AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘പൊന്നു ബിഗ് ബോസേ, എൻ്റെ വീട്ടുകാരെ കൊണ്ടുവരരുതേ’; അഭ്യർത്ഥനയുമായി അനുമോൾ

Anumol About Family Week: ഫാമിലി വീക്കിൽ തൻ്റെ കുടുംബത്തെ ബിബി ഹൗസിലേക്ക് കൊണ്ടുവരരുതെന്ന അഭ്യർത്ഥനയുമായി അനുമോൾ. ഇതിൻ്റെ വിഡിയോ പ്രചരിക്കുകയാണ്.

Bigg Boss Malayalam Season 7: ‘പൊന്നു ബിഗ് ബോസേ, എൻ്റെ വീട്ടുകാരെ കൊണ്ടുവരരുതേ’; അഭ്യർത്ഥനയുമായി അനുമോൾ
അനുമോൾImage Credit source: Screengrab
abdul-basith
Abdul Basith | Published: 30 Sep 2025 12:22 PM

ബിഗ് ബോസിൽ ഇത്തവണ ഫാമിലി വീക്ക് നടക്കുകയാണ്. അനീഷ്, ഷാനവാസ്, ബിന്നി എന്നിവരുടെ ഫാമിലികളാണ് ഇതുവരെ ഹൗസിലെത്തിയത്. ഇതിനിടെ വ്യത്യസ്തമായ ഒരു അഭ്യർത്ഥനയുമായി അനുമോൾ രംഗത്തുവന്നു. തൻ്റെ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരരുതെന്നാണ് അനുമോൾ ബിഗ് ബോസിനോട് അഭ്യർത്ഥിച്ചത്.

ആദിലയും നൂറയുമായി സംസാരിച്ചിരിക്കെയാണ് അനുമോളുൻ്റെ അഭ്യർത്ഥന. തൻ്റെ കുടുംബത്തെ കൊണ്ടുവരരുത് എന്ന് അനു പറയുമ്പോൾ, ‘എല്ലാവരുടെയും ഫാമിലി വരുമ്പോൾ നിൻ്റെ ഫാമിലി മാത്രം വരാതിരിക്കുമോ’ എന്ന് നൂറ ചോദിക്കുന്നു. ഇതിന് മറുപടിയായി അവർ വരില്ലെന്ന് തനിക്കറിയാമെന്നാണ് അനുമോൾ പറയുന്നത്. അച്ഛനും അമ്മയ്ക്കും അനുവിനെ കാണണമെന്നാഗ്രഹമുണ്ടാവുമെന്ന് നൂറ വാദിക്കുന്നു. എന്നാൽ, ബിബി ഹൗസിൽ നിന്ന് വരണ്ടായിരുന്നു എന്ന് പോലും തോന്നിയിട്ടുണ്ട് എന്ന് അനു പറയുന്നു.

Also Read: Bigg Boss Malayalam Season 7: ഉമ്മയും പ്രതിശ്രുതവധുവും ബിഗ് ബോസിലേക്ക്; പക്ഷേ, അക്ബർ ടാസ്കിൽ പരാജയപ്പെട്ടെന്ന് സൂചന

എല്ലാവരുടെയും ഫാമിലി വരുമ്പോൾ അവരെ തൻ്റെ ഫാമിലിയായി കാണും. തൻ്റെ ഫാമിലി വന്നാൽ താൻ കരഞ്ഞുപോകും. താൻ വളരെ ഇമോഷണലാണ്. അവരും കരയും. അല്ലെങ്കിൽ തന്നെ താനെപ്പോഴും കരച്ചിലാണെന്നാണ് ഇവർ പറയുന്നത്. കരയുന്നത് കള്ളക്കരച്ചിലൊന്നുമല്ല. കുടുംബത്തോടെ കരയുമെന്ന് എല്ലാവരും കുറ്റപ്പെടുത്തും. വീട്ടുകാരെ നാണം കെടുത്താൻ താത്പര്യമില്ലെന്നും അനുമോൾ പറയുന്നു.

ഫാമിലി വീക്കിൽ ആദ്യമെത്തിയത് ഷാനവാസിൻ്റെയും അനീഷിൻ്റെയും കുടുംബമാണ്. ഷാനവാസിൻ്റെ വീട്ടിൽ നിന്ന് മകളും ഉമ്മയും വന്നപ്പോൾ അനീഷിൻ്റെ അമ്മയും സഹോദരനുമാണ് ബിബി ഹൗസിൽ എത്തിയത്. ഷാനവാസിനും അനീഷിനും ടാസ്ക് പൂർത്തിയാക്കി കുടുംബാംഗങ്ങളെ കാണാൻ കഴിഞ്ഞു. പിന്നീട് ഇരുവരുടെയും കുടുംബാംഗങ്ങൾ തിരികെ പോവുകയും ചെയ്തു. ബിന്നിയുടെ ഭർത്താവ് നൂബിൻ ജോണിയാണ് ഇന്നലെ വീട്ടിലെത്തിയ അടുത്തയാൾ. നൂറ നൽകിയ ഫാമിലി കാർഡ് ഉപയോഗിച്ച് നൂബിന് ഒരാഴ്ച ബിഗ് ബോസ് വീട്ടിൽ നിൽക്കാം.

വിഡിയോ കാണാം