Bigg Boss Malayalam Season 7: പാവ മോഷണം പോയി! പൊട്ടിക്കരഞ്ഞ് അക്ബർ; ‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന് ബിഗ് ബോസ് പ്രേക്ഷകർ
Bigg Boss Malayalam Season 7 Latest Promo: താൻ നേടിയ പാവക്കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞാണ് അക്ബർ പൊട്ടികരയുന്നത്. പത്ത് പാവയാണ് കാണാതായത്. പാവക്കുട്ടികളെ കാണാനില്ലെന്നും ആരെങ്കിലും കണ്ടിരുന്നോ എന്ന് എന്ന് അക്ബർ ചോദിക്കുന്നതും പ്രെമോയിൽ വ്യക്തമാണ്.
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് 70 ദിവസങ്ങൾ പിന്നിടുമ്പോൾ ഇവരിൽ ആരൊക്കെയാകും ടോപ്പ് ഫൈഫിൽ എത്തുക എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനായി എല്ലാ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇവരിൽ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് അക്ബർ ഖാൻ. തുടക്കം മുതൽ മികച്ച രീതിയിൽ കളിച്ചിരുന്ന ഒരു മത്സരാർത്ഥി കൂടിയാണ് അക്ബർ. എന്നാൽ പകുതി ആയപ്പോഴേക്കും ഡൗൺ ആയി എന്നാണ് ബിബി ആരാധകർ പറയുന്നത്. അക്ബറിന്റേതായ കണ്ടന്റുകൾ വളരെ കുറവാണെന്നാണ് പൊതുവിൽ പ്രേക്ഷകരുടെ അഭിപ്രായവും.
ഇപ്പോഴിതാ ഹൗസിനുള്ളിൽ പൊട്ടിക്കരയുന്ന അക്ബർ ഖാന്റെ പ്രെമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്നത്തെ ഏപ്പിസോഡിൽ മത്സരാർത്ഥികൾക്ക് പാവ വച്ചിട്ടുള്ളൊരു ടാസ്ക് ബിഗ് ബോസ് നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അക്ബർ കരയുന്നത്. താൻ നേടിയ പാവക്കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞാണ് അക്ബർ പൊട്ടികരയുന്നത്. പത്ത് പാവയാണ് കാണാതായത്. പാവക്കുട്ടികളെ കാണാനില്ലെന്നും ആരെങ്കിലും കണ്ടിരുന്നോ എന്ന് എന്ന് അക്ബർ ചോദിക്കുന്നതും പ്രെമോയിൽ വ്യക്തമാണ്.
Also Read: ഒരു ദിവസം അനുമോൾക്ക് ലഭിക്കുന്നത് 65000 രൂപ; ഇവിടെ എന്ത് ചെയ്താലും പുറത്താക്കില്ല: നെവിൻ
എന്നാൽ ഇല്ലെന്ന് തന്നെയാണ് മറ്റ് മത്സരാർത്ഥികൾ മറുപടി പറഞ്ഞത്. ആദില- നൂറ, അനുമോൾ ഗ്യാങ്ങിനോടും ഇക്കാര്യം ചോദിച്ച് അക്ബർ ദേഷ്യപ്പെടുന്നുണ്ട്. ആരും അടിച്ച് മാറ്റില്ലെന്ന് പറഞ്ഞിട്ടാണ് താൻ സൂക്ഷിക്കാത്തതെന്ന തരത്തിലും അക്ബർ സംസാരിക്കുന്നുണ്ട്. ആദില ഇതിനകത്ത് ഉണ്ടായിരുന്നുവെന്ന് ഷാനവാസ് പറയുന്നതും ഇവർക്ക് ഒക്കെ അന്തസായി കളിച്ച് ജയിച്ചോടെ എന്ന് പറയുന്ന നെവിനെയും വീഡിയോയിൽ കാണാം. നീ എടുത്തിട്ടില്ല എന്ന നെവിനോട് ചോദിക്കുമ്പോൾ കരഞ്ഞോടെ ഞാൻ അല്ലെന്ന് നെവിൻ മറുപടി നൽകുന്നുണ്ട്. പിന്നാലെ ആര്യനൊപ്പം ഇരുന്ന അക്ബർ പൊട്ടിക്കരയുകയും ചെയ്യുന്നത് പ്രമോ വീഡിയോയിൽ കാണാം.
ഇതിന്റെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. അക്ബർ കരയുന്നത് കർമ്മയാണെന്നാണ് പൊതുവിൽ എല്ലാവരും പറയുന്നത്. ഇന്നലെ അനീഷ് കരഞ്ഞപ്പോൾ അത് ഡ്രാമ ,അക്ബർ കരഞ്ഞാൽ അതു റിയൽ, അടിച്ചു മാറ്റി എങ്കിൽ നന്നായി എന്നാണ് ഒരാൾ പറയുന്നത്. ആരു കരയുമ്പോഴും ഇമോഷണൽ ആവുമ്പോഴും സോഫയിൽ ഇരുന്നു ഒരു മാതിരി ചിരി ഉണ്ടായിരുന്നല്ലോ. സ്വന്തം കാര്യം വന്നപ്പോൾ ഹർട്ടായി അല്ലേ, എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.