്പെടെ അനുമോൾ നിർണായകമായ അവസാന ആഴ്ച നിറഞ്ഞുനിന്നു. ഇത് വളരെ നിർണായകമാണ്. ഒപ്പം, ടിഷ്യൂ പേപ്പർ നൂറ രഹസ്യമായി കളഞ്ഞു എന്ന പ്രചാരണങ്ങൾ തിരുത്തിയ അനുമോളുടെ ഫാൻ പേജുകൾ അത് ടാമ്പോൺ ആണെന്നും നൂറ തെറ്റിദ്ധരിക്കപ്പെട്ടതിൽ മാപ്പ് ചോദിക്കുന്നു എന്നും തുറന്നുപറഞ്ഞതും വോട്ടിങിൽ പ്രതിഫലിച്ചിട്ടുണ്ടാവും. അനുമോളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജും നൂറയോട് മാപ്പ് ചോദിച്ചിരുന്നു.
കിരീടം നേടാൻ തീരെ അർഹതയില്ലാത്ത മത്സരാർത്ഥിയാണ് അനുമോൾ എന്ന ആക്ഷേപം ശക്തമാണ്. എന്നാൽ, കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ അനുമോൾക്ക് സഹതാപവോട്ടുകൾ ലഭിക്കാൻ കരണമായിട്ടുണ്ടാവും. നൂറ, ആദില എന്നിവരുടെ വോട്ടുകളിൽ ഒരു പക്നും അനുമോൾക്ക് ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ അനുമോൾ കപ്പടിക്കാനാണ് സാധ്യത.