AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയത് ബാർ ‍ഡാൻസർ ജോലിക്കാണോ? മറുപടിയുമായി രേണു!

Bigg Boss Malayalam 7 Ex-Contestant Renu Sudhi: ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയത് ബാർ ഡാൻസർ ജോലിക്കാണോ എന്ന തരത്തിലും പലരും ചോദിച്ച് രം​ഗത്ത് എത്തി. ഇപ്പോഴിതാ ഇതിന് വ്യക്തത വരുത്തിയും വിമർശനങ്ങൾക്ക് മറുപടി പറഞ്ഞും എത്തിയിരിക്കുകയാണ് രേണു സുധി.

Renu Sudhi: ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയത് ബാർ ‍ഡാൻസർ ജോലിക്കാണോ? മറുപടിയുമായി രേണു!
Renu Sudhi Image Credit source: social media
sarika-kp
Sarika KP | Published: 30 Sep 2025 10:36 AM

സോഷ്യൽ മീഡിയയിൽ എന്നും വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ പിന്തുടരുന്ന താരമാണ് രേണു സുധി. ബി​ഗ് ബോസ് സീസൺ ഏഴിൽ നിന്ന് ഇറങ്ങിയതിനു ശേഷം തന്റെ ആൽബം വർക്കുകളൊക്കെ ആയി മുന്നോട്ട് പോകുന്നതിനിടെയിലാണ് ആദ്യമായി രേണു ഇന്റർനാഷണൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് താരം. പ്രമോഷന്റെ ഭാ​ഗമായാണ് രേണു ദൂബായിലേക്ക് എത്തിയത്.

യാത്രയെ കുറിച്ച് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിൽ രേണു പങ്കുവെച്ചൊരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബാറിനുള്ളിൽ ​ഗായകരുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന രേണുവിനെയാണ് വീഡിയോയിൽ കാണുന്നത്.ഇതോടെ രേണു ദൂബായിൽ പോയത് ബാറിൽ ഡാൻസ് കളിക്കാനാണെന്ന തരത്തിൽ കമന്റുകളും ട്രോളുകളും വന്നിരുന്നു. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയത് ബാർ ഡാൻസർ ജോലിക്കാണോ എന്ന തരത്തിലും പലരും ചോദിച്ച് രം​ഗത്ത് എത്തി. ഇപ്പോഴിതാ ഇതിന് വ്യക്തത വരുത്തിയും വിമർശനങ്ങൾക്ക് മറുപടി പറഞ്ഞും എത്തിയിരിക്കുകയാണ് രേണു സുധി.

Also Read:എന്റെ ഭാര്യക്ക് മീൻ കറിയുടെ ഗ്രേവി ചോദിച്ചപ്പോൾ കൊടുത്തില്ലല്ലോ’; നൂബിൻ ബിഗ്‌ബോസ് വീട്ടിൽ; നിറകണ്ണുകളോടെ ബിന്നി

കലാകാരി എന്ന നിലയിൽ താൻ പ്രൗഡാണെന്നാണ് രേണു പറയുന്നത്. താൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റ​സ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. തന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ താൻ പ്രൗഡാണ്. തന്നെ അവർ പ്രമോഷന് വിളിച്ചു, താൻ അത് ഭം​ഗിയായി ചെയ്യുന്നുണ്ട്. ഫാമിലി ഓഡിയൻസ് അടക്കം ഉണ്ടായിരുന്നപ്പോഴാണ് താൻ ഡാൻസ് ചെയ്തതെന്നും അതിന് ബാർ ഡാൻസെന്ന് പറഞ്ഞ് കളിയാക്കേണ്ട കാര്യമില്ലെന്നും രേണു പറയുന്നു. ഇത്തരം കാര്യങ്ങൾ താൻ കാണാറില്ലെന്നും എന്നാൽ ഒരുപാട് പേർ ഇതേ കുറിച്ച് പറഞ്ഞു. തനിക്ക് അതൊന്നും ഒരു വിഷയമല്ലെന്നാണ് രേണു പറയുന്നത്.

റീച്ചില്ലാത്ത കുറേ വ്ലോ​ഗേഴ്സ് ഇറങ്ങി തനിക്ക് എതിരെ പറയുന്നുവെന്നും. രേണു സുധിയാണല്ലോ റീച്ചിന്റെ ആള്. അത് വെച്ച് പറയുന്നതെന്നും തനിക്ക് ഒരു വിഷയവുമില്ലെന്നും രേണു പറയുന്നു.താൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റ​സ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. രേണു സുധി അത് ഭം​ഗിയായി ചെയ്യുന്നുണ്ട്. ‍ഡാൻസ് കളിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലെന്നാണ് രേണു പറയുന്നത്. തന്റെ ജീവിതത്തിലേ വലിയ കാര്യമാണ് ദുബായിലേക്ക് വന്നത്. വിദേശത്തേക്ക് എപ്പോഴും പോകുന്നവർക്ക് അത് നിസാരമായിരിക്കും തനിക്ക് അങ്ങനെയല്ലെന്നും രേണു പറയുന്നു.