Bigg Boss Malayalam Season 7: ‘ഞങ്ങൾ ബിഗ് ബോസിൽ പോയപ്പോൾ’; വിഡിയോ പങ്കുവെച്ച് ടെലിവിഷൻ താരം
Bigg Boss Malayalam Season 7: ബിഗ്ബോസ് വീട്ടിലെ ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ ബിന്നിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് നൂബിൻ ജോണിയും അഭിനേതാവാണ്.
ബിഗ്ബോസ് മലയാളം സീസൺ 7ൽ ടെലിവിഷൻ രംഗത്ത് നിന്ന് വന്ന മത്സരാർത്ഥികളിൽ ഒരാളാണ് ബിന്നി സെബാസ്റ്റ്യൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദം എന്ന സീരിയലിലെ താരമാണ് ബിന്നി. ബിഗ്ബോസ് വീട്ടിലെ ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ ബിന്നിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് നൂബിൻ ജോണിയും അഭിനേതാവാണ്.
ഇപ്പോഴിതാ നൂബിൻ ജോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ്ബോസിൽ പോകുന്ന വഴിക്ക് ബിന്നിയും നൂബിനും ഒരുമിച്ചെടുത്ത വീഡിയോയാണ് താരം പങ്ക് വച്ചത്. ‘ഞങ്ങൾ ബിഗ്ബോസിൽ പോയപ്പോൾ’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോക്ക് താഴെ നിരവധി പേരാണ്. തിരികെ കപ്പുമായി വരാൻ കഴിയട്ടെ, എന്ന ആരാധകരുടെ ആശംസയാണ് കമന്റ് നിറയെ.
ALSO READ: ‘ചേട്ടനെൻ്റെ വായിൽ നിന്ന് തുപ്പിച്ച കാര്യമാണ്’; അറിയാത്ത കാര്യങ്ങൾ പറയരുതെന്ന് ആദില
വിഡിയോ:
View this post on Instagram
കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി സെബാസ്റ്റ്യൻ ഒരു ഡോക്ടർ കൂടിയാണ്. ജോലിയിൽ നിന്നും ബ്രേക്കെടുത്ത് അഭിനയത്തിലേക്ക് കടന്ന താരം ഇപ്പോൾ ബിഗ്ബോസ് വരെ എത്തിനിൽക്കുകയാണ്. മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലും ബിന്നി അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിൻ കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷകപ്രീതി നേടിയത്. 2022 ഓഗസ്റ്റിൽ ആയിരുന്നു ബിന്നിയുടേയും നൂബിന്റെയും വിവാഹം. ഏഴ് വർഷത്തെ പ്രണയമായിരുന്നു ഇരുവരുടെയും.