AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘അനുമോൾ പിആർ കൊടുത്തിരിക്കുന്നത് 16 ലക്ഷത്തിന്, അഡ്വാൻസ് 50,000 കൊടുത്തൂ’; ബിന്നി

Binny Claims Anumol PR Team: അഡ്വാൻസായി അൻപതിനായിരം കൊടുത്തുവെന്നും ബാക്കി ഷോ കഴിഞ്ഞ് ചെല്ലുമ്പോൾ കൊടുക്കാമെന്നാണ് കരാറെന്നും ബിന്നി പറഞ്ഞു. എന്നാൽ ഇത് അനുമോൾ നിഷേധിച്ചു.

Bigg Boss Malayalam Season 7: ‘അനുമോൾ പിആർ കൊടുത്തിരിക്കുന്നത് 16 ലക്ഷത്തിന്, അഡ്വാൻസ്  50,000 കൊടുത്തൂ’; ബിന്നി
Binny AnumolImage Credit source: social media
sarika-kp
Sarika KP | Published: 07 Oct 2025 07:38 AM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് പത്താം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി വെറും നാലാഴ്ച മാത്രമാണ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഇനിയുള്ള നാളുകൾ ഏറെ സങ്കീർണതകൾ നിറഞ്ഞതാകും. ക്രൂഷ്വലായ ടാസ്കുകളാകും മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം മോണിം​ഗ് ടാസ്കിൽ അനുമോളും ബിന്നിയും തമ്മിലുണ്ടായ വാക്കു തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഷോയിൽ രണ്ട് തരത്തിലാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്. . വീടിനുള്ളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, പ്രേക്ഷക പിന്തുണയോട് കൂടി പോകുന്ന ഒരുവിഭാ​ഗവും. മറ്റൊന്ന് പിആറിന്റെ ബലം കൊണ്ടുമാത്രം ഇവിടെ നിലനിന്ന് പോകുന്നവർ. ഇതിൽ സ്വന്തമായ നിലയിൽ പോകുന്നൊരാളേയും പിആർ കൊണ്ട് മുന്നോട്ട് പോകുന്ന ഒരാളേയും ഓരോ മത്സരാർത്ഥികളും പറയുക എന്നതായിരുന്നു മോണിം​ഗ് ടാസ്കായി മത്സരാർത്ഥികൾക്ക് ലഭിച്ചത്. ഇതിനു പിന്നാലെ ഓരോരുത്തരും പിആർ ഉള്ളവരുടെ പേരും ഇല്ലാത്തവരുടെ പേരും പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ പിആർ ഉണ്ടെന്ന വോട്ട് ലഭിച്ചത് അനുമോൾക്ക് ആണ്. പിആർ ഇല്ലെന്ന വോട്ട് കൂടുതൽ ലഭിച്ചത് നെവിനും. എന്നാൽ ബിന്നി പറഞ്ഞ കാര്യങ്ങൾ മത്സരാർത്ഥികളെ ഒന്നാകെ ഞെട്ടിച്ചു.

Also Read: ഗ്യാസ്, വെള്ളം കണക്ഷനുകളും ശുചിമുറി പ്രവേശനവും നിഷേധിച്ച് ബിഗ് ബോസ്: ആശങ്കയിൽ മത്സരാർത്ഥികൾ

ഈ വീട്ടിൽ ഏറ്റവും കൂടുതൽ പിആർ ഉണ്ടെന്ന് കേട്ടിട്ടുള്ളത് അനുമോൾക്കാണെന്നും എന്നാൽ കേട്ടത് താൻ കളഞ്ഞു അനുമോൾ തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ബിന്നി പറയുന്നത്. എത്ര ലക്ഷമാണ് കൊടുത്തതെന്ന് വരെ തന്നോട് അനുമോൾ പറഞ്ഞിട്ടുണ്ട് എന്നാണ് ബിന്നി പറയുന്നത്. 16 ലക്ഷം എത്രയോ ആണ് അവർക്ക് കൊടുത്തതെന്നും . ആ കോൺഫിഡൻസിലാണ് അനുമോൾ ഇവിടെ നിൽക്കുന്നത്. അത് കാണുമ്പോൾ നമ്മളെന്തിനാ ഇവിടെ വന്നത്, നമ്മൾ കഷ്ടപെടുന്നത് എന്തിനാണ് എന്നൊക്കെ തോന്നി പോകുന്നുവെന്നാണ് ബിന്നി പറയുന്നത്. അഡ്വാൻസായി അൻപതിനായിരം കൊടുത്തുവെന്നും ബാക്കി ഷോ കഴിഞ്ഞ് ചെല്ലുമ്പോൾ കൊടുക്കാമെന്നാണ് കരാറെന്നും ബിന്നി പറഞ്ഞു. എന്നാൽ ഇത് അനുമോൾ നിഷേധിച്ചു.

ആദിലയോടും നൂറയോടും പറയാത്ത കാര്യം താൻ ബിന്നിയോടു പറയുമോ എന്നും അനുമോൾ ചോദിച്ചു. താൻ ഒരിക്കലും ഇക്കാര്യം ബിന്നിയോട് പറഞ്ഞിട്ടില്ല. ഒന്നുകിൽ മറ്റ് ആരെങ്കിലും പറഞ്ഞതായിരിക്കും, എന്തിനാ കള്ളം പറയുന്നത് എന്നാണ് അനുമോൾ ചോദിക്കുന്നത്. അപ്പാനി ഔട്ടായി പോയ ശേഷമാണ് അനുമോൾ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബിന്നി പറയുന്നുണ്ട്. എന്നാൽ പിന്നീട് തനിക്ക് പി ആർ ഉണ്ടെന്ന് അനുമോൾ പറയുന്നുണ്ട്.