AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘ചക്കരക്കുട്ടി, എത്ര നാളായി പിറകെ നടക്കുന്നു, ചേട്ടന്റെ ഇഷ്ടം നീ കാണാതെ പോകല്ലേ’; ഒരു അനീഷ്-ബിന്നി പ്രണയം

Aneesh and Binny’s Romantic Love Track: ചേട്ടന്റെ ഇഷ്ടം നീ കാണാതെ പോകല്ലേ എന്നാണ് അനീഷ് പറയുന്നത്. ഇതിനു മറുപടിയായി നല്ല പ്രായം തോന്നിക്കുന്നുണ്ടല്ലോ എന്നാണ് ബിന്നി പറഞ്ഞത്.

Bigg Boss Malayalam 7: ‘ചക്കരക്കുട്ടി, എത്ര നാളായി പിറകെ നടക്കുന്നു, ചേട്ടന്റെ ഇഷ്ടം നീ കാണാതെ പോകല്ലേ’; ഒരു അനീഷ്-ബിന്നി പ്രണയം
Aneesh And BinnyImage Credit source: social media
Sarika KP
Sarika KP | Published: 18 Sep 2025 | 11:02 AM

ബി​ഗ് ബോസ് മലയാളം സീസൺ ആരംഭിച്ച് ആദ്യ ദിവസം മുതൽ വളരെ പക്വതയോടെ കാര്യങ്ങൾ നോക്കി കാണുന്ന മത്സരാർത്ഥിയാണ് അനീഷ്. ബി​ഗ് ബോസ് ഹൗസിലേക്ക് കോമണറായി എത്തിയ അനീഷിന്റെ പെരുമാറ്റം ബിഗ് ബോസ് ഹൗസിലുള്ളവരെയും, പുറത്തുള്ളവരെയും ഒരുപോലെ വെറുപ്പിച്ചിരുന്നുവെങ്കിലും, ഇപ്പോൾ എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തയാണ് അനീഷ്.

കഴിഞ്ഞ രണ്ട് ദിവസമായി ഹൗസിൽ ഹോട്ടൽ ടാസ്ക് നടന്നുവരുകയാണ്. ഇതിൽ അതിഥിയായി മുൻ ബി​ഗ് ബോസ് മത്സരാർത്ഥികളായ ഷിയാസ് കരീം, ശോഭ വിശ്വനാഥ് , റിയാസ് സലീം എന്നിവർ എത്തിയിരുന്നു. ഇതിനിടെയിൽ റിയാസിന് മുൻപിൽ തന്റെ ആക്ടിങ് സ്കിൽ പുറത്തെടുത്ത അനീഷിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read: ‘ഞാൻ കാരണം ലക്ഷ്‌മി കപ്പ് നേടട്ടെ, ഞാൻ ടാർഗറ്റ് ചെയ്‌തിട്ടില്ല; ആദില-നൂറയെയും എനിക്ക് ഇഷ്‌ടമാണ്‌’; റിയാസ്

പ്രൊഡ്യൂസറായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്ന റിയാസിന്റെ പക്കൽ അവസരം ചോദിച്ച് ചെന്നാണ് അനീഷ് രസകരമായ നിമിഷം സൃഷ്ടിക്കുന്നത്. ഒടുവിൽ ബിന്നിക്കൊപ്പം നിന്ന് അഭിനയിച്ച് ഞെട്ടിക്കുകയാണ് ബിഗ് ബോസിലെ കോമണർ മത്സരാർഥി. ബിന്നിക്കൊപ്പം നിന്ന് ലവ് ട്രാക്ക് അഭിനയിക്കുന്ന അനീഷിനെയാണ് വീഡിയോയിൽ കാണുന്നത്. ചക്കരക്കുട്ടി, മോളെ ബിന്നി, എത്ര നാളായി ചേട്ടൻ നിന്റെ പിറകെ നടക്കുന്നു,” ഇങ്ങനെ ഡയലോഗ് പറഞ്ഞാണ് അനീഷ് അഭിനയിച്ച് തുടങ്ങുന്നത്. ചേട്ടന്റെ ഇഷ്ടം നീ കാണാതെ പോകല്ലേ എന്നാണ് അനീഷ് പറയുന്നത്. ഇതിനു മറുപടിയായി നല്ല പ്രായം തോന്നിക്കുന്നുണ്ടല്ലോ എന്നാണ് ബിന്നി പറഞ്ഞത്. എന്നാൽ പ്രായത്തിലൊക്കെ എന്തിരിക്കുന്നു എന്ന് പറഞ്ഞ അനീഷ് തനിക്ക് അഭിനിക്കാനും അറിയാം എന്നാണ് പറയുന്നത്.‌