Bigg Boss Malayalam Season 7: ഗ്യാസ്, വെള്ളം കണക്ഷനുകളും ശുചിമുറി പ്രവേശനവും നിഷേധിച്ച് ബിഗ് ബോസ്: ആശങ്കയിൽ മത്സരാർത്ഥികൾ
Water And Gas Connections Banned In BB House: ബിബി ഹൗസിലെ വെള്ളം, ഗ്യാസ് കണക്ഷനുകളും ശുചിമുറിയും നിഷേധിച്ച് ബിഗ് ബോസ്. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തുവിട്ടു.
മത്സരാർത്ഥികൾക്കുള്ള ഗ്യാസ്, വെള്ളം കണക്ഷനുകളും ശുചിമുറി പ്രവേശനവും നിഷേധിച്ച് ബിഗ് ബോസ്. വീക്ക്ലി ടാസ്കിനിടയിലാണ് ബിഗ് ബോസിൻ്റെ തീരുമാനം. ഇത് മത്സരാർത്ഥികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിൻ്റെ പ്രൊമോ യൂട്യൂബ് ചാനലിലൂടെ ഏഷ്യാനെറ്റ് പുറത്തുവിട്ടു.
ഡാൻസ് ടാസ്ക് ആണ് ഈ ആഴ്ച ഹൗസിൽ നടക്കുന്നത്. ആദ്യ ദിവസത്തെ ടാസ്കിൽ പലരും ഡാൻസ് ചെയ്തിരുന്നു. രണ്ടാം ദിവസത്തിലാണ് ബിഗ് ബോസിൻ്റെ കടുത്ത തീരുമാനങ്ങൾ. ഗ്യാസും വെള്ളവും നിഷേധിച്ചതറിയുമ്പോൾ മത്സരാർത്ഥികൾ ആശങ്കപ്പെടുന്നതും ബിഗ് ബോസിനോട് പരാതി പറയുന്നതും പ്രൊമോയിൽ കാണാം. ഗ്യാസും വെള്ളവും ഓണാക്കാമോ എന്ന് ക്യാപ്റ്റൻ ആദിലയടക്കം പലരും ചോദിക്കുന്നുണ്ട്. ഇതിനിടെയാണ് ശുചിമുറിയിലേക്കുള്ള വാതിൽ അടയ്ക്കുന്നതും.
മത്സരാർത്ഥികൾ ആശങ്കയോടെ നിൽക്കുന്ന സമയത്ത് ബിഗ് ബോസിൻ്റെ അനൗൺസ്മെൻ്റ് വരുന്നു. ഗ്യാസ്, വാട്ടർ കണക്ഷനുകളും ടോയ്‌ലറ്റ് പ്രവേശനവും നിഷേധിക്കുകയാണെന്നും തിരികെയെടുക്കാൻ ഒരു നിബന്ധനയുണ്ടെന്നുമാണ് അനൗൺസ്മെൻ്റ്. തുടർന്ന് ഗ്യാസ്, വാട്ടർ, ബാത്ത്റൂം എന്നീ ബോർഡുകൾ വച്ച മൂന്ന് സൈക്കിളുകളിൽ ആര്യൻ, ഷാനവാസ്, ലക്ഷ്മി എന്നീ മൂന്ന് പേർ ഇരുന്ന് ചവിട്ടുന്നതാണ് കാണുന്നത്.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ ജിസേൽ ജിസേൽ സീക്രട്ട് റൂമിലാണെന്നാണ് സോഷ്യൽ മീഡിയയുടെ അവകാശവാദം. ജിസേലിനെ ഇതുവരെ ഒരു വിമാനത്താവളത്തിലും കണ്ടില്ലെന്നും ബിബി ഹൗസിൽ നിന്ന് പുറത്താവുന്നവർ വിമാനത്താവളത്തിലെത്താറുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു. ഒപ്പം പുറത്തായ ഒനീലിനെ കൊച്ചി വിമാനത്താവളത്തിൽ കണ്ടു. എന്നാൽ, ജിസേലിനെ കണ്ടില്ല. അതുകൊണ്ട് തന്നെ ജിസേൽ സീക്രട്ട് റൂമിലായിരിക്കാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
എന്നാൽ, മോഹൻലാലിനോടും ഹൗസ്മേറ്റ്സിനോടും യാത്ര പറഞ്ഞ് ജിസേൽ പുറത്തേക്ക് പോകുന്നതായാണ് ബിഗ് ബോസ് എപ്പിസോഡിൽ കാണിച്ചത്.
വിഡിയോ കാണാം