AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘ഞാൻ കാരണം ലക്ഷ്‌മി കപ്പ് നേടട്ടെ, ഞാൻ ടാർഗറ്റ് ചെയ്‌തിട്ടില്ല; ആദില-നൂറയെയും എനിക്ക് ഇഷ്‌ടമാണ്‌’; റിയാസ്

Bigg Boss Malayalam Former Contestant Riyas Salim: വീട്ടിൽ തനിക്ക് ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ടെന്നും അവരെയാണ് താൻ സപ്പോർട്ട് ചെയ്യുന്നതെന്നുമാണ് റിയാസ് പറയുന്നത്. തനിക്ക് ജിസേൽ, ആദില-നൂറ എന്നിവരെ ഇഷ്‌ടമാണ്‌. ഈ സീസണിലെ കണ്ടന്റിന്റെ ക്വളിറ്റിയെ കുറിച്ചും റിയാസ് സംസാരിച്ചു.

Bigg Boss Malayalam 7: ‘ഞാൻ കാരണം ലക്ഷ്‌മി കപ്പ് നേടട്ടെ, ഞാൻ ടാർഗറ്റ് ചെയ്‌തിട്ടില്ല; ആദില-നൂറയെയും എനിക്ക് ഇഷ്‌ടമാണ്‌’; റിയാസ്
Riyas Salim Big Boss
Sarika KP
Sarika KP | Updated On: 18 Sep 2025 | 10:11 AM

പുതിയ ടാസ്ക്കുകൾ ഒക്കെയായി സജീവമാണ് ബി​ഗ് ബോസ് വീട്. ഈ ആഴ്ച ബിഗ് ബോസ് വീടൊരു ഹോട്ടലായി മാറിയിരിക്കുകയാണ്. ഹോട്ടൽ ജീവനക്കാരായി മത്സരാത്ഥികളും ഹോട്ടലിലെ അതിഥികളായി മുൻ ബി​ഗ് ബോസ് മത്സരാർത്ഥികളുമാണ് എത്തുന്നത്. ആദ്യ രണ്ട് ദിവസം ഷിയാസ് കരീം, ശോഭ വിശ്വനാഥ് എന്നിവരാണ് എത്തിയത്. കഴിഞ്ഞ ദിവസം സീസൺ 4 ലെ ഫൈനലിസ്റ്റായ റിയാസ് സലിം എത്തിയിരുന്നു.

റിയാസ് എത്തുന്നതോടെ ആദില-നൂറയെ അധിക്ഷേപിച്ച ലക്ഷ്‌മിയെ തന്നെയാവും ലക്ഷ്യമിടുക എന്ന തരത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോയ ശേഷം റിയാസിന്റെ വാക്കുകളാണ് വൈറലാവുന്നത്. ലക്ഷ്‌മിയെ കുറിച്ചും താരം പറയുന്നുണ്ട്.

വീണ്ടും ബി​ഗ് ബോസിൽ പോയത് നല്ല അനുഭവമായിരുന്നുവെന്നാണ് റിയാസ് സലീം പറയുന്നത്. പറയാനുള്ളത് താൻ പറഞ്ഞിട്ടുണ്ട്. ലക്ഷ്‌മി പ്രശ്‌നമൊക്കെ നേരത്തെ അഭിപ്രായം പറഞ്ഞതാണെന്നും ല്ലാവർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നുമാണ് റിയാസ് പറയുന്നത്. ഇന്നും നാളെയും എപ്പിസോഡുകൾ കാണുമ്പോൾ താൻ എന്താണ് അവിടെ ചെയ്തത് എന്ന് നിങ്ങൾക്ക് മനസിലാകും. താൻ ലക്ഷ്‌മിയെ ടാർഗറ്റ് ചെയ്‌തിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

Also Read:‘പുറത്തായിരുന്നേൽ നിൻ്റെ ചെള്ളയടിച്ച് പൊട്ടിച്ചേനേ’; കറിയിൽ ആദില ഉപ്പ് വാരി ഇട്ടു, ഒനീലും ആര്യനും തമ്മിൽ കോർത്തൂ

വീട്ടിൽ തനിക്ക് ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ടെന്നും അവരെയാണ് താൻ സപ്പോർട്ട് ചെയ്യുന്നതെന്നുമാണ് റിയാസ് പറയുന്നത്. തനിക്ക് ജിസേൽ, ആദില-നൂറ എന്നിവരെ ഇഷ്‌ടമാണ്‌. ഈ സീസണിലെ കണ്ടന്റിന്റെ ക്വളിറ്റിയെ കുറിച്ചും റിയാസ് സംസാരിച്ചു. കണ്ടന്റിന്റെ ക്വളിറ്റി വളരെ കുറവാണെന്നാണ് താരം പറയുന്നത്. അത് തനിക്ക് ഒരു അനുഭവം ഉണ്ടാവുകയും ചെയ്‌തു. വളരെ ക്വാളിറ്റി കുറഞ്ഞ വർത്തമാനവും പെരുമാറ്റവും ഒക്കെ നേരിടേണ്ടി വന്നു. ഷാനവാസിന്റെ ഭാഗത്ത് നിന്നാണ് അതുണ്ടായത്. ഇപ്പോൾ മലയാളത്തിൽ വെറും തെറികളാണ് ഉപയോഗിക്കുന്നത്. താൻ കാരണം ലക്ഷ്‌മി കപ്പ് അടിക്കട്ടെ. ആര് പോവണമെന്ന് തനിക്ക് പറയാനില്ലെന്നും റിയാസ് പറയുന്നു.